ആര്‍ക്കോ ലാഭത്തിനു വേണ്ടി ജല അതോറിറ്റി പാഴാക്കുന്നത് 60 ലക്ഷം

തിരുവനന്തപും : ഓരോ വര്‍ഷവും 60 ലക്ഷം രൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടിവരുന്നത് ഒഴിവാക്കാന്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ഉപയോഗിക്കണമെന്ന ഐ.ടി വകുപ്പിന്റെ നിര്‍ദ്ദേശം പൊതുമേഖലാ സ്ഥാപനമായ ജല അതോറിറ്റി തള്ളി. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉപഭോക്തൃ സേവനകാര്യങ്ങളുടെ കംപ്യൂട്ടര്‍വത്കരണം ജല അതോറിറ്റി ബോര്‍ഡ് യോഗം ചര്‍ച്ചയ്ക്കെടുത്ത വേളയിലാണ് സ്വതന്ത്ര സോഫ്ട്വെയറിലേക്ക് മാറണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. അതോറിറ്റിയുടെ ബില്ലിംഗും കസ്റ്റമര്‍കെയര്‍ സര്‍വീസും ഇപ്പോള്‍ ഒറക്കിള്‍ സോഫ്ട്വെയറിനെ ആശ്രയിച്ചാണ്. ഇതുമാറ്റി കംപ്യൂട്ടര്‍വത്കരണം സര്‍വീസ് ചാര്‍ജ് ഇല്ലാത്ത സ്വതന്ത്ര സോഫ്ട്വെയറിലേക്ക് പൂര്‍ണമായി മാറ്റണമെന്നായിരുന്നു നിര്‍ദ്ദേശം.

സംസ്ഥാന ഐ.ടി വകുപ്പ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശം ജല അതോറിറ്റിയിലും നടപ്പാക്കണമെന്ന് അതോറിറ്റി എം.ഡി അടക്കമുള്ളവര്‍ ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് അറിവ്. എന്നാല്‍ അതോറിറ്റിയുടെ അക്കൌണ്ട്സ് അംഗം ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞു. നിലവിലുള്ള സംവിധാനം തുടര്‍ന്നാല്‍ മതിയെന്നും പുതിയ സോഫ്ട്വെയറിലേക്ക് മാറുന്നത് പുതിയ ചെലവിന് ഇടവരുത്തുമെന്നുമായിരുന്നു വാദം. ചെയര്‍മാനും ഇത് അംഗീകരിച്ചു.
ഒറക്കിളിന് നല്‍കുന്ന തുക അതോറിറ്റിക്കു നഷ്ടമാണെങ്കിലും അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നവരുമുണ്ടാകാമെന്നാണ് അനുമാനം.

ലിങ്ക് – കേരളകൌമുദി

Advertisements

1 അഭിപ്രായം

Filed under കേരളം, ജലം, വാര്‍ത്ത, സാമ്പത്തികം

One response to “ആര്‍ക്കോ ലാഭത്തിനു വേണ്ടി ജല അതോറിറ്റി പാഴാക്കുന്നത് 60 ലക്ഷം

  1. പിങ്ബാക്ക് Tweets that mention ആര്‍ക്കോ ലാഭത്തിനു വേണ്ടി ജല അതോറിറ്റി പാഴാക്കുന്നത് 60 ലക്ഷം « പത്രവാര്‍ത്തകള്‍ – യൂണി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w