വോട്ടര്‍പട്ടികയില്‍ 622 വോട്ടര്‍മാര്‍ക്ക് ഒരച്ഛന്‍

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ വമ്പന്‍ മറിമായം. മഞ്ചേശ്വരം ബ്ലോക്കില്‍ പെടുന്ന പൈവളിക ഗ്രാമപ്പഞ്ചായത്തിലെ 12-ാം വാര്‍ഡായ പെര്‍മുദെയില്‍ ഭാഗം രണ്ടിലെ വോട്ടര്‍ലിസ്റ്റില്‍ ക്രമനമ്പര്‍ ഒന്ന് മുതല്‍ 622 വരെയുള്ള വോട്ടര്‍മാര്‍ക്ക് ഒരച്ഛന്‍. പേര് മുഹമ്മദ്! ക്രമനമ്പര്‍ ഒന്നും വീട്ടുനമ്പര്‍ 304-മുള്ള 71കാരനായ അബ്ദുള്ളയുടെ പിതാവായിട്ടാണ് മുഹമ്മദിന്റെ പേര് ആരംഭിക്കുന്നത്.

ക്രമനമ്പര്‍ 15ലുള്ള വീട്ടുനമ്പര്‍ 305ലെ താഹിറയെന്ന 21-കാരിയുടെ പിതാവായും മുഹമ്മദുണ്ട്. ക്രമനനമ്പര്‍ 100, 101 ഉള്ള 320 വീട്ടുനമ്പറില്‍ താമസിക്കുന്ന ബാബുവിന്റെയും ഭാര്യ ബേബിയുടെയും അച്ഛനും മുഹമ്മദ്തന്നെ. 321-ാം വീട്ടുനമ്പറില്‍ ചേര്‍ത്തിട്ടുള്ളത് ഓള്‍വിന്‍ ക്രാസ്തയുടെയും പ്രേമലതയുടെയും പേരുകളാണ്. 468 വീട്ടുനമ്പറില്‍ വ്യത്യസ്ത ജാതിക്കാരായ ഏഴു പേരാണ് ഉള്ളത്. ഇവരുടെ അച്ഛനും മുഹമ്മദ് തന്നെ.

ഒരു വീട്ടില്‍ താമസിക്കുന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരുകള്‍ മാറിയിട്ടും മാറാത്തത് അച്ഛന്റെ പേരാണ്. 302-ാം ക്രമനമ്പറില്‍ 463 വീട്ടുനമ്പറിലുള്ള മുഹമ്മദ് അബ്ദുള്ളയുടെ പ്രായം 79 ആണ്. അദ്ദേഹത്തിന്റെ പിതാവും മുഹമ്മദ് ആണ്. ഗ്രാമപ്പഞ്ചായത്തിന്റെ സീലോടുകൂടി നല്‍കിയ വോട്ടര്‍ലിസ്റ്റില്‍ വേറെയും അപാകങ്ങളുണ്ട്. അതേസമയം, പ്രശ്‌നം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പൈവളിക ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w