ആദിവാസി ഭൂമി തട്ടാന്‍ ഇല്ലാത്ത വില്ലേജും സൃഷ്ടിച്ചു

പാലക്കാട്: അട്ടപ്പാടി ഷോളയൂര്‍ നല്ലശിങ്കയില്‍ കൈമാറ്റം നിരോധിക്കപ്പെട്ട ആദിവാസിഭൂമി തട്ടിയെടുക്കുന്നതിനായി ഭൂമാഫിയ റവന്യുരേഖകള്‍ നേരിട്ട് തയ്യാറാക്കി. അട്ടപ്പാടിയില്‍ ഇല്ലാത്ത ഒരു വില്ലേജ് ഇതിനായി സൃഷ്ടിച്ചു. അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുതപദ്ധതിക്കായി ഭൂമി ഏറ്റെടുത്ത ‘സര്‍ജന്‍ റിയാലിറ്റീസ്’ എന്ന കമ്പനിക്കുവേണ്ടിയാണ് റിയല്‍എസ്റ്റേറ്റ് മാഫിയ വ്യാജമായി സ്ഥലങ്ങളുടെ റവന്യുസെ്കച്ച് തയ്യാറാക്കിയത്. വില്ലേജ് അധികൃതര്‍ നേരിട്ട് തയ്യാറാക്കേണ്ട റവന്യു സെ്കച്ച് കമ്പനിക്കാര്‍ കമ്പ്യൂട്ടറില്‍ തയ്യാറാക്കി വില്ലേജോ ഫീസറുടെ അംഗീകാരം വാങ്ങുകയായിരുന്നു. കോട്ടത്തറ വില്ലേജോഫീസറായിരുന്ന ഉഷാകുമാരിയുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നും വെളിവായിട്ടുണ്ട്. കോട്ടത്തറ വില്ലേജില്‍ സര്‍വേനമ്പര്‍ 1275 ല്‍ ഉള്‍പ്പെട്ട ഭൂമിക്കാണ് കമ്പനി നേരിട്ട് സെ്കച്ച് തയ്യാറാക്കിയത്. നല്ലശിങ്ക പ്രദേശത്ത് 1.2 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ അനധികൃതമായി തയ്യാറാക്കിയ രേഖയിലൂടെ വില്പനനടത്തിയിട്ടുള്ളത്. കോട്ടത്തറ വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലമാണെങ്കിലും രേഖയില്‍ നല്ലശിങ്ക വില്ലേജ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വില്ലേജോഫീസര്‍ നേരിട്ട് സ്ഥലം പരിശോധിച്ചാണ് പ്രദേശത്തിന്റെ അതിരുകള്‍ കാണിക്കുന്ന റവന്യുസെ്കച്ച് തയ്യാറാക്കുക. എന്നാല്‍, അട്ടപ്പാടിയില്‍ ‘സര്‍ജന്‍ റിയാലിറ്റീസ്’ വാങ്ങിയ മുഴുവന്‍ ഭൂമികളുടെയും സെ്കച്ച് തയ്യാറാക്കിയത് കമ്പനി നേരിട്ടാണ്. ഇതില്‍ ഒപ്പിടുകമാത്രമാണ് വില്ലേജോഫീസര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ സെ്കച്ചില്‍ ഉള്‍പ്പെട്ട സ്ഥലം ആദിവാസി ഭൂമിയോ വനഭൂമിയോ എന്ന് വിലയിരുത്താന്‍ വില്ലേജ് അധികൃതര്‍ തയ്യാറായിട്ടില്ല. കാറ്റാടി പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുത്ത് നല്‍കിയ അഗളിസ്വദേശി ബിനുവിന്റെ നേതൃത്വത്തിലാണ് സെ്കച്ച് തയ്യാറാക്കിയതെന്നാണറിയുന്നത്. അഹാഡ്‌സിലെ ചില ഉദ്യോഗസ്ഥരുടെ സഹായവും ഇതിന് ലഭിച്ചു. കാറ്റാടി പദ്ധതിക്കുവേണ്ടി കോട്ടത്തറ വില്ലേജ് കേന്ദ്രീകരിച്ചാണ് ഏറ്റവുംകൂടുതല്‍ ഭൂമിതട്ടിപ്പ് നടന്നിട്ടുള്ളത്. നല്ലശിങ്ക പ്രദേശത്തെ ഭൂമി ആദിവാസികളുടേതാണെന്ന് വ്യക്തമായിട്ടും ഇവിടെ ആദിവാസിഭൂമിയോ വനഭൂമിയോ ഇല്ല എന്ന രീതിയിലുള്ള വില്ലേജ്‌സര്‍ട്ടിഫിക്കറ്റുകള്‍ വന്‍തോതില്‍ റിയല്‍എസ്റ്റേറ്റ് മാഫിയകള്‍ക്ക് നല്‍കിയിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് അന്നത്തെ വില്ലേജ് ഓഫീസര്‍ ഉഷാകുമാരിയെ സസ്‌പെന്‍ഡുചെയ്യുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി ടി.എല്‍.എ. ആക്ടിന് വിരുദ്ധമായി ഉഷാകുമാരി, പീറ്റര്‍ എന്നീ വില്ലേജ് ഉദ്യോഗസ്ഥര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദുചെയ്യാന്‍ നടപടിയെടുക്കാനാവശ്യപ്പെട്ട് 2010 മാര്‍ച്ച് 10ന് ആര്‍.ഡി.ഒ. തഹസില്‍ദാര്‍ക്ക് ഉത്തരവുനല്‍കി. എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ യാതൊരുനടപടിയുമുണ്ടായിട്ടില്ല. കോട്ടത്തറവില്ലേജില്‍നിന്ന് നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ആദിവാസി ഭൂമി റിയല്‍എസ്റ്റേറ്റുകാര്‍ കാറ്റാടി പദ്ധതിയുടെപേരില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. ഉഷാകുമാരി, പീറ്റര്‍ എന്നിവര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദുചെയ്യാനുള്ള ഉത്തരവ് നടപ്പാക്കിയാല്‍ അവര്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നടന്ന രജിസ്‌ട്രേഷനുകളും അസാധുവാക്കേണ്ടിവരും. ഇത് മുന്‍കൂട്ടിക്കണ്ടാണ് റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നീക്കമെന്നും പറയുന്നു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w