വിവാദത്തിന് ചൂടേറുന്നു; കോടതി സമുച്ചയം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: ജില്ലാ കോടതിയുടെ വഞ്ചിയൂരിലെ പുതിയ സമുച്ചയത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. ഉദ്ഘാടനം പകരുന്ന ഉത്സവപ്രതീതിക്കൊപ്പം ചടങ്ങുകളെ സംബന്ധിച്ച വിവാദത്തിനും ചൂടേറുകയാണ്.

വൈകുന്നേരം അഞ്ചിന് ഹൈക്കോടതി ജഡ്ജി കെ.ബാലകൃഷ്ണന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രിമാരായ എം.വിജയകുമാര്‍, കോടിയേരി ബാലകൃഷ്ണന്‍, പി.ജെ.ജോസഫ്, സി.ദിവാകരന്‍, ഹൈക്കോടതി ജഡ്ജി പി.ആര്‍.രാമന്‍, ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്‍, പ്രതിപക്ഷ ഉപനേതാവ് ജി.കാര്‍ത്തികേയന്‍, എ.സമ്പത്ത് എം.പി., വി.സുരേന്ദ്രന്‍ പിള്ള എം.എല്‍.എ., മേയര്‍ സി.ജയന്‍ബാബു തുടങ്ങി പ്രമുഖരുടെ വന്‍സംഘം തന്നെ വേദിയിലെത്തുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, സ്ഥലം എം.പി. കൂടിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഡോ.ശശി തരൂര്‍ എന്നിവര്‍ക്ക് ക്ഷണമില്ല. വിവാദത്തിനു കാരണവും ഉദ്ഘാടനച്ചടങ്ങിലെ രാഷ്ട്രീയവത്കരണം തന്നെ.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഇത്തരം പ്രധാനപ്പെട്ട പൊതുപരിപാടിയില്‍ പ്രതിപക്ഷ നേതാവ്, സ്ഥലം എം.പി. എന്നിവരെ പ്രോട്ടോക്കോള്‍ പ്രകാരം പങ്കെടുപ്പിക്കേണ്ടതുണ്ട്. അദ്ധ്യക്ഷത വഹിക്കേണ്ട ചുമതല സ്ഥലം എം.എല്‍.എയ്ക്കാണ്. എന്നാല്‍, ഇതൊന്നും പാലിക്കപ്പെട്ടില്ല. പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ ഉപനേതാവിനു ലഭിക്കേണ്ട പ്രാമുഖ്യവും നല്‍കിയിട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ.സി.കെ.സീതാറാം ചൂണ്ടിക്കാട്ടി. ഇത് കലര്‍പ്പില്ലാത്ത രാഷ്ട്രീയവത്കരണമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതേ അഭിപ്രായം വലിയൊരു വിഭാഗം അഭിഭാഷകരും പൊതുജനങ്ങളും പ്രകടിപ്പിക്കുന്നുണ്ട്.

ആറു കോടി ചെലവിട്ടു നിര്‍മ്മിച്ച പുതിയ സമുച്ചയത്തില്‍ 12 കോടതി മുറികളാണുള്ളത്. കോടതിയോടനുബന്ധിച്ച് ജഡ്ജിമാരുടെ ചേംബര്‍, ഓഫീസ് മുറികള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവയും ഒരുക്കിയിരിക്കുന്നു. 63,000 ചതുരശ്ര അടിയാണ് മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം.

കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞാലുടനെ കോടതി പ്രവര്‍ത്തനങ്ങള്‍ അവിടെ ആരംഭിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം (ഫ്രാറ്റ്) പ്രസിഡന്റ് പട്ടം ശശിധരന്‍ നായരും ജനറല്‍ സെക്രട്ടറി അഡ്വ.പുഞ്ചക്കരി രവിയും ആവശ്യപ്പെട്ടു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w