കേരളത്തിലെ ഏറ്റവും വലിയ ഐ.ടി. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഐ.ടി. പദ്ധതിയായ തിരുവനന്തപുരം ടെക്‌നോസിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഒരു ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും നാലു ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ശിലാസ്ഥാപനം ജൂണ്‍ നാലിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും.

ടെക്‌നോപാര്‍ക്കിന് അഞ്ചു കിലോമീറ്റര്‍ വടക്കായി പള്ളിപ്പുറത്തുള്ള 450 ഏക്കര്‍ സ്ഥലത്താണ് ടെക്‌നോസിറ്റി വരുന്നത്. ഐ.ടി., ഐ.ടി. അനുബന്ധ സേവനങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, ആസ്​പത്രികള്‍, ഹോട്ടലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് അവശ്യ സേവനങ്ങള്‍ എന്നിവയെല്ലാം ഇതിലുണ്ടാവുമെന്ന് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. മെര്‍വിന്‍ അലക്‌സാണ്ടര്‍, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ. സിദ്ധാര്‍ത്ഥ ഭട്ടാചാര്യ, സൈബര്‍പാര്‍ക്ക് സി.ഇ.ഒ. ബിനു പാഴൂര്‍ എന്നിവര്‍ സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.

ടെക്‌നോസിറ്റി സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഇതിനാവശ്യമായ 340 കോടി രൂപ അനുവദിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ വിഭവങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉപയോഗിക്കാത്ത വിധത്തിലുള്ള സ്വാശ്രയ ഉപഗ്രഹ നഗരമായാണ് ടെക്‌നോസിറ്റി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മെര്‍വിന്‍ അലക്‌സാണ്ടര്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പ്രമുഖ കെട്ടിട നിര്‍മാതാക്കളുമായി സഹകരിച്ച് ഒന്നിലേറെ പ്രത്യേകോദ്ദേശ്യ കമ്പനികള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഐ.ടിക്കു പുറമെ ബയോടെക്‌നോളജി, നാനോടെക്‌നോളജി, ഉത്പാദനം, ഗവേഷണവും വികസനവും തുടങ്ങിയ മേഖലകളിലും ശ്രദ്ധയൂന്നും. 100 മുതല്‍ 150 വരെ ലക്ഷം ചതുരശ്രയടി ബിസിനസ് സ്‌പേസ് കെട്ടിയുയര്‍ത്തുകയാണ് ലക്ഷ്യം.

കേരളാ സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് (കെ.എസ്.ഐ.ടി.ഐ.എല്‍.) പദ്ധതിയുടെ നിര്‍വഹണച്ചുമതല. ചെറിയ ഭാഗങ്ങളായി തിരിച്ച് അതിവേഗം ടെക്‌നോസിറ്റി വികസനം സാദ്ധ്യമാക്കുന്ന വിധത്തിലുള്ള മാസ്റ്റര്‍പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. പൊതു-സ്വകാര്യ സംരംഭങ്ങളായിട്ടായിരിക്കും വികസനം നടപ്പാക്കുക. ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയില്‍ നിന്ന് ടെക്‌നോസിറ്റി വികസനത്തിനായി 170 കോടി രൂപ സഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖേന സമര്‍പ്പിച്ചിട്ടുണ്ട്.

പല ഘട്ടങ്ങളിലായി ഏഴു വര്‍ഷം കൊണ്ട് ടെക്‌നോസിറ്റി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പരിപാടി. ആദ്യ ഘട്ടം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയും 2012 ല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. ടെക്‌നോസിറ്റിക്കു വേണ്ടി പ്രത്യേക ജലവിതരണ പദ്ധതി തയ്യാറാക്കുന്നുണ്ട്. വൈദ്യുതി വിതരണത്തിനായി 110 കെ.വി. സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും. റോഡ് നിര്‍മാണത്തിനായി പൊതുമരാമത്തു വകുപ്പില്‍ ആറു കോടി രൂപ കെട്ടിവച്ചുവെന്നും മെര്‍വിന്‍ അലക്‌സാണ്ടര്‍ അറിയിച്ചു.

ജൂണ്‍ നാലിന് വൈകീട്ട് അഞ്ചിന് പള്ളിപ്പുറത്തു നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ എം.വിജയകുമാര്‍, സി.ദിവാകരന്‍, എ.കെ.ബാലന്‍, എന്‍.കെ.പ്രേമചന്ദ്രന്‍, കെ.പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “കേരളത്തിലെ ഏറ്റവും വലിയ ഐ.ടി. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു

  1. പിങ്ബാക്ക് കേരളത്തിലെ ഏറ്റവും വലിയ ഐ.ടി. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു | indiarrs.net Featured blogs from INDIA.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w