ചെത്തുന്നത് രണ്ടരക്കോടി ലീറ്റര്‍; വിറ്റഴിക്കുന്നതു നാലിരട്ടി

കോട്ടയം: സംസ്ഥാനത്തുതെങ്ങും പനയും ചെത്തിയെടുക്കുന്ന കള്ള് രണ്ടരക്കോടി ലീറ്റര്‍ മാത്രം. സംസ്ഥാനത്താകെയുള്ള 5424 കള്ളുഷാപ്പുകള്‍വഴി വിറ്റഴിക്കുന്നതു ദിവസവും ഇതിന്റെ നാലിരട്ടി ലീറ്റര്‍ കള്ളും. 2009-2010ല്‍ സര്‍ക്കാരിന്റെ പക്കലുള്ള ചെത്തുകള്ളിന്റെ കണക്കും കള്ളുഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ കണക്കും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത് സംസ്ഥാനത്തു സ്പിരിറ്റ് വന്‍തോതില്‍ എത്തുന്നു എന്നാണ്. കള്ളുവ്യവസായം പിടിച്ചുനിര്‍ത്തുന്ന പാലക്കാടന്‍ കള്ളുപോലും സ്പിരിറ്റും ഡയസപ്പാമും സിലോണ്‍ പേസ്റ്റ് തുടങ്ങിയ ലഹരിമരുന്നുകളും ചേര്‍ത്തു വീര്യം കൂട്ടുന്ന കള്ളാണെന്ന എക്സൈസിന്റെ ഉന്നതതല റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ കയ്യില്‍ ഭദ്രമായുണ്ട്.

സംസ്ഥാനത്ത് ആകെ ചെത്തുന്ന തെങ്ങുകളുടെ എണ്ണം 5,50,706 ആണ്. ഇതില്‍നിന്നു ലഭിക്കുന്ന കള്ള് ഒരുകോടി 42 ലക്ഷം ലീറ്റര്‍, പന – 39,862 എണ്ണം (കള്ള് 54,35,229 ലീറ്റര്‍), ആകെ ചെത്തുന്ന ചൂണ്ടപ്പന –  40,065 (58,30,459 ലീറ്റര്‍), ആകെ ലഭിക്കുന്ന കള്ള് 2,55,65,384 ലീറ്റര്‍.
ഒരു ഷാപ്പിന് 50 തെങ്ങില്‍നിന്നു ചെത്തുന്ന കള്ള് എന്നതാണു സര്‍ക്കാര്‍ കണക്ക്. ഒരു തെങ്ങില്‍നിന്നു ദിവസം ഒന്നര ലീറ്റര്‍ കിട്ടുമത്രേ. ഒരു ഷാപ്പില്‍ 75 ലീറ്റര്‍വരെ ലഭിക്കും. ലീറ്ററിനു 30 മുതല്‍ 50 വരെയാണ് ഇൌടാക്കുക. പക്ഷേ, സംസ്ഥാനത്തു ചില ഷാപ്പുകളില്‍ കള്ളു മാത്രം വിറ്റുള്ള വരുമാനം ഒരുലക്ഷം രൂപവരെയാണ്.

തെങ്ങിന്‍കള്ളു മാത്രം വില്‍പന നടത്തി ഷാപ്പ് നടത്താനാകില്ലെന്ന നിലപാടിലാണു ഷാപ്പുടമകള്‍. ഇൌയിടെ എക്സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം വ്യാജ കള്ള് പരിശോധന ഷാപ്പുകളില്‍ ശക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നു നഷ്ടംമൂലം ഷാപ്പ് ലൈസന്‍സ് റദ്ദാക്കിയ ഷാപ്പുടമകളുടെ എണ്ണം ഏറെയാണ്.
ഏറ്റവും കൂടുതല്‍ തെങ്ങു ചെത്തുന്ന പാലക്കാട്ടുനിന്നെത്തുന്ന പാലക്കാടന്‍ കള്ളാണ് സംസ്ഥാനമാകെ ഇപ്പോള്‍ വ്യാപകമായി വില്‍ക്കുന്നത്. ഇതിനു പ്രത്യേക പെര്‍മിറ്റ് തന്നെ ഷാപ്പുടമകള്‍ എടുക്കണം. 1,59,590 ലീറ്റര്‍ കള്ളാണ് പാലക്കാട് ജില്ലയില്‍ മാത്രം ലഭിക്കുന്നത്. ജില്ലയില്‍ 810 കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. എന്നിട്ടും ലക്ഷക്കണക്കിനു ലീറ്റര്‍ കള്ളാണ് പാലക്കാടന്‍ കള്ള് എന്ന പേരില്‍ മറ്റെല്ലാ ജില്ലകളിലേക്കുമെത്തുന്നത്.

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഗോഡൌണുകളില്‍ ’കൃത്രിമ പാലക്കാടന്‍ കള്ള് നിര്‍മാണം വ്യാപകമെന്നാണ് എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ചേര്‍ത്തലയിലെ മക്ഡവല്‍ കമ്പനിയില്‍ അസംസ്കൃത വസ്തുക്കളുടെ ദൌര്‍ലഭ്യംമൂലം മൂന്നുവര്‍ഷമായി സ്പിരിറ്റ് നിര്‍മാണം നടക്കുന്നില്ല. നിലവില്‍ സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകള്‍വഴി തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നു സ്പിരിറ്റ് വ്യാപകമായി എത്തുന്നതുകൊണ്ടാണു കേരളത്തിലെ കള്ളുവ്യവസായം ഇങ്ങനെ നിലനില്‍ക്കുന്നതെന്നാണു പരസ്യമായ രഹസ്യം.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )