ആണവബാധ്യതാ ബില്‍ സഭാസമിതിക്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആണവബാധ്യതാ ബില്‍ വന-പരിസ്ഥിതി സംബന്ധിച്ച സഭാസമിതിക്ക് വിട്ടു. ആണവോര്‍ജവുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പരിശോധിക്കുന്ന ഊര്‍ജ സമിതിക്ക് വിടുന്നതിന് പകരമാണ് ബില്‍ കോണ്‍ഗ്രസ് നേതാവ് അധ്യക്ഷനായ വനം-പരിസ്ഥിതി, ശാസ്ത്ര-സാങ്കേതിക സമിതിക്ക് വിട്ടത്. ഊര്‍ജ സമിതിയുടെ അധ്യക്ഷന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവാണ്.

ലോക്‌സഭാ സ്​പീക്കറുമായി ആലോചിച്ചാണ് രാജ്യസഭാ ചെയര്‍മാന്‍ ആണവബാധ്യതാ ബില്ല് സമിതിക്ക് വിട്ടതെന്ന് ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. രണ്ടു മാസത്തിനുള്ളില്‍ ബില്‍ തിരിച്ചയച്ചാല്‍ മതി. ആ സമയത്തിനിടയ്ക്ക് സമവായത്തിന് ശ്രമിക്കാമെന്ന വിശ്വാസമാണ് കോണ്‍ഗ്രസ്സിനുള്ളത്. കോണ്‍ഗ്രസ്സിന്റെ രാജ്യസഭാംഗം വെങ്കട്ടരാമ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് ബില്ല് വിട്ടിരിക്കുന്നത്.

ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസമാണ് ആണവബാധ്യതാ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബി.ജെ.പി.യുടെയും ഇടതുപക്ഷത്തിന്റെയും എതിര്‍പ്പിനെ നേരിടാന്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ആര്‍.ജെ.ഡി.യുടെയും പിന്തുണ ഉറപ്പാക്കിയ ശേഷമാണ് യു. പി. എ. സര്‍ക്കാര്‍ ബില്ല് കൊണ്ടു വന്നത്. ഇരു പാര്‍ട്ടികളും കോണ്‍ഗ്രസ്സിനൊപ്പം സഭയില്‍ ഉറച്ചുനിന്നെങ്കിലും മുലായം നേതൃത്വം നല്‍കുന്ന സമിതിയെ വിശ്വാസമില്ലെന്ന സൂചനയാണ് സര്‍ക്കാറിന്റെ നീക്കം ചൂണ്ടിക്കാട്ടുന്നത്.

മുമ്പ് ആണവോര്‍ജവുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും മുമ്പ് ഊര്‍ജസമിതിക്കാണ് വിട്ടിരുന്നത്. മുലായത്തിന്റെയും ലാലുവിന്റെയും പിന്തുണയ്ക്ക് പകരമായി ഇപ്പോള്‍ നടക്കുന്ന സെന്‍സസില്‍ ജാതിയും കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.
സഭാസമിതിയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ പുതിയ നിലപാടുകളും ആവശ്യങ്ങളുമായി മുലായം വരുമെന്ന സംശയമാണ് ഈ നടപടിക്ക് കാരണം.

ആണവബാധ്യതാ ബില്ലില്‍ അപകടത്തിനുള്ള നഷ്ടപരിഹാര ത്തുക കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി.യും ഇടതുപക്ഷവും എതിര്‍ത്തത്. മുമ്പ് ആണവബില്‍ അവതരിപ്പിച്ചപ്പോഴാണ്, സമാജ്‌വാദി പാര്‍ട്ടി ഇടതുപക്ഷ ചേരിയില്‍ നിന്നു വിട്ടുമാറി കോണ്‍ഗ്രസ്സിനൊപ്പം വരുന്നത്. ഇതിന് വേണ്ടിയുള്ള ചരടുവലിച്ചത് ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നു പുറത്തായ അമര്‍സിങ്ങാണ്. ആണവബാധ്യതാ ബില്‍ പാസാക്കിയാല്‍ മാത്രമേഅമേരിക്കയുമായുള്ള ആണവക്കരാര്‍ നടപ്പില്‍ വരുത്താന്‍ കഴിയുകയുള്ളൂ.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w