അഞ്ചുമണിക്കൂര്‍ നീണ്ട റെയ്ഡ്, കണ്ടെടുത്തത് നാലുലോറി സാധനങ്ങള്‍

കണ്ണൂര്‍: രണ്ട് തടവുകാര്‍ രക്ഷപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബുധനാഴ്ചനടന്ന റെയ്ഡില്‍ നിരവധി മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍, കത്തികള്‍, ആയുധമാക്കിമാറ്റാന്‍പറ്റുന്ന ഉപകരണങ്ങള്‍ എന്നിവ പിടികൂടി. നാലുലോറി വരുന്ന സാധനങ്ങളാണ് 160ഓളം ഉദ്യോഗസ്ഥര്‍ അഞ്ചുമണിക്കൂര്‍നീണ്ട റെയ്ഡില്‍ കണ്ടെടുത്തത്. ഇതില്‍ രണ്ടുലോഡുകള്‍ പുറത്തേക്ക് കൊണ്ടുപോയി.

ബുധനാഴ്ച രണ്ടുമണിക്ക് തുടങ്ങിയ റെയ്ഡ് വൈകിട്ട് ഏഴുമണിവരെ തുടര്‍ന്നു. ജയിലിലെ 60 ഏക്കര്‍ സ്ഥലവും അരിച്ചുപെറുക്കി.

ആറ് മൊബൈല്‍ഫോണ്‍, 27 ചാര്‍ജര്‍, 9 ബാറ്ററി, രണ്ട് സിംകാര്‍ഡ്, ശൂലംപോലുള്ള ഇരുമ്പ്കഷണം, കമ്പികള്‍, ഹാകേ്‌സാബ്ലേഡ്, കഞ്ചാവ്‌പൊതി, ചിരവ, അമ്മിക്കല്ല്, കറിക്കത്തികള്‍, കോണ്‍ക്രീറ്റ് പണിക്കായി ഉപയോഗിക്കുന്ന ആയുധങ്ങള്‍, മരക്കഷണങ്ങള്‍, വിറകുകഷണം തുടങ്ങിയവയെല്ലാം പിടിച്ചെടുത്തു. ഇവയില്‍ പലതും ആയുധമല്ലെങ്കിലും ജയിലില്‍ സംഘര്‍ഷമുണ്ടായാല്‍ ഇതൊക്കെ ആയുധമായിമാറുമെന്ന് ജയില്‍ എ.ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. രണ്ടുതടവുകാര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് ഇരുമ്പ്‌പൈപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയിഡില്‍ തടവുകാരില്‍നിന്നായി 3519 രൂപയും പിടിച്ചെടുത്തു.

ജയിലില്‍ സ്വകാര്യപാചകം അനുവദിച്ചിട്ടില്ല. അതേസമയം മണ്ണെണ്ണ, സ്റ്റൗ, പാത്രങ്ങള്‍, അടുപ്പ്, കറിക്കത്തികള്‍, ചെറിയചിരവ എന്നിവ വര്‍ഷങ്ങളായി ചിലതടവുകാര്‍ രഹസ്യമായി ഉപയോഗിക്കുന്നു.

400 മോഷ്ടാക്കളെ പാര്‍പ്പിച്ച 3, 5, 6, 7 ബ്ലോക്കുകളില്‍ നിന്നാണ് ഇത്തരംസാധനങ്ങള്‍ കൂടുതലും പിടിച്ചെടുത്തത്. 15 വര്‍ഷത്തോളം തടവുകാര്‍ തമ്മില്‍ സ്വന്തമാക്കിവെക്കുകയും ഒരാള്‍പോകുമ്പോള്‍ അടുത്തയാള്‍ക്ക് രഹസ്യമായി കൈമാറുകയും ചെയ്യുന്ന സ്വകാര്യ അടുക്കള ഉപകരണങ്ങള്‍ ആണിത്. എ.ഡി.ജി.പി. പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ജയിലില്‍ രഹസ്യമായി ചാക്കുകൊണ്ടുംമറ്റും മറച്ച ‘മറ’യും റെയ്ഡില്‍ കണ്ടെത്തി. ഇതും അവിടെനിന്ന് മാറ്റി.

റെയ്ഡ് ഉണ്ടെന്നറിഞ്ഞപ്പോള്‍ തടവുകാര്‍ സാധനങ്ങള്‍ എല്ലാം വലിച്ചെറിയുകയായിരുന്നതിനാല്‍ വ്യക്തികളില്‍ നിന്ന് ഇവ പിടിച്ചെടുക്കാന്‍ പറ്റിയില്ല.

രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിച്ച സ്ഥലങ്ങളില്‍നിന്ന് മൊബൈല്‍ ഫോണും, മറ്റുസാധനങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്.

22 ജയിലുകളില്‍നിന്ന് 64 ഉദ്യോഗസ്ഥരും 52 പോലീസുകാരും ജയിലിലെ മുഴുവന്‍ ജീവനക്കാരും റെയ്ഡില്‍ പങ്കെടുത്തു. താര, കിട്ടു എന്ന രണ്ടു പോലീസ്‌നായ്ക്കളും പങ്കെടുത്തു.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under കേരളം, വാര്‍ത്ത

One response to “അഞ്ചുമണിക്കൂര്‍ നീണ്ട റെയ്ഡ്, കണ്ടെടുത്തത് നാലുലോറി സാധനങ്ങള്‍

  1. ഷരീഫ്കൊട്ടാരകര

    ഇതൊരു പുതിയ സംഭവം പോലെയാണു പത്ര വാര്‍ത്ത. കാലാ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന തും പിടിക്കപ്പെടുമ്പോള്‍ മാത്രം വാര്‍ത്ത ആകുന്നതുമായ ഒരു വാര്‍ത്ത.എന്നു ജെയിലു കെട്ടി തുടങ്ങിയോ ആ നിമിഷം മുതല്‍ ഈ പരിപാടിയുമുണ്ടു. അധികാരികള്‍ വിചാരിച്ചാല്‍ നിമിഷ നേരം കൊണ്ടു പരിഹരിക്കാന്‍ കഴിയുന്ന ഒരു നിയമലംഘനം….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w