പണമില്ല; തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം പ്രതിസന്ധിയില്‍

തിരുവനന്തപുരം: മലയാള ടെലിവിഷന്‍ സംപ്രേഷണത്തിന്റെ 25-ാം വാര്‍ഷികം കൊണ്ടാടുന്ന തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം പ്രവര്‍ത്തനഫണ്ടില്ലാതെ പ്രതിസന്ധിയിലായി.
കഴിഞ്ഞ ഒരാഴ്ചയായി കൂടുതല്‍ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാനാവാതെ മരവിച്ച അവസ്ഥയിലാണ് ദൂരദര്‍ശന്‍ വാര്‍ത്തകള്‍. കേരളത്തിലങ്ങോളമിങ്ങോളം ദൂരദര്‍ശന്‍ കേന്ദ്രം ആശ്രയിച്ചുവരുന്ന സ്ട്രിംഗര്‍മാരുടെ സേവനം നിലച്ചതോടെയാണിത്. 28 സ്ട്രിംഗര്‍മാരാണ് തിരുവനന്തപുരം ദൂരദര്‍ശനു കീഴിലുള്ളത്. ഇവര്‍ക്കു നല്‍കാനുള്ള വാര്‍ഷിക അലവന്‍സ് നല്‍കാത്തതാണ് സേവനം മുടങ്ങാന്‍ കാരണം.
60 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ഈയിനത്തിലള്ളത്. പ്രസാര്‍ഭാരതിയില്‍ നിന്ന് മാര്‍ച്ച് 31-നു മുമ്പ് എത്തേണ്ട ധനസഹായം പുതിയ സാമ്പത്തികവര്‍ഷം പിറന്ന് ഒമ്പതുദിവസം പിന്നിട്ടിട്ടും എത്തിയിട്ടില്ല. ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വൈദ്യുതിചാര്‍ജ് അടയ്ക്കാനുള്ള കാശ്പോലുമില്ലാത്ത സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. കാശില്ലാത്തതു കാരണം കേബിള്‍ കണക്ഷനും മുടങ്ങി.
സംസ്ഥാന പബ്ളിക് റിലേഷന്‍സ്വകുപ്പ് നല്‍കുന്ന ദൃശ്യങ്ങളും ദൂരദര്‍ശന്‍ ജീവനക്കാര്‍ പരിമിതമായ സൌകര്യമുപയോഗിച്ച് എടുക്കുന്ന ദൃശ്യങ്ങളും മാത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ കാണിക്കുന്നത്. 25-ാം വാര്‍ഷികം പ്രമാണിച്ച് 24 മണിക്കൂര്‍ വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടികളും ഉള്‍പ്പെടുത്തി ദൂരദര്‍ശന്‍ കേന്ദ്രത്തെ സജീവമാക്കിയെങ്കിലും അവയുടെയെല്ലാം താളംതെറ്റുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
രണ്ടു ലക്ഷം രൂപയാണ് ഒരു വര്‍ഷം ഒരു സ്ട്രിംഗര്‍ക്ക് ദൂരദര്‍ശനില്‍ നിന്ന് അനുവദിക്കുന്നത്. കഴിഞ്ഞവര്‍ഷം പൊതുതിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇലക്ഷന്‍ കവറേജിന് പ്രത്യേക തുകയും അനുവദിച്ചിരുന്നു. ഈ തുകയൊന്നും നല്‍കാനായിട്ടില്ല.
തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ 25-ാം വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം അതു മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതമായി. അതേസമയം, അവഗണനയ്ക്കിടയിലും പോയവര്‍ഷം തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച വിരലിലെണ്ണാവുന്ന ദൂരദര്‍ശന്‍ കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരമെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രസാര്‍ഭാരതി നിശ്ചയിച്ചു നല്‍കിയ വരുമാനപരിധി പത്തു കോടിയായിരുന്നു. എന്നാല്‍, തിരുവനന്തപുരം കേന്ദ്രത്തിന്റെ വരുമാനം പത്തരക്കോടിയായി. വാര്‍ത്തകള്‍ക്കുപിന്നില്‍, തുറന്ന മനസ്സോടെ തുടങ്ങിയ പുതിയ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ ജനപ്രീതിയില്‍ ഏറെ മുന്നിലെത്തി.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w