കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരുടെ കൈകളില്‍: സായ്‌നാഥ്


കോഴിക്കോട്: കൃഷിഭൂമി കോര്‍പറേറ്റ് മുതലാളിമാരില്‍ എത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മാഗ്സസെ അവാര്‍ഡ് ജേതാവും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി.സായ്നാഥ്.

സൌത്ത് സോണ്‍ ഇന്‍ഷ്വറന്‍സ് എംപ്ളോയീസ് ഫെഡറേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ‘ കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, ഭക്ഷ്യസുരക്ഷ’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷ സാധ്യമാക്കാനുള്ള നയങ്ങളാണ് സര്‍ക്കാരിന്റേത്. എന്നാല്‍, ഈനയംമൂലം കാര്‍ഷിക വായ്പയുടെ സിംഹഭാഗവും അംബാനിമാരിലേക്കാണ് എത്തുന്നത്.

പ്രധാനമന്ത്രിയും ധനമന്ത്രിയും ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പയില്‍ വന്‍ വര്‍ധനവുണ്ടായതായി പാര്‍ലമെന്റില്‍ പ്രസ്താവിക്കുമ്പോഴും അത് ആരിലേക്കാണ് എത്തുന്നതെന്ന് മിണ്ടുന്നില്ല. 1999 നും 2001 നും ഇടയില്‍ 80 ലക്ഷം കര്‍ഷകര്‍ക്കാണ് കാര്‍ഷികവൃത്തി ഉപേക്ഷിക്കേണ്ടിവന്നത്. ഇപ്പോഴിത് ഒന്നര കോടിയോളമായി വര്‍ധിച്ചു. 1991ല്‍ രാജ്യത്തെ മൊത്തം ആത്മഹത്യയുടെ 20 ശതമാനമായിരുന്നു കര്‍ഷക ആത്മഹത്യ. 2001ല്‍ ഇത് 48 ശതമാനമായി ഉയര്‍ന്നു- അദ്ദേഹം പറഞ്ഞു.

ലിങ്ക് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, വായ്പ, വാര്‍ത്ത, സര്‍ക്കാര്‍, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )