ട്രെയിന്‍ സമയങ്ങളില്‍ നാളെ മുതല്‍ മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുകയും പുറപ്പെടുകയും ചെയ്യുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ സമയത്തില്‍ ജൂലായ് ഒന്നുമുതല്‍ മാറ്റം വരുത്തി. രാവിലെ 10.05 ന് തിരുവനന്തപുരത്ത് എത്തി വൈകിട്ട് 5.25 ന് പുറപ്പെടും. സര്‍ക്കാര്‍ ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനം കണക്കിലെടുത്താണ് ഈ മാറ്റം. തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് നേരത്തേയാക്കി. ഇന്റര്‍സിറ്റിയുടെ നിലവിലുള്ള സമയമായ 5.10 നാണ് ചെന്നൈ സൂപ്പര്‍ഫാസ്റ്റ് പുറപ്പെടുക.
ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന 12 ട്രെയിനുകള്‍ നേരത്തേയാക്കി. ആലപ്പുഴ-ചെന്നൈ എക്സ്പ്രസ് വൈകിട്ട് 4 നും ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ 5.25 നും എറണാകുളം-പാട്ന എക്സ്പ്രസ് 4.40 നും എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 5.35 നും കോട്ടയം-കൊല്ലം പാസഞ്ചര്‍ 5.45 നും കൊല്ലം-കോട്ടയം പാസഞ്ചര്‍ രാവിലെ 7.55 നും പുറപ്പെടും.
കൊച്ചുവേളി യശ്വന്ത്പൂര്‍ ഗരീബ്രഥ് വൈകിട്ട് 4.35 നും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.50 നും തിരുവനന്തപുരം-ബാംഗ്ളൂര്‍ എക്സ്പ്രസ് വൈകിട്ട് 4.05 നും നാഗര്‍കോവില്‍-മുംബയ് സി.എസ്.ടി എക്സ്പ്രസ് രാവിലെ 4.40 നും നാഗര്‍കോവില്‍ – ചെന്നൈ-എഗ്മൂര്‍ വൈകിട്ട് 5 നും പുറപ്പെടും.
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ രാവിലെ 8.35 നും കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ 5.45 നും എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ 5.20 നും തിരുവനന്തപുരം-കോട്ടയം പാസഞ്ചര്‍ 7.50 നും കൊല്ലം-കോട്ടയം പാസഞ്ചര്‍ 10.50 നും ആലപ്പുഴ- കൊല്ലം പാസഞ്ചര്‍ 7.35 നും എറണാകുളം- കൊല്ലം പാസഞ്ചര്‍ 10.35 നും യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്രഥ് 12.50 നും നിസാമുദ്ദീന്‍- തിരുവനന്തപുരം എക്സ്പ്രസ് 11.10 നും ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് 11.25 നും ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള 2.35 നും തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചയ്ക്ക് 1.20 നും മുംബയ്-കന്യാകുമാരി 12.45 നും ബാംഗ്ളൂര്‍-കന്യാകുമാരി വൈകിട്ട് 7 നും അതത് സ്റ്റേഷനുകളില്‍ എത്തിച്ചേരും.
ട്രെയിന്‍ നമ്പരുകളില്‍ മാറ്റം
തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്സ്പ്രസിന്റെ പുതിയ നമ്പര്‍ 6650, മംഗലാപുരം- തിരുവനന്തപുരം 6649, ചെന്നൈ എഗ്മൂര്‍ – തിരുവനന്തപുരം അനന്തപുരി 6723, തിരുവനന്തപുരം -ചെന്നൈ അനന്തപുരി 6724, കായംകുളം- എറണാകുളം പാസഞ്ചര്‍ 346, കോട്ടയം- എറണാകുളം പാസഞ്ചര്‍ 344.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w