വൈദ്യുതി വിതരണം: കെഎസ്ഇബി കുത്തക അവസാനിക്കുന്നു

തൃശൂര്‍: വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ സംസ്ഥാനത്തെ വിവിധ മേഖലകളിലെ വൈദ്യുതി വിതരണത്തിന് ലൈസന്‍സുകള്‍ നല്കിത്തുടങ്ങി. ഇതോടെ ഈ രംഗത്ത് കെഎസ്ഇബിയുടെ കുത്തക അവസാനിക്കുകയാണ്. ഏറ്റവും ഒടുവിലായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനാണ് വിതരണാവകാശം നല്കിയത്. പാലക്കാട്, കളമശേരി, കാക്കനാട് തുടങ്ങിയ മേഖലകളില്‍ ആരംഭിച്ചിരിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ക്ക് കിന്‍ഫ്രയും എന്‍ടിപിസിയും ചേര്‍ന്നുള്ള കമ്പനികള്‍ക്ക് നേരത്തെ ലൈസന്‍സ് നല്കിയിരു ന്നു. പുതുതായി വരുന്ന വ്യവസായങ്ങളെല്ലാം കെഎസ്ഇബിയുടെ പരിധിക്കു പുറത്തേക്കുപോകുന്ന അവസ്ഥയാണ് നിലവില്‍.

വല്ലാര്‍പാടം കണ്െടയ്നര്‍ ടെര്‍മിനലിനുവേണ്ടിയാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റി ന് വൈദ്യുതി വിതരണാവകാശം നല്കിയിരിക്കുന്നത്. ഈ പരിധിയില്‍ വിത രണം നടത്തുന്നത് പോര്‍ട്ട് ട്രസ്റ്റായിരി ക്കും. ഇവിടേക്ക് വൈദ്യുതി വിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും കെഎസ്ഇബി ഒരുക്കിയിരിക്കുമ്പോഴാണ് വിതരണാവകാശം പോര്‍ട്ട് ട്രസ്റ്റിന് നല്കിയത്. ബോര്‍ഡ് ഇതിനെതിരേ നിലകൊണ്െട ങ്കിലും കമ്മീഷന്‍ അംഗീകരിച്ചില്ല. ഇനി മുതല്‍ കെഎസ്ഇബി ഇവര്‍ക്ക് ഗ്രിഡ് താരിഫായ 3.70 രൂപ(യൂണിറ്റിന്) നിരക്കില്‍ വൈദ്യുതി നല്കേണ്ടിവരും. പാലക്കാട്, കളമശേരി, കാക്കനാട് മേഖലകളില്‍ വൈദ്യുതി വിതരണത്തിനുള്ള ലൈസന്‍സിന്റെ കാര്യത്തില്‍ ബോര്‍ഡ് എതിര്‍പ്പൊന്നും കമ്മീഷനു മുന്നില്‍ ഉന്നയിച്ചില്ല. പോര്‍ട്ട് ട്രസ്റ്റിന്റെ കാര്യത്തില്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്തതോടെ രണ്ടുതരം സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും വ്യക്തമായി. പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമായതിനാലാണ് എതിര്‍പ്പു പ്രകടിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്.

പുതിയ വൈദ്യുതി നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായി നല്കുന്ന ലൈസന്‍സുകളാണ് ഇതെല്ലാം. നേരത്തെ കെഎസ്ഇബിക്കായിരുന്നു ലൈസന്‍സ് നല്കാനുള്ള അവകാശം. ഇപ്പോള്‍ ഈ അധികാരം റഗുലേറ്ററി കമ്മീഷനില്‍ നിക്ഷിപ്തമാണ്. നേരത്തെ നിലവിലുണ്ടായിരുന്ന ലൈസന്‍സുകള്‍ ഇപ്പോഴും തുടരുന്നുണ്െടങ്കിലും അവയു ടെ അധികാരപരിധി വര്‍ധിപ്പിക്കണമെങ്കില്‍ കമ്മീഷന്‍ ലൈസന്‍സ് നല്കേണ്ടിവരും. ഈ രീതിയില്‍ കൊല്ലത്ത് തുടങ്ങുന്ന ഐ.ടി പാര്‍ക്കിനു കൂടി ഇന്‍ഫോപാര്‍ക്കിനു ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പോലുള്ള സ്ഥാപനങ്ങള്‍ വന്നാലും അവിടെ വൈദ്യുതി വിതരണത്തിനുള്ള ലൈസന്‍സ് നല്കിയെന്നും വരാം.

