വൈദ്യുതി മേഖലയിലെ ഐ.ടി വികസനത്തിനുള്ള കേന്ദ്രസഹായം നഷ്ടമായേക്കും

വൈദ്യുതി മേഖലയിലെ ഐ.ടി വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 214കോടി രൂപയുടെ ഗ്രാന്റ് കേരളത്തിന് നഷ്ടപ്പെട്ടേക്കും. പദ്ധതി നടത്തിപ്പ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കി മാത്രമേ പാടുള്ളൂ എന്നാണ് കേരളത്തിന്റെ നിലപാട്. രാജ്യത്ത് കേരളം മാത്രമാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നത്.

രാജ്യത്തെ വൈദ്യുത മേഖലയുടെ സമഗ്രവികസനവും ആധുനീകരണവും ലക്ഷ്യമിട്ടാണ് 50,000 കോടി രൂപയുടെ പദ്ധതി സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.  10,000 കോടി രൂപ ഐടി വികസനത്തിന് വേണ്ടി മാത്രമാണ്. ഇതില്‍ നിന്ന് കേരളത്തിന് 214 കോടി രൂപയുടെ വിഹിതമാണ് കിട്ടിയത്. വിജയകരമായി പദ്ധതി പൂര്‍ത്തീകരിച്ചാല്‍ പണം തിരിച്ച് നല്‍കേണ്ടതില്ല. വീഴ്ച വരുത്തിയാല്‍ പലിശയടക്കം തിരിച്ചടക്കണം. ഇവിടെയാണ് കേരളത്തിലെ പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആശങ്കയുയരുന്നത്. ബില്ലടയ്ക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍ വത്കരിക്കുന്ന പദ്ധതി സ്വതന്ത്രസോഫ്റ്റ് വെയറില്‍ മാത്രമേ നടപ്പാക്കാനാകൂ എന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ നിലപാട്.

പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാല്‍ അസാധ്യമാണ്. പദ്ധതിയിലെ ഘടകങ്ങളും സ്വതന്ത്രസോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ് പ്രധാനകാരണം. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് സ്വതന്ത്രസോഫ്റ്റ്്വയറില്‍ അടിസ്ഥാനമാക്കി ആവശ്യമായ മാറ്റങ്ങളോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ടെന്‍ഡര്‍ ഉറപ്പിക്കുന്ന ഘട്ടത്തില്‍ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. 214 കോടിരൂപയുടെ പദ്ധതിക്ക് 195 കോടി രൂപ ക്വാട്ട് ചെയ്ത് ആന്ധ്രയില്‍ നിന്നുള്ള മിക്ക് ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കമ്പനി ഇതുവരെ ഐടി രംഗത്ത് വന്‍ പദ്ധതികള്‍ ഒന്നും ഏറ്റെടുത്ത് നടത്തിയിട്ടില്ല. ഇതോടൊപ്പമാണ്  സ്വതന്ത്രസോഫ്റ്റ്വെയര്‍ കാരണമുണ്ടാകാവുന്ന പരാജയ സാധ്യതകളും.

പണം നഷ്ടപ്പെടുന്നതോ, മറ്റ് സംസ്ഥാനങ്ങള്‍ വിജയകരമായി പദ്ധതി നടപ്പാക്കുന്നതോ ഒന്നും സംസ്ഥാന സര്‍ക്കാരിന്റെ കണ്ണില്‍പ്പെടുന്നില്ല. സ്വതന്ത്രസോഫ്റ്റ്വെയറിന് വേണ്ടിയുള്ള പിടിവാശിയാണ് സര്‍ക്കാരിന്റെ നയം. ഈ പിടിവാശി 213 കോടി നഷ്ടപ്പെടുത്തിക്കൊണ്ട് വേണമോ എന്ന് മാത്രമേ സര്‍ക്കാര്‍ ആലോചിക്കേണ്ടതുള്ളൂ.

ലിങ്ക് – മനോരമ

Advertisements

4അഭിപ്രായങ്ങള്‍

Filed under കേരളം, വാര്‍ത്ത, സാങ്കേതികം

4 responses to “വൈദ്യുതി മേഖലയിലെ ഐ.ടി വികസനത്തിനുള്ള കേന്ദ്രസഹായം നഷ്ടമായേക്കും

 1. താ‍ങ്കൾ എന്തിനാണ് വാണിജ്യസോഫ്റ്റ്വെയറുകൾക്കുവേണ്ടി ഇത്ര വാദിക്കുന്നത്.ലോകം മുഴുവൻ സ്വതന്ത്രസോഫ്റ്റ്വെയർ പ്രചാരം നേടുന്നത് താങ്കൾ അറിയുന്നില്ല എന്നുണ്ടോ?എന്തുകൊണ്ട് സ്വതന്ത്രസോഫ്റ്റ്വെയറിനെ പ്രോത്സാഹിപ്പിക്കില്ല എന്ന് കേന്ദ്രസർക്കാർ ശാഠ്യം പിടിക്കുന്നു.അത് കുത്തകകമ്പനികളെ സഹായിക്കാനാണെന്നത് പകൽ പോലെ വ്യക്തം.സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് മാറിയാൽ ഉണ്ടാകുമായിരുന്ന സാമ്പത്തികലാഭം നഷ്ടമാക്കിയ കേന്ദ്രസർക്കാരിനെ ആദ്യം പഴി പറയൂ.

 2. പിങ്ബാക്ക് വൈദ്യുതി മേഖലയിലെ ഐ.ടി വികസനത്തിനുള്ള കേന്ദ്രസഹായം നഷ്ടമായേക്കും | indiarrs.net Featured blogs from INDIA.

 3. jemshid

  “പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാല്‍ അസാധ്യമാണ്. ”

  manoramakkaraaa, vivarakedu parayal thankalude oru pathivanennariayaam.

  “പദ്ധതിയിലെ ഘടകങ്ങളും സ്വതന്ത്രസോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ് പ്രധാനകാരണം.”
  ethu khadakamaanu pravarthikkaathathu ennarinhal kollaaam.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w