ചൈനീസ് സൈബര്‍ ചാരന്മാര്‍ ചോര്‍ത്തിയത് ഇന്ത്യയുടെ അതീവ രഹസ്യങ്ങളെന്ന്

ടൊറന്റോ: ചൈനീസ് സൈബര്‍ ചാരന്മാര്‍ ചോര്‍ത്തിയത് ഇന്ത്യയുടെ അതീവ രഹസ്യ സ്വഭാവമുള്ള സൈനിക പ്രതിരോധ രേഖകളെന്ന് കണ്ടെത്തി. ടൊറന്റോ സര്‍വകലാശാലയിലെ അമേരിക്കയുടെയും കാനഡയുടെയും ഗവേഷകരാണ് ലോകത്തിലെ ഏറ്റവും വലിയ സൈബര്‍ ചാരശൃംഖലയായ ‘ഷാഡോ നെറ്റ്വര്‍ക്ക്’ നടത്തിയ ഞെട്ടിപ്പിക്കുന്ന നുഴഞ്ഞുകയറ്റം  കണ്ടെത്തിയത്.

പുറംരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍നിന്നടക്കമുള്ള വിവരങ്ങള്‍ക്കു പുറമെ തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമയുടെ കത്തുകളും അവര്‍ ചോര്‍ത്തി.
ഇമെയിലുകളും ട്വിറ്ററും ഉപയോഗിച്ച് ലളിതമായ വഴികളിലൂടെയാണ്  ഇത് നടത്തിയതെന്ന് ‘ഷാഡോസ്  ഇന്‍ ദ ക്ലൌഡ്: ആന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഇന്‍ റ്റു സൈബര്‍ എസ്പെയ്നേജ് 2.0’ എന്നു പേരിട്ട ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യോമപ്രതിരോധം, ഭൂതല^വ്യോമ മിസൈല്‍ പദ്ധതിയായ ‘പെച്ചോറ’ ഐയണ്‍ ഡോം മിസൈല്‍ പദ്ധതി, ശക്തി പദ്ധതി തുടങ്ങിയവയെക്കുറിച്ചുള്ള  ഏറെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ഷാഡോ കൈക്കലാക്കിയതായി ഒരു വര്‍ഷത്തോളം നീണ്ട ഗവേഷണത്തില്‍ കണ്ടെത്തി.
78ഓളം ഇന്ത്യന്‍ സൈനിക രേഖകളും ദേശീയ സുരക്ഷാ കൌണ്‍സിലിന്റെ രണ്ട് രേഖകളുമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇന്ത്യയുടെ സൈനിക പരിശീലന സ്കൂളുകളും സൈനിക വിന്യാസവും ഇതില്‍ ഉള്‍പ്പെടും.

ഏതാണ്ടെല്ലാ വിവരങ്ങളും അവരുടെ കൈയില്‍ എത്തിക്കഴിഞ്ഞതായി ഞാന്‍ കരുതുന്നു ^ഗവേഷണത്തിന്റെ ഭാഗമായുള്ള ഫീല്‍ഡ് സ്റ്റഡിക്കായി  ഇന്ത്യയിലെത്തിയ ഗ്രെഗ് വാട്സണ്‍ പറഞ്ഞു. കാബൂള്‍, മോസ്കോ, ദുബൈ നൈജീരിയ  എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്നും വിസ അപേക്ഷാ ഫോമുകളും ചോര്‍ത്തിയിട്ടുണ്ട്. ‘ബോട്ട്നെറ്റ്സ് ശൃംഖലയാണ് ആഗോളാടിസ്ഥാനത്തിലുള്ള സൈബര്‍ നുഴഞ്ഞുകയറ്റത്തിനായി ഇവര്‍ ഉപയോഗിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെയും വിദേശത്തുള്ള എംബസികളുടെയും  സര്‍വറുകളില്‍ ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഗോസ്റ്റ്നെറ്റ്’ നുഴഞ്ഞുകയറ്റം നടത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് ഒരു വര്‍ഷത്തിനുശേഷമാണ് പുതിയ ചോരണ കഥ പുറം ലോകത്തെത്തുന്നത്. നൂറു രാജ്യങ്ങളിലായി 1300റോളം കമ്പ്യൂട്ടറില്‍ ‘ഗോസ്റ്റ്നെറ്റ്’ നുഴഞ്ഞുകയറിയിരുന്നു.
തങ്ങളുടെ പങ്കാളിത്തം ചൈന നിഷേധിച്ചിരുന്നു.

അതേസമയം, പുതിയ സൈബര്‍ നുഴഞ്ഞുകയറ്റത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയ  വക്താവ് അപലപിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ചൈനയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )