ജലസംഭരണത്തിന്റെ പാഠങ്ങള്‍ നമുക്കിനി കര്‍ണാടകത്തില്‍നിന്ന്‌ പഠിക്കാം

വല്ലപ്പോഴും മാത്രം മഴ വിരുന്നുവരുന്ന നാട്ടില്‍, അന്യനാട്ടില്‍നിന്ന്‌ ഒഴുകിയെത്തുന്ന ജലം എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താമെന്നു കാണിച്ചുതരികയാണ്‌ കര്‍ണാടകയിലെ എച്ച്‌.ഡി കോട്ട താലൂക്കിലെ നാല്‌ അണക്കെട്ടുകള്‍. വയനാടിനോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ എച്ച്‌.ഡി കോട്ട താലൂക്കാണ്‌, അണക്കെട്ടുകളുടെ ഈ നാട്‌. കബനിനദി കടന്നാല്‍ കര്‍ണാടകയിലെ എച്ച്‌.ഡി. കോട്ട താലൂക്കായി. കത്തിയെരിയുന്ന മീനമാസ സൂര്യന്റെ ചൂട്‌ മലയാളി അനുഭവിക്കുന്നത്‌ രണ്ടോ മൂന്നോ മാസങ്ങള്‍ മാത്രമാണ്‌. എന്നാല്‍ കന്നടഗ്രാമങ്ങള്‍ ആറേഴുമാസം ഉഷ്‌ണത്തില്‍ വെന്തുരുകും. മഴയില്ല. വിശാലമായി കിടക്കുന്ന ഹെക്‌ടര്‍ കണക്കിന്‌ തരിശ്‌ ഭൂമി. ഇവിടെ കൃഷിയെടുത്തു ജീവിക്കണമെങ്കില്‍ വെള്ളം വേണം. എന്നാല്‍ മഴയില്ലാത്ത നാട്ടില്‍ ഇതെങ്ങനെ സാധിക്കുമെന്ന ചോദ്യത്തിനുത്തരം നല്‍കുന്നത്‌ കേരളമാണ്‌. നാല്‌ അണക്കെട്ടുകളുടെയും മുഖ്യ ജലസ്രോതസ്‌ പൂര്‍ണമായും വയനാട്ടില്‍ നിന്നുത്ഭവിക്കുന്ന കബനി നദിയിലെ വെള്ളമാണ്‌.

ഏറ്റവും വലിയ അണക്കെട്ട്‌ ബീച്ചനഹള്ളിയിലാണ്‌. കാവേരി നീരാവതി നിഗാം ലിമിറ്റഡിന്റെ ആഭിമുഖ്യത്തിലുള്ള ഈ അണക്കെട്ട്‌ നിര്‍മിച്ചത്‌ 1988 ലാണ്‌. കബനി നദിയിലാണ്‌ ബീച്ചനഹള്ളി അണക്കെട്ട്‌ നിര്‍മിച്ചിട്ടുള്ളത്‌. 390 കോടി രൂപ ചെലവുള്ള അണക്കെട്ടിന്റെ കാച്ച്‌മെന്റ്‌ ഏരിയ 827 സ്‌ക്വയര്‍ മൈലാണ്‌. അതില്‍ 600 മൈല്‍ കേരളത്തിലും. 2732.32 മീറ്ററാണ്‌ ബീച്ചനഹള്ളി അണക്കെട്ടിന്റെ നീളം. 40.30 ടി.എം.സി വെള്ളമാണ്‌ അണക്കെട്ടിന്റെ ശേഷി. 60.60 സ്‌ക്വയര്‍ കിലോമീറ്റര്‍ അണക്കെട്ടിലെ വെള്ളം വ്യാപിച്ചുകിടക്കുന്നു. 28.96 മീറ്ററാണ്‌ അണക്കെട്ടിന്റെ ഉയരം.

126 മൈല്‍ നീളമുള്ള ഒരു കനാലും 16 മൈല്‍ നീളമുള്ള മറ്റൊരു കനാലുമാണ്‌ ബീച്ചനഹള്ളി അണക്കെട്ടിന്റെ പ്രധാന കനാലുകള്‍. 45729 ഹെക്‌ടര്‍ സ്‌ഥലത്ത്‌ അണക്കെട്ടില്‍നിന്നു ജലസേചനത്തിന്‌ വെള്ളമെത്തിക്കുന്നുണ്ട്‌. അതില്‍ 5000 ഹെക്‌ടര്‍ സ്‌ഥലമാണ്‌ എച്ച്‌.ഡി.കോട്ട താലൂക്കിലുള്ളത്‌.

ബീച്ചനഹള്ളി അണക്കെട്ടില്‍നിന്ന്‌ 20 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു അണക്കെട്ടാണു താര്‍ക്കറ അണക്കെട്ട്‌. കുടകുമലനിരകളില്‍നിന്ന്‌ ഒഴുകിയെത്തുന്ന താര്‍ക്കറ നദിയില്‍ 16 വര്‍ഷം മുമ്പ്‌ അണക്കെട്ട്‌ നിര്‍മിച്ചെങ്കിലും നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴേക്കും പുഴയില്‍ വെള്ളം കുറഞ്ഞതിനാല്‍ അണക്കെട്ട്‌ ഉപയോഗശൂന്യമായി. എച്ച്‌.ഡി.കോട്ട താലൂക്കിലെ 9000 ഏക്കര്‍ സ്‌ഥലത്ത്‌ വെള്ളമെത്തിക്കുന്നതിനു വേണ്ടിയായിരുന്നു താര്‍ക്കറ അണക്കെട്ട്‌ നിര്‍മിച്ചത്‌. അണക്കെട്ട്‌ ഉപയോഗശൂന്യമായതിനെ തുടര്‍ന്ന്‌ നാലുവര്‍ഷം മുമ്പ്‌ ബീച്ചനഹള്ളി അണക്കെട്ടില്‍നിന്നു താര്‍ക്കറ അണക്കെട്ടിലേക്ക്‌ വെള്ളം എത്തിച്ച്‌ അണക്കെട്ട്‌ പ്രവര്‍ത്തിച്ചുതുടങ്ങി. ബീച്ചനഹള്ളി അണക്കെട്ടില്‍നിന്ന്‌ വലിയ കനാലുകളിലൂടെയും നീര്‍പ്പാലങ്ങളിലൂടെയുമാണ്‌ വെള്ളം താര്‍ക്കറ അണക്കെട്ടിലെത്തിക്കുന്നത്‌. ഇപ്പോള്‍ 6400 ഏക്കര്‍ സ്‌ഥലത്ത്‌ താര്‍ക്കറ അണക്കെട്ടില്‍നിന്നു ജലസേചനത്തിന്‌ വെള്ളമെത്തിക്കുന്നുണ്ട്‌.

എച്ച്‌.ഡി. കോട്ടയില്‍നിന്ന്‌ 23 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു അണക്കെട്ടാണ്‌ നുകു. കബനി ജലം ഉപയോഗിച്ചാണ്‌ ഇതും പ്രവര്‍ത്തിക്കുന്നത്‌. 4000 ഏക്കര്‍ സ്‌ഥലത്താണ്‌ നുകു അണക്കെട്ടില്‍നിന്നു കൃഷിക്കായി വെള്ളമെത്തിക്കുന്നത്‌.

ഹാന്‍പോസ്‌റ്റിന്‌ സമീപമുള്ള എമ്പാള്‍ പുഴയിലാണ്‌ അടുത്ത അണക്കെട്ട്‌. വന്‍കിട പദ്ധതിയല്ലെങ്കിലും 2500 ഏക്കര്‍ സ്‌ഥലത്താണ്‌ ഇവിടെനിന്നു വെള്ളമെത്തിക്കുന്നത്‌.

ലിങ്ക് – മംഗളം

Advertisements

1 അഭിപ്രായം

Filed under ജലം, വാര്‍ത്ത

One response to “ജലസംഭരണത്തിന്റെ പാഠങ്ങള്‍ നമുക്കിനി കര്‍ണാടകത്തില്‍നിന്ന്‌ പഠിക്കാം

  1. കേരളത്തിലെ നദികളെ മലിനപ്പെടുത്തുവാനെ മലയാളികള്‍ പഠിച്ചിട്ടുള്ളു. കര്‍ണാടക ജലസേചനത്തിലൂടെ കൃഷിചെയ്ത് കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുകമാത്രമല്ല ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യപ്പെടുകയും കാര്‍ഷിക ചപ്പുചവറുകള്‍ മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മണ്ണില്‍ മണ്ണിരകള്‍ ഉണ്ടെങ്കില്‍ ജലം ശുദ്ധീകരിക്കപ്പെടുകയും മണ്ണിന് മണ്ണിളക്കവും ഗുണമേന്മയും വര്‍ദ്ധിക്കുകയും ചെയ്യും. കുടിവെള്ളത്തിന് കേഴുന്ന തിരുവനന്തപുരം നഗര നിവാസികള്‍ ടെറസ് കെട്ടിടത്തിലും മുറ്റത്തും വീഴുന്ന വെള്ളം ഒഴുക്കി ചെറിയ വേനല്‍ മഴയില്‍പ്പോലും തമ്പാനൂരും കിഴക്കോക്കോട്ടയും വെള്ളം കൊണ്ട് നിറക്കും. ഉയര്‍ന്ന പ്രദേശങ്ങളില്‍ മഴവെള്ള സംഭരണികളും അവയിലെ ജലം തോട്ടം നനക്കുവാനും അലക്കുവാനും വീട്ടിലെ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതേ ഉള്ളു. അത്തരം മഴവെള്ള സംഭരണം താഴ്ന്ന പ്രദേശങ്ങളെ വെള്ളം കൊണ്ട് നിീറക്കുന്നതൊഴിവാക്കാന്‍ സഹായിക്കും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w