വിവരലോകത്തേക്ക് കിളിവാതിലായി ഇന്ത്യന്‍ ബ്രൗസര്‍

Epic browser from India

ബംഗളൂരു: ഇന്റര്‍നെറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ തേടാന്‍ ഇനി ഇന്ത്യയുടെ സ്വന്തം ബ്രൗസര്‍. ബംഗളൂരു കേന്ദ്രീകരിച്ച മലയാളികളുള്‍പ്പെടെയുള്ള പന്ത്രണ്ട് ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ‘എപ്പിക്’ എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ ബ്രൗസറിന്റെ ശില്‍പികള്‍. www.epicbrowser.com എന്ന വെബ്‌സൈറ്റില്‍നിന്ന് എപ്പിക് ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാം.
ബംഗളൂരു ജെ.പി നഗറിലെ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഹിഡന്‍ റിഫ്‌ളക്‌സാണ് എപ്പിക്ക് ബ്രൗസറിന് പിന്നില്‍. നിലവിലുള്ള ബ്രൗസറുകളില്‍നിന്ന് വ്യത്യസ്തമാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറായ മോസില്ല അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്തിരിക്കുന്ന എപ്പിക് ബ്രൗസര്‍. ആന്റി വൈറസ് സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രധാന സവിശേഷത.  ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ പണംകൊടുത്ത് വാങ്ങേണ്ട. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളിലേക്കാണ് പ്രവേശിക്കുന്നതെങ്കില്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലോകത്തെ ഏക ബ്രൗസറാണ് ഇതെന്ന് ഹിഡന്‍ റിഫ്‌ളക്‌സ് സ്ഥാപകന്‍ അലോക് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗജന്യമായി എപ്പിക്കില്‍ ഫയലുകള്‍ സ്‌കാന്‍ ചെയ്യാനും കഴിയും.
ഡൗണ്‍ലോഡ് ചെയ്യുന്ന ഓരോ ഫയലും ഓട്ടോമാറ്റിക്കായി സ്‌കാന്‍ ചെയ്യപ്പെടും.
മലയാളമുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ ടൈപ്പ് ചെയ്യുന്നതിനുള്ള സംവിധാനം എപ്പിക് ബ്രൗസറിലുണ്ട്. വെബ്‌പേജിലോ എപ്പിക്കില്‍ സൗജന്യമായി ലഭിക്കുന്ന ‘റൈറ്റ’് എന്ന വേര്‍ഡ് പ്രൊസസറിലോ പ്രാദേശിക ഭാഷകളില്‍ എഴുതാന്‍ കഴിയും. മലയാളത്തിന് പുറമേ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു, സംസ്‌കൃതം, റഷ്യന്‍, പേര്‍ഷ്യന്‍, നേപ്പാളി, അറബിക്്്, ഗ്രീക്ക് തുടങ്ങിയ ഭാഷകളിലാണ് ബ്രൗസ് ചെയ്യാവുന്നതാണ്.
എപ്പിക് ബ്രൗസറിന്റെ സൈഡ് ബാറില്‍ വിന്യസിച്ചിട്ടുള്ള 1500ലധികം ആപ്ലിക്കേഷനുകള്‍ ബ്രൗസ് ചെയ്യുന്നതിനൊപ്പം മറ്റ് ആപ്ലിക്കേഷനുകളിലേക്ക് എളുപ്പത്തില്‍ പോകുന്നതിന് സഹായിക്കുന്നു. ദേശീയ, വിദേശ വാര്‍ത്തകള്‍, തല്‍സമയ ടി.വി. ചാനലുകള്‍, വീഡിയോ, ഓഹരി വിവരങ്ങള്‍, തല്‍സമയ ക്രിക്കറ്റ് സ്‌കോറുകള്‍, സംഗീത ആല്‍ബങ്ങള്‍, ഓര്‍ക്കുട്ട്, ജിമെയില്‍, ഫേസ്ബുക്ക് തുടങ്ങിയവ സൈഡ് ബാറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമര സേനാനികള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെയുള്ളവരുടെ 1500ലധികം ഇന്ത്യന്‍ തീമുകളും വാള്‍പേപ്പറുകളും സൈഡ് ബാറിലുണ്ട്. തെയ്യത്തിന്‍േറതുള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നിരവധി തീമുകളുമുണ്ട്.
മലയാളത്തിലുള്ള വാര്‍ത്തകളും സൈഡ്ബാറില്‍ കാണാന്‍ കഴിയും. ഇന്റര്‍നെറ്റ് എകസ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ്, ഗുഗിള്‍ ക്രോം എന്നിവയുടെ മല്‍സര മേഖലയിലേക്കാണ് പ്രതീക്ഷകളോടെ എപ്പിക് എത്തുന്നത്.
മലയാളിയാളികളായ സുഹൈല്‍ ബിജു, ദേവസ്യ ജോസഫ്, അനീഷ് സോമനാഥ് എന്നിവരും എപ്പിക്കിന്റെ പിന്നിലുണ്ട്. സുഹൈല്‍ ബിജുവാണ് എപ്പിക്കില്‍ തീമുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ദേവസ്യ.

Congratulations for providing an all in one web browser

ലിങ്ക് – മാധ്യമം

Advertisements

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത, സാങ്കേതികം

2 responses to “വിവരലോകത്തേക്ക് കിളിവാതിലായി ഇന്ത്യന്‍ ബ്രൗസര്‍

  1. നീര്‍വിളാകന്‍

    അഭിമാനിക്കാം…. നല്ലതായി വരട്ടെ….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w