അശ്ലീലചിത്രം കാട്ടി ഭീഷണി: നവദമ്പതിമാര്‍ ആത്മഹത്യ ചെയ്തു

നന്മണ്ട (കോഴിക്കോട്): അശ്ലീല ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങിനെത്തുടര്‍ന്ന് നവദമ്പതിമാര്‍ ആത്മഹത്യ ചെയ്തു. ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു.

രണ്ടു മാസം മുമ്പ് വിവാഹിതരായ കരിയാത്തന്‍കാവിലെ കായക്കല്‍ റിയേഷ്‌കുമാര്‍ (29), ഭാര്യ ഷിജിന (24) എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടത്. ആസ്​പത്രിയിലേക്കു കൊണ്ടുപോവുംവഴി രണ്ടുപേരും മരിച്ചു.
പോലീസിന് ലഭിച്ച ആത്മഹത്യാകുറിപ്പ് അടിസ്ഥാനമാക്കി കുന്ദമംഗലം പിലാശ്ശേരിയിലെ പുളിക്കുന്നുമ്മല്‍ ടിന്റു കരുണിനെ (24) ബാലുശ്ശേരി എസ്.ഐ. രാജേഷ്‌കുമാറും സംഘവും അറസ്റ്റുചെയ്തു.

വിവാഹത്തിനു മുമ്പ് ഷിജിനയ്ക്ക് മയക്കുമരുന്ന് നല്‍കി ടിന്റു അശ്ലീലപടങ്ങളും വീഡിയോയും എടുത്തിരുന്നുവെന്നും ഇതുവെച്ച് ഭീഷണിപ്പെടുത്തിയപ്രകാരം ഒരു ലക്ഷത്തോളം രൂപ നല്‍കിയെന്നും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാലാണ് ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചതെന്നും ആത്മഹത്യാകുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ടിന്റുവിനെ അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ ഫിബ്രവരി ഏഴിനായിരുന്നു റിയേഷിന്റെയും ഷിജിനയുടെയും വിവാഹം. കരിയാത്തന്‍കാവിലെ കായക്കല്‍ ഭാസ്‌കരനാണ് റിയേഷിന്റെ അച്ഛന്‍. അമ്മ തങ്കമണി. സഹോദരിമാര്‍: ബിന്ദു, സിന്ധു. റിയേഷ് നിര്‍മാണത്തൊഴിലാണിയാണ്. ഈങ്ങാപ്പുഴ മലയപുറത്തെ വയനാടന്‍കുന്നിലെ വേലായുധന്‍-പുഷ്പ ദമ്പതിമാരുടെ മകളാണ് ഷിജിന. സഹോദരി: ഷീന.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )