തൊഴിലുറപ്പ് : കേരളം 210 കോടി നഷ്ടപ്പെടുത്തി

കേന്ദ്രം അനുവദിച്ചത് 597.17 കോടി ചെലവിട്ടത് 387.19 കോടി  ശരാശരി തൊഴില്‍ ദിനങ്ങള്‍ 41
വേതനത്തില്‍ 89 ശതമാനവും സ്ത്രീകള്‍ക്ക്  6,400 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി
സജീവമായത് 120 പഞ്ചായത്തുകള്‍ മാത്രം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2010 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം കേരളം ചെലവിട്ടത് 387.19 കോടി രൂപ. കേന്ദ്രത്തില്‍ നിന്ന് പരമാവധി 597.17 കോടി രൂപ ലഭിക്കുമായിരുന്ന സ്ഥാനത്താണിത്. കേരളം നഷ്ടപ്പെടുത്തിയത് 209.98 കോടിയാണ്.

തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി എല്ലാവര്‍ക്കും തൊഴില്‍ നല്കാനുള്ള പരിപാടി ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 800 കോടി രൂപ ചെലവഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 210 കോടി നഷ്ടമാക്കിക്കൊണ്ടാണ് സാമ്പത്തികവര്‍ഷം അവസാനിച്ചത്.

തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിച്ചിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായി. പോയ സാമ്പത്തികവര്‍ഷം ശരാശരി തൊഴില്‍ദിനങ്ങളുടെ എണ്ണം 41 ആയി വര്‍ധിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. 2008-09ല്‍ ഇത് 34 ദിവസമായിരുന്നു. ഒരു കുടുംബത്തിന് നൂറു തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 6,400 ഹെക്ടര്‍ തരിശുനിലം കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമാണ്.

999 പഞ്ചായത്തുകളില്‍ 120 ഓളം പഞ്ചായത്തുകളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായി പങ്കെടുത്തത്. മറ്റുള്ള പഞ്ചായത്തുകളില്‍ പദ്ധതി നാമമാത്രമായേ നടപ്പാക്കിയുള്ളൂ.

ആകെ ചെലവിട്ട 387 കോടിയില്‍ 350 കോടിയും കേരളം തൊഴിലാളികള്‍ക്കുള്ള വേതനമായാണ് നല്കിയത്. ഇതില്‍ 89 ശതമാനവും ലഭിച്ചത് സ്ത്രീകള്‍ക്ക്. സ്ത്രീകളുടെ പങ്കാളിത്തം മുന്‍വര്‍ഷത്തേക്കാള്‍ രണ്ടുശതമാനം കൂടി. പദ്ധതിയിലെ വേതനമായ 125 രൂപ കേരളത്തെ സംബന്ധിച്ച് തുച്ഛമായതിനാല്‍ പുരുഷന്മാര്‍ തൊഴിലുറപ്പ് പണിക്ക് പോവുന്നത് നാമമാത്രമായി തുടരുന്നു.

പൂര്‍ണമായും കരാറുകാരെ ഒഴിവാക്കിയാണ് കേരളം പദ്ധതി നടപ്പാക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സാധനസാമഗ്രികള്‍ വാങ്ങാന്‍ വെറും 19.53 കോടിയേ ചെലവിട്ടുള്ളൂ. ബാക്കിയൊക്കെ വേതനമായാണ് നല്കിയത്. പദ്ധതിയിലെ ചെലവ് കുറയാന്‍ ഒരു കാരണം ഇതാണ്. എന്നാല്‍ പുതിയ സാമ്പത്തികവര്‍ഷം ഈയിനത്തില്‍ കൂടുതല്‍ തുക ചെലവിടാനാണ് തീരുമാനം.

2009-10ല്‍ 800 കോടിയോളം രൂപയായിരുന്നു കേരളത്തിന്റെ ലേബര്‍ ബജറ്റ്. എന്നാല്‍ കേന്ദ്രം 597 കോടി രൂപയാണ് അനുവദിച്ചത്. 8.57 ലക്ഷത്തോളം കുടുംബങ്ങള്‍ പണിക്കെത്തി. കേന്ദ്രത്തിന്റെ പ്രതീക്ഷ ഏഴുലക്ഷത്തോളം കുടുംബങ്ങളായിരുന്നു. പുതിയ സാമ്പത്തികവര്‍ഷം 9.40 ലക്ഷം കുടുംബങ്ങള്‍ പണിക്കെത്തുമെന്നാണ് കേന്ദ്രത്തിലെ ഉന്നതാധികാര സമിതി കണക്കാക്കുന്നത്. ഇതനുസരിച്ച് കേരളത്തിന് 1100 കോടിയോളം രൂപ വകയിരുത്താന്‍ സാധ്യതയുണ്ട്.

പിന്നിട്ട സാമ്പത്തിക വര്‍ഷം 460 കോടിയോളം ചെലവഴിക്കാന്‍ കഴിയുമായിരുന്നുവെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ ആറു ജില്ലകള്‍ക്ക് ആവശ്യമായ ഫണ്ട് ലഭിച്ചത് മാര്‍ച്ചിലാണ്. ജില്ലാ അടിസ്ഥാനത്തിലാണ് കേന്ദ്രം പണം അനുവദിക്കുന്നത്. കൂടുതല്‍ ആവശ്യമുള്ളവയ്ക്ക് കുറച്ചും മറ്റ് ചില ജില്ലകള്‍ക്ക് കൂടുതലും അനുവദിച്ചത് അവസാനഘട്ടത്തില്‍ പദ്ധതിക്ക് തടസ്സമുണ്ടാക്കിയതായി ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ നാമമാത്ര ചെറുകിട കര്‍ഷകരുടെ ഭൂമിയിലേക്ക് പദ്ധതി വ്യാപിപ്പിക്കാനായത് ജനവരിയില്‍ മാത്രമാണ്. സ്വന്തം കൃഷിയിടത്തില്‍ പണിചെയ്യാന്‍ തയ്യാറാവുന്ന കൃഷിക്കാരുടെ ഭൂമിയിലെ പ്രവൃത്തികളാണ് ഏറ്റെടുത്തത്. 1.14 ലക്ഷം കൃഷിക്കാരാണ് ഇത്തരത്തില്‍ തൊഴില്‍കാര്‍ഡ് എടുത്തത്. ഇവര്‍ക്ക് ശരാശരി 14 ദിവസം തൊഴില്‍ നല്കാനേ കഴിഞ്ഞുള്ളൂ. കൂലി കൂട്ടാനും സാമൂഹ്യസുരക്ഷാരംഗത്ത് പ്രയോജനപ്പെടുംവിധം പദ്ധതി വൈവിധ്യവത്കരിക്കാനുമുള്ള കേരളത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രം ഇനിയും അംഗീകരിച്ചിട്ടില്ല.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under കേരളം, ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത, സാമ്പത്തികം

One response to “തൊഴിലുറപ്പ് : കേരളം 210 കോടി നഷ്ടപ്പെടുത്തി

  1. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി കേരളത്തില്‍ ബി.പി.എല്‍ ഇല്ലാതാക്കും. എന്റെ പഞ്ചായത്തില്‍ പൊതുമരാമത്ത്, മൈനര്‍ ഇറിഗേഷന്‍ പദ്ധതികളിലൂടെ തൊഴില്‍ ലഭ്യമാക്കി പഞ്ചായത്ത് ചെലവാക്കേണ്ടിയിരുന്ന ധനം കേന്ദ്ര ഫണ്ടായതിനാല്‍ ലാഭിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. “6,400 ഹെക്ടര്‍ തരിശുനിലം കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞത് കേരളത്തിന്റെ നേട്ടമാണ്.” എന്റെ പഞ്ചായത്തില്‍ എനിക്കത് കാണിവാന്‍ കഴിഞ്ഞില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w