ഹൈവേ നഷ്ടപരിഹാര പാക്കേജിനു കേന്ദ്ര അംഗീകാരം

തിരുവനന്തപുരം: ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു മാര്‍ക്കറ്റ് വിലയും പത്തു ശതമാനം അധികം തുകയും നല്‍കിക്കൊണ്ടുള്ള കേരളത്തിന്റെ ഹൈവേ നഷ്ടപരിഹാര പാക്കേജിനു കേന്ദ്ര അംഗീകാരം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി 3000 കോടിയോളം രൂപയുടെ അധിക നഷ്ടപരിഹാരത്തുകയാണു കേരളത്തിന് അനുവദിക്കുന്നത്. പക്ഷേ, ഹൈവേയുടെ വീതി 45 മീറ്ററില്‍ നിന്നു കുറയ്ക്കാന്‍ സാധിക്കില്ലെന്ന  നിലപാടു കേന്ദ്രം ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ അടുത്തയാഴ്ച രേഖാമൂലം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അറിയിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി കമല്‍നാഥും വകുപ്പ് അധികൃതരുമായി പൊതുമരാമത്തു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഇന്നലെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. മറ്റൊരു സംസ്ഥാനത്തും അനുവദിക്കാത്ത വിധത്തിലുള്ള ശുപാര്‍ശകളാണു കേരളം സമര്‍പ്പിച്ചിരിക്കുന്നതെങ്കിലും ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണു കൂടുതല്‍ തുക അനുവദിക്കാന്‍ തീരുമാനമായത്.

ഹൈവേ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതില്‍ ഉയരുന്ന കടുത്ത പ്രതിഷേധവും പ്രിന്‍സിപ്പല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈവേയുടെ വീതി 30 മീറ്ററായി ചുരുക്കണമെന്നു സര്‍വകക്ഷി യോഗത്തിന്റെ പ്രമേയം കേന്ദ്രത്തിന് അയച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഇളവു സാധ്യമല്ലെന്നാണു കേന്ദ്ര നിലപാട്. മറ്റു സംസ്ഥാനങ്ങളിലെല്ലാം 60 മീറ്റര്‍ വീതിയിലാണു പാത പണിയുന്നതെന്നും കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണു 45 മീറ്ററാക്കി കുറച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.  45 മീറ്ററിലെ സ്ഥലം ഏറ്റെടുപ്പു കേരളവും ഏതാണ്ട് അംഗീകരിച്ചിട്ടുണ്ട്. ഇതിനായി വീണ്ടും സര്‍വകക്ഷി യോഗം വിളിച്ചേക്കുമെന്നാണു സൂചന.

സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രതിഷേധം ഒഴിവാക്കാന്‍ ആകര്‍ഷകമായ പാക്കേജാണു കേരളം സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍മാര്‍ സ്ഥലവില നിശ്ചയിക്കുന്ന മുന്‍രീതി മാറും. പ്രദേശത്ത് അവസാനമായി നടന്ന വില്‍പനയില്‍ കാണിച്ച വിലയാണു കലക്ടര്‍മാര്‍ നിശ്ചയിച്ചിരുന്നത്. പ്രമാണത്തില്‍ വില കുറച്ചു കാണിക്കുന്നതുകൊണ്ടു സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ആര്‍ക്കും മാര്‍ക്കറ്റ് വില ലഭിച്ചിരുന്നില്ല. ഈ രീതി മാറ്റി,  സാമ്പത്തിക വിദഗ്ധനും സാമൂഹിക ശാസ്ത്ര വിദഗ്ധനും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന കമ്മിറ്റിയെ സ്ഥലവില നിശ്ചയിക്കുന്നതിന്റെ ചുമതല ഏല്‍പ്പിക്കും.

പ്രധാന നഗരങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതു പരമാവധി ഒഴിവാക്കാന്‍ എലിവേറ്റഡ് ഹൈവേ (ഉയരത്തിലുള്ള പാത)യാണു വരിക. കല്ലമ്പലത്തിനും ചേര്‍ത്തലയ്ക്കും ഇടയില്‍ ഒന്‍പതിടത്ത് എലിവേറ്റഡ് ഹൈവേയ്ക്കു ശുപാര്‍ശയുണ്ട്. മറ്റു ശുപാര്‍ശകള്‍: ഭൂമിക്കും കെട്ടിടത്തിനും മാര്‍ക്കറ്റ് വിലയ്ക്കു പുറമെ 10% തുക അധികം നല്‍കും. ഏറ്റെടുക്കുന്ന കെട്ടിടത്തിലെ വാടകക്കാരനു സ്ഥലവിലയുടെ പത്തു ശതമാനം നല്‍കും. ഒന്നില്‍ കൂടുതല്‍ വാടകക്കാരുണ്ടെങ്കില്‍ ഉപയോഗിക്കുന്ന തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം പങ്കിടും.

വാടകക്കരാര്‍ പ്രകാരമാണു വാടകക്കാരനെ നിശ്ചയിക്കുക. കടകള്‍ ഇടിച്ചുനിരത്തുമ്പോള്‍ അവിടത്തെ ജീവനക്കാരെയും ബാധിക്കും എന്നതിനാല്‍ ഭൂമിവിലയുടെ അഞ്ചു ശതമാനം അവര്‍ക്കും നല്‍കും. താമസക്കാരായിട്ടുള്ള ഭൂവുടമകള്‍ക്കും മാര്‍ക്കറ്റ് വിലയും 10% അധികംതുകയും നല്‍കും. പുനരധിവാസത്തിനു കൂടി ഉപയോഗപ്പെടുന്നതിനാണു 10% തുക. ഇവിടെ വാടകയ്ക്കു താമസിക്കുന്നവര്‍ക്കു വീട് മാറുന്നതിനും മറ്റുമായി 10,000 രൂപ നല്‍കും.

വീടുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടു ജീവിതമാര്‍ഗം നഷ്ടപ്പെടുന്ന ഉടമകള്‍ക്കു (വീടിനോടു ചേര്‍ന്നു കടയോ, മറ്റു ജീവനോപാധികളോ ഉള്ളവര്‍) മാര്‍ക്കറ്റ് വിലയ്ക്കു പുറമെ 15% തുക അധികം നല്‍കും. ഏറ്റെടുക്കുന്ന ഭൂമിയിലെ കൈവശക്കാര്‍ക്ക് ആറു മാസത്തേക്കു കുറഞ്ഞ കൂലിയും കെട്ടിടത്തിന്റെ വിലയും പുതിയ സ്ഥലം വാങ്ങാന്‍ 50,000 രൂപയും നല്‍കും.

ലിങ്ക് – മനോരമ

Advertisements

1 അഭിപ്രായം

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

One response to “ഹൈവേ നഷ്ടപരിഹാര പാക്കേജിനു കേന്ദ്ര അംഗീകാരം

 1. കിടിലന്‍ പോസ്റ്റ്‌…
  നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
  മലയാളത്തനിമയുള്ള ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു…
  സസ്നേഹം
  അനിത
  JunctionKerala.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w