ദാരിദ്യരേഖ എന്തെന്നറിയാതെ മുഴുപ്പട്ടിണിയില്‍ ഒരു കുടുംബം

കരുവാരക്കുണ്ട് : മഴ മാറാതായതോടെ മാതനും കുടുംബവും ഒരു നേരത്തെപോലും ഭക്ഷണം കിട്ടാതെ കൊടിയ ദുരിതത്തിലായി. ദാരിദ്യ്രരേഖ എന്തെന്നറിയാതെ പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു വഴിയുമില്ലാതെ ചേരിയില്‍ ചഞ്ചലപ്പാറയിലെ പാറക്കൂട്ടങ്ങള്‍ക്ക് കീഴില്‍ താമസിക്കുന്ന ആദിവാസിയായ മാതന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാന്‍ ആരുമില്ല.

കരുവാരക്കുണ്ട് ടൌണില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ പാറക്കെട്ടുകളുടെ അളയില്‍ താമസിക്കുന്ന മാതനും കുടുംബത്തിനും മഴക്കാലമായതിനാല്‍ പുറംജോലിക്ക് പോകാനോ വനവിഭവങ്ങള്‍ ശേഖരിക്കാനോ കഴിയുന്നില്ല. റേഷന്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നുമില്ല. തൊട്ടടുത്ത എസ്റ്റേറ്റുകളില്‍ വല്ലപ്പോഴും കൂലിവേല ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് മാതന്റെ കുടുംബം കഴിഞ്ഞിരുന്നത്. പോഷകാഹാരം ലഭിക്കാത്തതിനാല്‍ കുട്ടികളില്‍ പലരും രോഗികളാണ്. രോഗം വന്നാല്‍ ഇരുപത് കിലോമീറ്റര്‍ അകലെയുള്ള കരുവാരക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോകണം. അതും കാല്‍നടതന്നെ. അതുകൊണ്ടുതന്നെ ഇവര്‍ ആശുപത്രിയില്‍ പോകാറില്ല. പച്ചമരുന്നും മന്ത്രവുമാണ് ഇവര്‍ക്ക് അഭയം.

മാതന്‍ ഒരു പ്രതീകം
കാട്ടുമൂലകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഒട്ടേറെ ആദിവാസികളുടെ പ്രതീകമാണ് മാതന്‍.
വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ രാഷ്ട്രീയക്കാര്‍ക്ക് ഇവരെ വേണ്ട. ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കാറുമില്ല.

ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുമ്പോള്‍ മുഴുപ്പട്ടിണിയില്‍ കഴിയുന്ന പല ആദിവാസി കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നില്ല. റേഷന്‍ കാര്‍ഡ് പോലും ഇല്ലാത്തവര്‍ക്ക് എന്ത് സൌജന്യം.
ആദിവാസികളുടെ പേരില്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവഴിക്കുമ്പോഴാണ് മനുഷ്യരെന്ന പരിഗണന പോലും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍ ഇങ്ങനെ കഴിയുന്നത്.
മാവോയിസ്റ്റുകള്‍ വളര്‍ന്ന് ഭീഷണിയായി മാറിയത് ഇല്ലായ്മകളുടെ ഇത്തരം വളക്കൂറുകളില്‍ നിന്നാണെന്ന സത്യം മറന്നുപോവുകയാണ് അധികൃതര്‍.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w