‘മെമു’ തീവണ്ടികള്‍ ആഗസ്തില്‍ ഓടിയേക്കും

തൃശ്ശൂര്‍: ചെറുദൂര സ്ഥിരം യാത്രക്കാരുടെ സ്വപ്നമായ ‘മെമു’ തീവണ്ടികള്‍ ആഗസ്ത് അവസാനം ഓടാന്‍ സാധ്യത. കഴിഞ്ഞദിവസം നടന്ന ദക്ഷിണ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ അധികൃതര്‍ ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കി. പാലക്കാട്ടെ ‘മെമു’ ഷെഡ് ജൂലായ് അവസാനം പൂര്‍ത്തീകരിക്കുന്നതോടെ ആഗസ്തില്‍ മധ്യകേരളത്തില്‍ മെമു ഓടിക്കാനാകും.

പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാകും ഇത് ഓടുക. പ്രധാനമായും ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചറുകളും ഗുരുവായൂര്‍-എറണാകുളം പാസഞ്ചറുകളുമാകും മെമുവായി മാറുക. പുതിയ സമയം അനുവദിച്ച് മെമു ഓടിക്കുന്നതിന് പകരം നിലവിലുള്ള പാസഞ്ചറുകള്‍ക്ക് പകരം അതേ സമയത്ത് മെമു ഓടിക്കാനാണ് റെയില്‍വേ തീരുമാനം.

മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റാണ് ‘മെമു’ എന്ന പേരില്‍ അറിയുന്നത്. രണ്ട് കമ്പാര്‍ട്ടുമെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് ഇതിന്റെ രൂപകല്പന. മുംബൈയിലെ സബര്‍ബന്‍ തീവണ്ടികളുടെ രൂപഭാവങ്ങള്‍ ഉള്ള മെമുവിന്റെ പ്രത്യേകത രണ്ടറ്റത്തുമുള്ള കണ്‍ട്രോള്‍ ക്യാബിനാണ്. എന്‍ജിന്‍ ഷണ്ടിങ് അടക്കമുള്ള കാര്യങ്ങള്‍ ഇതിന് ആവശ്യമില്ല.

പൂജ്യത്തില്‍നിന്ന് 80 കിലോമീറ്റര്‍വരെ വേഗത്തിലേക്ക് ഞൊടിയിടകൊണ്ട് എത്താനാകും എന്നതും മറ്റൊരു ഗുണമാണ്. മെമു തീവണ്ടിയില്‍ പരമാവധി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 3000-4000 വരെയായിരിക്കും. സാധാരണ പാസഞ്ചര്‍ തീവണ്ടിയില്‍ ഇത് 1500-2000 ആണ്.

ആഴ്ചയില്‍ ഒരിക്കലാണ് ഇതിന്റെ അറ്റകുറ്റപ്പണി നടത്തുക. ഇതിന് 5-6 മണിക്കൂര്‍ വേണ്ടിവരും. ഇപ്പോള്‍ ഈറോഡിലാണ് ഒരു മെമു യൂണിറ്റുള്ളത്. കേരളത്തില്‍ പാലക്കാട്ടും കൊല്ലത്തുമാണ് മെമു ഷെഡ് പണിയുന്നത്.

കൊല്ലം ഷെഡ് കേന്ദ്രീകരിച്ച് പുതിയ മെമു റെയില്‍വേ പ്രഖ്യാപിച്ചെങ്കിലും അത് സഫലീകരിക്കാന്‍ മാസങ്ങള്‍തന്നെ കാത്തിരിക്കണം. അതേ സമയം, പാലക്കാട് ഷെഡ് പണി തീരുന്നതിനാല്‍ അടുത്ത മാസം മെമു, പാസഞ്ചറിന്റെ സമയത്ത് ഓടിക്കാനാണ് റെയില്‍വേ തീരുമാനം.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w