റോഡരികിലെ യോഗങ്ങള്‍ ഹൈക്കോടതി നിരോധിച്ചു

കൊച്ചി: സംസ്ഥാനത്ത് റോഡരികില്‍ യോഗങ്ങള്‍ നടത്തുന്നത് ഹൈക്കോടതി നിരോധിച്ചു. ഗതാഗത തടസ്സം ഒഴിവാക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇതെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

റോഡരികില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്കിടയിലേക്ക് അശ്രദ്ധമായി ഓടിച്ചുവരുന്ന വാഹനങ്ങള്‍ ഇടിച്ചുകയറി മരണംവരെ സംഭവിച്ചേക്കാം. അത്തരം അനുഭവം ഉണ്ടായിട്ടുമുണ്ട് എന്ന് കോടതി ചൂണ്ടിക്കാട്ടി.

നിരോധം സംസ്ഥാനമൊട്ടാകെ നടപ്പാക്കാനായി ചീഫ് സെക്രട്ടറിയെ കോടതി കക്ഷിചേര്‍ത്തിട്ടുണ്ട്. ഈ ഉത്തരവിന്റെ പകര്‍പ്പ് പോലീസ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ചീഫ് സെക്രട്ടറി എത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ആലുവ റെയില്‍വേ സ്റ്റേഷനു മുന്നിലെ പൊതുയോഗങ്ങള്‍ അവിടെയാകെ ഗതാഗത സ്തംഭനത്തിനിടയാക്കുന്നുവെന്നു കാണിച്ച് ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പൊതു പ്രാധാന്യം കണക്കിലെടുത്ത് കോടതിയുടെ ഉത്തരവ്.

പൊതുയോഗം മൂലം ഗതാഗതം തടസ്സപ്പെടുമ്പോള്‍ പോലീസ് മൂകസാക്ഷിയാകാറാണ് പതിവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ആലുവയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് റോഡരികിലെ സ്റ്റേജിനു മുന്നിലായി റോഡില്‍ കസേരകള്‍ നിരത്തിയിട്ടതിന്റെ ചിത്രങ്ങളും ഹാജരാക്കിയിരുന്നു.

പൊതുയോഗങ്ങള്‍ക്ക് ഞായറാഴ്ച മാത്രം അനുമതി നല്‍കുന്ന കാര്യവും അതിനായി സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനം വിട്ടുകൊടുക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണം; റോഡില്‍ നിന്ന് വിട്ടുമാറിയുള്ള മറ്റ് പൊതു മൈതാനങ്ങളും സ്റ്റേഡിയങ്ങളും യോഗങ്ങള്‍ക്ക് നല്‍കാവുന്നതാണെന്ന് കോടതി വ്യക്തമാക്കുന്നു.

പൊതു റോഡിലും നിരത്തുവക്കത്തും പൊതുസമ്മേളനങ്ങള്‍ക്ക് പോലീസ്, പൊതുമരാമത്ത് വകുപ്പ്, റവന്യു ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ അനുമതി നല്‍കരുതെന്നാണ് കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ അത്തരം യോഗങ്ങള്‍ ചേര്‍ന്നാല്‍ പോലീസ് അത് തടയണം. സ്റ്റേജും മറ്റ് അനുബന്ധ സാമഗ്രികളും നീക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under കേരളം, നിയമം, വാര്‍ത്ത

One response to “റോഡരികിലെ യോഗങ്ങള്‍ ഹൈക്കോടതി നിരോധിച്ചു

  1. chandrakumar

    പൊതു സ്ഥലങ്ങളിൽ സിഗററ്റ് വലിക്കുന്നതും ഇതേ കോടതി നിരോധിച്ചിട്ടുണ്ട്. കിം ഫലം?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w