മൊബൈല്‍ ഉപഭോക്തൃ സേവനത്തിനും വാടക

കോഴിക്കോട്: ഉപഭോക്തൃ സേവനത്തിനും സ്വകാര്യ മൊബൈല്‍ കമ്പനികള്‍ അനധികൃതമായി വാടക ഈടാക്കുന്നു. മറ്റെല്ലാ സേവനത്തിനും വാടക ഇനത്തില്‍ വന്‍തുക ഈടാക്കുന്നതിനു പുറമെയാണ് ഈ ചൂഷണം. ഉപയോക്താക്കള്‍ കമ്പനി പ്രതിനിധിയുമായി സംസാരിക്കുന്നതിനാണ് പുതുതായി വാടക ഏര്‍പ്പെടുത്തിയത്. ഇതിന് ‘ട്രായി’യുടെ അംഗീകാരവുമില്ല. സ്വകാര്യകമ്പനികള്‍ക്ക് ലക്ഷക്കണക്കിന് വരിക്കാരുള്ള കേരളത്തില്‍മാത്രമാണ് ഈ അനീതി. എയര്‍ടെല്‍, ഐഡിയ, വോഡഫോ, എയര്‍സെല്‍ തുടങ്ങിയ കമ്പനികളെല്ലാം വാടക ഈടാക്കിത്തുടങ്ങി. മറ്റ് കമ്പനികളും ഈ വഴിയിലാണ്. 50 പൈസയാണ് കമ്പനി പ്രതിനിധിയുമായി സംസാരിക്കാനുള്ള കുറഞ്ഞ തുക. മൂന്നുമിനിറ്റ് കഴിഞ്ഞാല്‍ കൂടും. വരിക്കാര്‍ എന്തിനും ഏതിനും വിളിച്ച് ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനാണ് വാടക ഈടാക്കാന്‍ തീരുമാനിച്ചതെന്ന് ചില കമ്പനികളുടെ വാദം. സൌജന്യ സന്ദേശ സൌകര്യമുണ്ടെങ്കിലും അനാവശ്യമായി കമ്പനികള്‍ പണം ഈടാക്കുന്നതായുള്ള പരാതികള്‍ ഏറെയാണ്. ഈസി ചാര്‍ജ് (ഫ്ളക്സി), ടോപ്പ് അപ്പ്, റീചാര്‍ജ് കൂപ്പ തുടങ്ങിയവ ചാര്‍ജ് ആകാതിരിക്കുകയോ 48 മണിക്കൂര്‍ കഴിഞ്ഞ് പണം കയറുകയോ ചെയ്യുന്ന അവസ്ഥയുണ്ട്. വരിക്കാരന്‍ അറിയാതെ പണം നഷ്ടപ്പെട്ട പരാതിയും നിരവധിയുണ്ട്. ഏതെങ്കിലും സേവനം ഉപയോഗിച്ചെന്ന കാരണമാണ് പണം ഈടാക്കുന്നതിന് കമ്പനികള്‍ പറയുക. എന്നാല്‍, ഇക്കാര്യം വരിക്കാര്‍ക്ക് ബോധ്യപ്പെടാറില്ല. തങ്ങള്‍ക്ക് അറിയുക പോലുമില്ലാത്ത സേവനങ്ങളുടെ പേരില്‍ തുക ഈടാക്കിയതായി കമ്പനിയുടെ സന്ദേശം വരാറുണ്ടെന്ന് ഉപയോക്താക്കള്‍ പറയുന്നു. ഇതറിയാന്‍ പലപ്പോഴും കമ്പനി പ്രതിനിധിയെ നേരിട്ട് വിളിക്കേണ്ടി വരും. അമിതമായി പണം പിടിച്ചെന്ന പരാതി സന്ദേശം അയച്ചിട്ടും പരിഹരിച്ചില്ലെന്നാണ് എയര്‍ടെല്‍ വരിക്കാരനായ വടകര അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ബര്‍ക്കത്തുള്ളയ്ക്ക് പറയാനുള്ളത്. വരിക്കാര്‍ അധികമുള്ള കമ്പനികളുടെ ഉപഭോക്തൃ സേവന വിഭാഗത്തിലേക്ക് വരുന്ന വിളികള്‍ക്ക് കണക്കില്ല. ഈ സാഹചര്യം’മുതലാ’ക്കുകയാണ് കമ്പനികള്‍. അനാവശ്യമായി ഉപഭോക്തൃ സേവന നമ്പരില്‍ ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഒരേ നമ്പരില്‍നിന്ന്അധികമായി വരുന്ന കോളുകള്‍ വിച്ഛേദിക്കാന്‍ സംവിധാനമുണ്ട്. അതിനാല്‍ തുക ഈടാക്കുന്നതില്‍ ന്യായീകരണമില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കേരളം മുന്നിലാണ്. ഐഡിയ, എയര്‍ടെല്‍, വോഡഫോ തുടങ്ങിയ കമ്പനികള്‍ക്ക് 40 മുതല്‍ 45 ലക്ഷം വരെ വരിക്കാരുണ്ട്. എയര്‍സെല്‍, എംടിഎസ്, ടാറ്റ, റിലയന്‍സ് തുടങ്ങിയ കമ്പനികളും കേരളത്തില്‍ പിന്നിലല്ല. 35 ലക്ഷം വരിക്കാരുള്ള ബിഎസ്എന്‍എലിന് കസ്റമര്‍ സര്‍വീസ് സൌജന്യമാണ്.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w