ബസ് യാത്രയ്ക്കിടെ കടന്നുപിടിച്ച യുവാവിനെ യുവതി അടിച്ചു വീഴ്ത്തി

കോട്ടയം: പാതിരാത്രിയില്‍ ബസ് യാത്രയ്ക്കിടെ  കടന്നുപിടിച്ച യുവാവിനെ 25കാരി ചെരിപ്പൂരി അടിച്ചുവീഴ്ത്തി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് ബസ് വിടാന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടി സി. ഐ മുന്‍പാകെ പരാതി നല്‍കി. യുവാവിനെതിരെ കേസെടുത്തെന്ന് ഉറപ്പാക്കിയ ശേഷം പെണ്‍കുട്ടി അതേ ബസില്‍ യാത്ര തുടര്‍ന്നു. ഇന്നലെ രാത്രി ഒരുമണിയോടെ കുറവിലങ്ങാട്ട് വച്ചാണ് സംഭവം. പെരുമ്പാവൂര്‍ ഐക്കരനാട് മാരിയില്‍ വീട്ടില്‍ നിഷ(25) യാണ് ഇടുക്കി ചിന്നാര്‍ സ്വദേശി കൊച്ചുപറമ്പില്‍ ജെയ്സണെ(32) ചെരിപ്പിനടിച്ചിട്ടത്. പൂവാറിലെ ഒരു റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റാണ് നിഷ.
കൊച്ചിയില്‍ നടുറോഡില്‍ വച്ച് കടന്നുപിടിച്ചതിനെത്തുടര്‍ന്ന് പൂവാലനെ കൈകാര്യം ചെയ്ത കൊടുങ്ങല്ലൂര്‍ സ്വദേശിനി സെറീന മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇക്കാര്യം കേരളകൌമുദി ഫ്ളാഷ് ചിത്രം സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള കെ. എസ്. ആര്‍. ടി. സി ബസിലാണ് സംഭവം. ബസിലുണ്ടായിരുന്നവരില്‍ മിക്കവരും ഉറക്കത്തിലായിരുന്നു. നിഷയും പാതിയുറക്കത്തില്‍. ഇതിനിടയില്‍ പിന്നിലെ സീറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിച്ചു. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി യുവാവിനെ തിരിഞ്ഞുനോക്കി. കാര്യം മനസ്സിലാക്കിയ യുവാവ് പിന്നീട് അനങ്ങിയില്ല. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ യുവാവിന്റെ കൈ വീണ്ടും നീണ്ടു. ചാടിയെഴുന്നേറ്റ നിഷ ഹൈഹീല്‍ഡ് ചെരിപ്പ് ഊരി യുവാവിനെ തലങ്ങും വിലങ്ങും അടിച്ചു. മുഖത്ത് അടിയേറ്റ് യുവാവ് സീറ്റിനിടയിലേയ്ക്ക് വീണു. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിടാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ കുറവിലങ്ങാട് സ്റ്റേഷനില്‍ വണ്ടി എത്തിച്ചു. തുടര്‍ന്ന് ബസില്‍ നിന്നും പിടിച്ചിറക്കിയ ജെയ്സണെ കുറവിലങ്ങാട് എസ്. ഐ. സി. എന്‍. ശിവദാസന്‍ അറസ്റ്റ് ചെയ്തു. കേസെടുത്ത ശേഷം നിഷ സഹോദരിക്കൊപ്പം തിരുവനന്തപുരത്തേയ്ക്ക് യാത്ര തുടര്‍ന്നു.
നിഷയ്ക്ക് ഐ.ജി. ബി.സന്ധ്യയുടെ അഭിനന്ദനം
കോട്ടയം: ദേഹത്ത് പിടിച്ച യുവാവിനെ  നേരിട്ട നിഷയ്ക്ക് എറണാകുളം റെയ്ഞ്ച് ഐ. ജി. ബി. സന്ധ്യയുടെ അനുമോദനം.  പ്രതികരിക്കുന്ന തലമുറയെയാണ് നമുക്ക് ആവശ്യം. ഇതിനെ ജനങ്ങള്‍ പിന്തുണയ്ക്കണം. അവര്‍ കേരളകൌമുദി ഫ്ളാഷിനോട് പ്രതികരിച്ചു.

ലിങ്ക് – കേരളകൗമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )