വയനാട്ടില്‍ ഇന്നു ക്ഷീരബന്ദ്

കല്‍പറ്റ: വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ ഇന്നു ക്ഷീരബന്ദ് ആചരിക്കുന്നതിനാല്‍ നാളെ മലബാറില്‍ പാല്‍ക്ഷാമത്തിനു സാധ്യത. മറ്റു ജില്ലകളിലെ പാല്‍ക്ഷാമം നികത്തുന്നത് പ്രധാനമായും വയനാട്ടിലെ പാല്‍ ഉപയോഗിച്ചാണ്. ജില്ലയില്‍ നിന്ന് ശരാശരി 1,10,000 ലീറ്റര്‍ പാലാണ് മില്‍മ ശേഖരിക്കുന്നത്. ഇതില്‍ വയനാട്ടില്‍ വിപണനം ചെയ്യുന്ന 8000 ലീറ്റര്‍ കഴിച്ച് ബാക്കിമുഴുവന്‍ വിവിധ ജില്ലകളിലേക്കാണെത്തിക്കുന്നത്. ഏതാണ്ടെല്ലാ ക്ഷീരസംഘങ്ങളും സമരത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

വയനാട്ടിലെ 55 ക്ഷീരസംഘങ്ങളില്‍ നിന്നായി 35,000ല്‍ ഏറെ കര്‍ഷകരാണ് പ്രൈമറി മില്‍ക് സൊസൈറ്റീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നു പാല്‍ അളക്കാതെ ബന്ദില്‍ പങ്കുചേരുന്നത്. കര്‍ഷകരില്‍ നിന്നു ശേഖരിക്കുന്ന പാലിനു വില വര്‍ധിപ്പിക്കുക, കാലിത്തീറ്റയ്ക്കു സബ്സിഡി നല്‍കുക,  ക്ഷീരമേഖലയെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ ഇന്നലെ പ്രകടനം നടത്തി. അതേസമയം, ബന്ദ് നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ പാല്‍ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു മില്‍മ അറിയിച്ചു.

ലിങ്ക് – മനോരമ

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “വയനാട്ടില്‍ ഇന്നു ക്ഷീരബന്ദ്

  1. നിത്യോപയോഗസാധന വിലവര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്നവരും അനുകൂലിക്കുന്നവരും ഈ ക്ഷീര ബന്ധില്‍ പങ്കെടുക്കില്ല എന്ന് വിശ്വസിക്കാം. ആര്‍ക്ക് വേണം കര്‍ഷകനെ? വിവാഹ കമ്പോളത്തില്‍ ഏറ്റവും ഡിമാന്‍ഡ് കുറഞ്ഞ കര്‍ഷകര്‍ക്ക് ഒരു മുഴം കയറെങ്കിലും കിട്ടിയിരുന്നെങ്കില്‍ ………………..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w