റെയില്‍വേ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി

തിരുവനന്തപുരം : കഴിഞ്ഞ 13-ാം തീയതി അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നടത്തിയ എഴുത്തുപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി സി.ബി.ഐയുടെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. ശര്‍മ്മയുടെ പുത്രന്‍ വിവേക് ശര്‍മ്മ, ഹാസ്സന്‍-മംഗലാപുരം റെയില്‍വേ വികസന കോര്‍പ്പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജഗന്നാഥം, ഇടനിലക്കാരനായി പ്രവര്‍ത്തി ച്ച ഹൈദരാബാദ് സ്വദേശി മൂര്‍ത്തി എന്നിവരെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്. ശര്‍മ്മ ഒളിവിലാണെന്നാണ് സൂചന. ശര്‍മ്മയുടെ മുംബയിലുള്ള വസതിയും ഓഫീസും സി.ബി.ഐ റെയ്ഡ് ചെയ്തിരുന്നു. ശര്‍മ്മയെ കണ്ടെത്താനായില്ലെന്നാണ് വിവരം.
അറസ്റ്റിലായ മൂന്നുപേരെയും ഹൈദരാബാദിലെ സി.ബി.ഐ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനെ പിടികൂടാത്തതുകൊണ്ട് അറസ്റ്റ് വിവരം സി.ബി.ഐ പുറത്തുവിട്ടിട്ടില്ല. അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിനല്‍കിയതിന് 15 ലക്ഷം രൂപ ജഗന്നാഥത്തിന് ഇടനിലക്കാരനായ മൂര്‍ത്തി കൈമാറുമ്പോഴാണ് സി.ബി.ഐ പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനുവേണ്ടിയാണ് തുക പിരിച്ചതെന്ന് അവര്‍ സി.ബി.ഐയോട് സമ്മതിച്ചു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാന്‍ ഓരോ ഉദ്യോഗാര്‍ത്ഥിയില്‍നിന്ന് കുറഞ്ഞത് ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുവേണ്ടി സി.ബി.ഐ വിരിച്ച വലയിലാണ് മകന്‍ വിവേക് ശര്‍മ്മ വീണത്. പിടിയിലായ ജഗന്നാഥത്തില്‍ നിന്നു ലഭിച്ച ഫോണ്‍കാളിനെത്തുടര്‍ന്ന് തുക ഏറ്റുവാങ്ങാന്‍ വിവേക് ശര്‍മ്മ ബാംഗ്ളൂരിലേക്ക് പറന്നെത്തുകയായിരുന്നു. ഉടന്‍ സി.ബി.ഐയുടെ പിടിയിലാവുകയും ചെയ്തു. പിതാവ് എം.എസ്. ശര്‍മ്മ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പണം വാങ്ങാനെത്തിയതെന്ന് വിവേക് ശര്‍മ്മ സി.ബി.ഐയോട് സമ്മതിച്ചു. തുടര്‍ന്നാണ് ചെയര്‍മാന്‍ ശര്‍മ്മയെ പിടികൂടാന്‍ മുംബയില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. വിലപ്പെട്ട പല രേഖകളും കണ്ടെത്തിയതായി അറിയുന്നു.
ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്ത ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് മുന്‍കൂറായി 50 ശതമാനം തുകയാണ് വാങ്ങിയത്. പരീക്ഷാഫലം പുറത്തുവരുമ്പോള്‍ ബാക്കി തുക നല്‍കണമെന്നാണ് കരാര്‍. ഇത് ഉറപ്പാക്കാന്‍ ഒറിജിനല്‍ ബിരുദസര്‍ട്ടിഫിക്കറ്റ് ഏജന്റുമാര്‍ വാങ്ങിവച്ചിരിക്കുകയാണ്.
ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന്റെ പേരില്‍ രാജ്യമെമ്പാടുംനിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായി സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു റാക്കറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തുന്നത് അടക്കമുള്ള വന്‍തട്ടിപ്പ് നടത്തുന്നതിന്റെ പിന്നിലുണ്ടെന്നും സി.ബി.ഐക്ക് വിവരം ലഭിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടന്നേക്കും.
ഹൈദരാബാദിലെയും ബാംഗ്ളൂരിലെയും സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ ഉള്ളുകള്ളികള്‍ പുറത്തുവന്നത്.

ലിങ്ക് – കേരളകൌമുദി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “റെയില്‍വേ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി

  1. പിങ്ബാക്ക് റെയില്‍വേ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി | indiarrs.net Featured blogs from INDIA.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w