നികുതിപ്പണം ധൂര്‍ത്തടിക്കാന്‍ എന്തൊരു സ്പീഡ്!

തിരുവനന്തപുരം: ആരാ പറഞ്ഞത് സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെയെന്ന്? പൊതുജനത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ മുറയുളളൂ. സ്വന്തം കാര്യമാണെങ്കില്‍ മുറതെറ്റിക്കാനും കംപ്യൂട്ടറിനെവെല്ലുന്ന വേഗത്തില്‍ ഫയല്‍നീക്കാനും ഉദ്യോഗസ്ഥര്‍ക്ക് അറിയാം.
മാര്‍ച്ച് 31ന് പെന്‍ഷന്‍പറ്റാനിരുന്ന ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പെന്‍ഷനില്‍ പ്രതിമാസം 15,000 രൂപയുടെ വര്‍ദ്ധനവ് സൃഷ്ടിക്കാന്‍ ഭരിക്കുന്നവരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഒത്തുകളി അറിഞ്ഞാല്‍ ആരും അദ്ഭുതപ്പെട്ടുപോകും, എന്തൊരു സ്പീഡ് !
എറണാകുളം സോഷ്യല്‍ ഫോറസ്ട്രിയില്‍ ചീഫ് കണ്‍സര്‍വേറ്ററായ കര്‍ണ്ണാടക സ്വദേശി സിദ്ദപ്പയ്ക്കുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. മാര്‍ച്ച് 26നാണ് ഇതു സംബന്ധിച്ച ഫയല്‍ പിറന്നത്. പുതുതായി ഒരു തസ്തിക സൃഷ്ടിക്കാനായിരുന്നു ആദ്യശ്രമം. അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് എന്ന തസ്തിക സൃഷ്ടിക്കാന്‍ ആലോചനതുടങ്ങി. സിദ്ദപ്പയ്ക്ക് സ്ഥാനക്കയറ്റം നല്‍കണമെങ്കില്‍ അതേബാച്ചിലെ നാല് ഐ. എഫ്.എസുകാര്‍ക്കുകൂടി പ്രൊമോഷന്‍ കിട്ടണം. അതിനായി അടുത്തശ്രമം. തുടര്‍ന്ന് അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് എന്ന തസ്തിക അഞ്ചെണ്ണം സൃഷ്ടിക്കാന്‍ അനുമതിതേടി കേന്ദ്ര വനംമന്ത്രാലയത്തിനും സംസ്ഥാന മന്ത്രിസഭയ്ക്കും അപേക്ഷ സമര്‍പ്പിച്ചു. ഇതിനോട് വിയോജിച്ചുകൊണ്ട് മുഖ്യമന്ത്രി ഫയല്‍മടക്കി. എന്നാല്‍ കൂടുതല്‍ വിശദീകരണവുമായി മാര്‍ച്ച് 27ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫയല്‍ പുതുക്കി നല്‍കി. മാര്‍ച്ച് 31ന് വൈകിട്ട് ആറ് മണിയോടെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അധികതസ്തിക അംഗീകരിച്ചുകൊണ്ട് ഫാക്സ് അയച്ചു. ഇതുമായി നേരെ മന്ത്രിസഭാ യോഗത്തിലേക്ക്. രാത്രി കൂടിയ മന്ത്രിസഭായോഗം ഇത് പ്രത്യേകം പരിഗണിച്ച് അനുവദിച്ചു.
ഇതിനേക്കാള്‍ ശുഷ്കാന്തി കണ്ടത് മറ്റൊരു വര്‍ക്കിലാണ്. കേന്ദ്ര വനംമന്ത്രാലയവും സംസ്ഥാന മന്ത്രിസഭയും ഫയല്‍ അംഗീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക്മുമ്പ് പി. പ്രസാദബാബു എന്ന ഐ. എഫ്. എസുകാരനെക്കൊണ്ട് അവധി എടുപ്പിച്ചു. ആ വേക്കന്‍സിയില്‍ സിദ്ദപ്പ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്ന ഇല്ലാത്ത തസ്തികയില്‍ ജോയിന്‍ ചെയ്തു. വൈകിട്ട് 5ന് സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത്രയും സമയത്തെ മഹത്തായ സര്‍വീസിലൂടെ 15000 രൂപയാണ് പെന്‍ഷന്‍തുകയില്‍ ഉയര്‍ന്നത്. 37400-67000 ശമ്പള സ്കെയിലില്‍ ചീഫ് കണ്‍സര്‍വേറ്ററായിരുന്നയാള്‍ക്ക് പുതിയ തസ്തികയില്‍ 67000-79000 ആണ് ശമ്പളം.
സിദ്ദപ്പയ്ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനം ഇങ്ങനെ അത്യാവേശം കാണിച്ചപ്പോള്‍ ഗുണംലഭിച്ചത് നാല് ഐ.എഫ്.എസുകാര്‍ക്ക് കൂടിയാണ്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡിയായിരിക്കുന്ന ചീഫ് കണ്‍സര്‍വേറ്റര്‍ വി. ഗോപിനാഥന്‍, ഡെവലപ്മെന്റ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ എന്‍.വി. ത്രിവേദി ബാബു, കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ചീഫ് കണ്‍സര്‍വേറ്റര്‍ ജയകൃഷ്ണ തിവാരി, ട്രൈബല്‍ റീഹാബിലിറ്റേഷന്‍ കമ്മിഷണര്‍ പി. പ്രസാദബാബു എന്നിവര്‍ക്കാണ് അധിക തസ്തിക പ്രയോജനപ്പെട്ടത്. ഇവര്‍ക്ക് ഇനിയും സര്‍വീസുണ്ട്.
അധിക തസ്തികകള്‍ ഉണ്ടാക്കിയെങ്കിലും അധിക ഉത്തരവാദിത്വമൊന്നും നല്‍കിയിട്ടില്ല. നിലവില്‍ ഇരിക്കുന്ന സ്ഥാനത്തുതന്നെ തുടരാനാണ് സര്‍ക്കാര്‍ ധൃതിപിടിച്ച് ഇറക്കിയ ജി.ഒ (ആര്‍ടി.) നമ്പര്‍ 2010/ജി. എ.ഡിയില്‍ പറയുന്നത്.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w