കെഎസ്ഇബിയിയുടെ പ്രധാന വരുമാനമാര്‍ഗങ്ങളായ വ്യവസായങ്ങളെല്ലാം തന്നെ ബോര്‍ഡില്‍നിന്നും വൈദ്യുതി ഉപയോഗിക്കാത്ത മറ്റ് ഏജന്‍സികള്‍ക്കു കീഴില്‍ വരുന്നതോടെ ബോര്‍ഡിന് നഷ്ടം നികത്താന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടതാ യി വരും. ഇതു പ്രധാനമായും താരീഫ് വര്‍ധനയാവുകയും ചെയ്യും. ഇപ്പോള്‍ 60 ശതമാനം വരുമാനം വ്യവസായങ്ങളില്‍നിന്നാണ് ബോര്‍ഡിനു ലഭിക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തെ അധികചെലവു കൂടി കണക്കിലെടുക്കുമ്പോള്‍ ബോര്‍ഡിന്റെ നില കൂടൂതല്‍ പരുങ്ങലിലാകും.

കേരളത്തില്‍ കമ്പനിവത്കരണം നടന്നിട്ടില്ലാത്തതുകൊണ്ട് വൈദ്യുതിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വൈദ്യുതി വിതരണ ലൈസ ന്‍സ് ശരിയല്ലെന്നാണ് ജീവന ക്കാരുടെ വാദം. ഇത്തരം ലൈസന്‍സുകള്‍ നല്കുന്നത് നിരുത്സാഹപ്പെടുത്തണമെങ്കില്‍ ഇവര്‍ക്ക് സപ്ളൈ നല്കുന്നത് ബോര്‍ഡ് നിയന്ത്രിക്കേണ്ടി വരും.

കര്‍ണാടകയില്‍ ഒരു ഉപയോക്താവിന് രണ്ടു ലൈസന്‍സികളില്‍ നിന്നും വൈദ്യുതി സ്വീകരിക്കാമെന്ന നിയമം വന്നുകഴിഞ്ഞു. കേരളത്തിലും ഇത് വിദൂരമല്ലെന്നിരിക്കെ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കുന്നില്ലെ ന്ന ആക്ഷേപമാണ് ജീവന ക്കാരുടെ സംഘടനകളുടെ ഭാഗത്തുനിന്നുമുയരുന്നത്.

ലിങ്ക് – ദീപിക

Advertisements

1 അഭിപ്രായം

Filed under കേരളം, വാര്‍ത്ത

One response to “വൈദ്യുതി വിതരണം: കെഎസ്ഇബി കുത്തക അവസാനിക്കുന്നു

  1. സര്‍ക്കാര്‍ ജീവനക്കാര്‍ ജനസേവകരാണെന്ന ബോധത്തോടുകൂടിയല്ല പ്രവര്‍ത്തിക്കുന്നത്, ഒരു 5% പേര്‍ മാത്രമേ ആ ബോധം[സേവകരാണെന്ന ബോധം] വച്ചുപുലര്‍ത്തുന്നുള്ളു. 95% ജീവനക്കാരും [അധികാരികളടക്കം] മാസ്റ്റേര്‍സാണ്; ഉപഭോക്താക്കള്‍ വെറും കടങ്ങളും! ഇതാണ് ഇപ്പോഴത്തെ സ്ഥിതി. ഇതു മാറ്റിയെടുത്താല്‍ നന്നു!മാനേജുമെന്റ് കാര്യക്ഷമ‌മാക്കണം! പറ്റുമോ? മില്ലുകളിലേക്കും മറ്റും ബിജ്‌ലി ചോര്‍ത്തിക്കൊടുക്കുവാന്‍ കൂട്ടുനില്‍ക്കുന്ന പുള്ളികളാണ് നമുക്കുള്ളത്.എല്ലാദിക്കിലും കള്ളന്മാരെക്കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ തിരുടി കൊണ്ട് നടുക്കോടുന്ന തിരുടന്മാരെ ആരും കുറ്റം പറയരുതല്ലോ? ആടറിയുമോ അങ്ങാടി വാണിഭം!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w