ജനത്തെ ബന്ദിയാക്കി ഹര്‍ത്താല്‍; എസി മുറിയില്‍ ജനപ്രതിനിധികള്‍

തിരുവനന്തപുരം: നിരത്തിലിറങ്ങാനും ജോലി ചെയ്യാനുമുള്ള ജനങ്ങളുടെ അവകാശം നിഷേധിച്ച് ബന്ദിയാക്കിയ പാര്‍ട്ടികളു ടെ പ്രതിനിധികളായ മന്ത്രിമാരും ഇടതുപക്ഷ എംഎല്‍മാരും എസിയുടെ സുഖശീതളിമയില്‍ ദി നം മുഴുവന്‍ ചെലവിട്ട് ഹര്‍ത്താലിനോടു സഹകരിച്ചു. കേന്ദ്ര സ ര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായും ഇന്ധന വിലവര്‍ധനവിനെതിരെ യും നടത്തുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കാന്‍ പ്രതിഫലം വാങ്ങാതെ നിയമ സഭാ നട പടികളില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്ന എല്‍ഡിഎഫ് എംഎല്‍എമാര്‍ അലവന്‍സ് നഷ്ടമാകാതിരിക്കാന്‍ നിയമസഭയുടെ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പുരേഖപ്പെടുത്തുകയും ചെയ്തു.

പാര്‍ലമെന്ററി കാര്യങ്ങളുടെ ചുമതല കൂടിയുള്ള മന്ത്രി എം. വിജയകുമാറാണ് അലവന്‍സ് ഉപേക്ഷിച്ച് നിയമസഭയില്‍ ഹാജരാകുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അലവന്‍സ് ഉപേക്ഷിച്ചാണ് നിയമസഭയില്‍ ഇടത് എംഎല്‍എമാര്‍ ഹാജരായതെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണനും ഇന്നലെ നിയമസഭയില്‍ വീമ്പിളക്കിയിരുന്നു. അലവന്‍സ് വേണ്െടങ്കില്‍ ഒപ്പിട്ടതെന്തിനെന്ന് ഉമ്മന്‍ ചാണ്ടി യും ചോദിച്ചു. ഒപ്പിട്ടില്ലെങ്കിലും ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാന്‍ സാധിക്കുമെന്നും അദ്ദേ ഹം ഓര്‍മിപ്പിച്ചു.

നിയമസഭ സമ്മേളിക്കുന്ന അവസരത്തില്‍ നിയമസഭയുടെ ഒരാഴ്ചയിലെ സമ്മേളനം അവസാനിക്കുന്ന വെള്ളിയാഴ്ചയും തുടര്‍ന്ന് വീണ്ടും ആരംഭിക്കുന്ന തിങ്കളാഴ്ചയും ഒപ്പിട്ടാല്‍ ശനിയും ഞായറും 500 രൂപ വീതം ലഭി ക്കും. ഇതു നഷ്ടമാകാതിരിക്കാനാണ് ഇടത് എംഎല്‍എമാര്‍ ഹര്‍ത്താല്‍ ദിനത്തിലും ഒപ്പിട്ടതെന്ന് പറയപ്പെടുന്നു. നിയമസഭയുടെ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പിട്ടാല്‍ ആദിവസത്തെ സിറ്റിംഗ് അലവന്‍സ് ലഭിക്കും. ഇന്നലെ ഒപ്പിട്ടവര്‍ക്ക് അലവന്‍സ് വേണ്െടങ്കില്‍ സ്പീക്കര്‍ക്ക് പ്രത്യേക അപേക്ഷ ന ല്‍കി ഉത്തരവിറക്കേണ്ടതുണ്ട്. അതു ചെയ്യുമോയെന്നാണ് കാണേണ്ടത്.

ഹര്‍ത്താല്‍ ദിനമായ ഇന്നലെ നിയമസഭാ സമ്മേളനത്തില്‍ പ ങ്കെടുക്കാന്‍ പുലര്‍ച്ചെ ട്രെയിനില്‍ എത്തിയ എംഎല്‍എമാര്‍ക്ക് യാ ത്രാതടസമൊന്നുമുണ്ടായില്ല.

ലിങ്ക് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w