ജഡ്ജിമാര്‍ക്കിടയിലെ അഴിമതി തടയല്‍ ബില്‍ തത്കാലമില്ല

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കിടയിലെ അഴിമതി തടയുന്നതിന് ലക്ഷ്യമിട്ടുള്ള ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനിടയില്ല. മന്ത്രിമാരുടെ ഉപസമിതിയുടെ പരിഗണനയിലുള്ള ബില്ലിനെച്ചൊല്ലി ജുഡീഷ്യറിയില്‍ നിന്നുതന്നെ വ്യത്യസ്താഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണിത്. മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്കിടയില്‍തന്നെ ഭിന്നാഭിപ്രായം ഉണ്ടായപ്പോഴാണ് ബില്‍ ഉപസമിതിയുടെ പരിഗണനയ്ക്കു വിട്ടത്.

‘ജുഡീഷ്യല്‍ സ്റ്റാന്‍േറര്‍ഡ്‌സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ബില്‍-2010’ ആണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലുള്ളത്. ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് സമിതിയെ വെക്കണമെന്നും ഒരു കേസിന്റെ വിചാരണ കഴിഞ്ഞ് 90 ദിവസത്തിനകം വിധി പറയണമെന്നുമുള്ള ശുപാര്‍ശകളോടാണ് ജുഡീഷ്യറിക്ക് വിയോജിപ്പുള്ളത്. ജഡ്ജിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജഡ്ജിയായിരിക്കുന്ന സമയത്ത് ക്ലബ്ബുകളിലും മത, ജാതി സംഘടനകളിലും അംഗത്വം പാടില്ലെന്നും ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ബന്ധുക്കളോടൊപ്പം താമസിക്കരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളും ഉണ്ട്.

90 ദിവസത്തിനുള്ളില്‍ വിധി പറയണമെന്ന നിര്‍ദേശം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന വിലയിരുത്തലാണുള്ളത്. ഇത് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിധി പറയല്‍ സമയബന്ധിതമാക്കുന്നതിനോട് ജുഡീഷ്യറിക്ക് യോജിപ്പില്ല.

വിധി പറയാതെ നീട്ടിക്കൊണ്ടു പോയാല്‍, ജഡ്ജി മരണപ്പെടുന്ന സാഹചര്യത്തില്‍ വീണ്ടും ആദ്യം മുതല്‍ തന്നെ വിചാരണ നടക്കണം. ഇതെല്ലാം കണക്കിലെടുത്താണ് വിചാരണ കഴിഞ്ഞ് 90 ദിവസമെന്നത് യാഥാര്‍ഥ്യബോധത്തോടെയുള്ള കാലാവധിയായി സര്‍ക്കാര്‍ കാണുന്നത്.

ബജറ്റ്‌സമ്മേളനത്തിനു മുന്നോടിയായി മാര്‍ച്ച് ആദ്യവാരം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കരടുബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ മന്ത്രിമാരും വിഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. ജഡ്ജിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ലഘുവായ നടപടി മതിയെന്നും ജഡ്ജിയെ സര്‍വീസില്‍ നിന്നു നീക്കേണ്ടതില്ലെന്നുമുള്ള നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശയാണ് മന്ത്രിമാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായത്തിന് വഴിവെച്ചത്. തുടര്‍ന്നാണ് നിയമമന്ത്രി വീരപ്പ മൊയ്‌ലി, മന്ത്രിസഭാംഗങ്ങളായ പി. ചിദംബരം, പ്രണബ് മുഖര്‍ജി, കപില്‍ സിബല്‍ എന്നിവര്‍ അംഗങ്ങായ ഉപസമിതി രൂപവത്കരിച്ചത്.

ഉപരാഷ്ട്രപതിയുടെ നേതൃത്വത്തില്‍ ‘നാഷണല്‍ ജുഡീഷ്യല്‍ ഓവര്‍സൈറ്റ് കമ്മിറ്റി’ രൂപവത്കരിക്കാന്‍ ബില്‍ നിര്‍ദേശിക്കുന്നു. കുറ്റം തെളിയുന്ന ഘട്ടത്തില്‍ ജഡ്ജിയെ കേസ് കേള്‍ക്കുന്നതില്‍നിന്ന് മാറ്റി നിര്‍ത്തുന്നതിനോ സ്വയം വിരമിക്കാന്‍ നിര്‍ദേശം നല്‍കുന്നതിനോ സമിതിക്ക് അധികാരമുണ്ടാകും. ഇപ്പോള്‍ ജഡ്ജിക്കെതിരെ ആരോപണമുയര്‍ന്നാല്‍ ഇംപീച്ച്‌മെന്റ് നടപടിക്കുമാത്രമാണ് അവസരമുള്ളത്. സമിതിയുടെ നിര്‍ദേശം ജഡ്ജി അനുസരിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് മന്ത്രിസഭായോഗത്തില്‍ ഉയര്‍ന്നത്. കുറ്റം തെളിയുന്ന ജഡ്ജിക്കെതിരെ കടുത്ത നടപടിതന്നെ വേണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. നാലു നൂറ്റാണ്ട് പഴക്കമുള്ള ജഡ്ജസ് എന്‍ക്വയറി ആക്ടിലെ അപാകങ്ങള്‍ പരിഹരിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് ഇപ്പോള്‍ മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലുള്ള ബില്‍.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w