ഇവിടെ പാലിന് 13 രൂപ!

കല്‍പ്പറ്റ: പശുവുണ്ട്; ആലയുണ്ട്; പോറ്റാന്‍ തയ്യാറുള്ള മനുഷ്യരുണ്ട്; ധാരാളം പാലുമുണ്ട്.
എന്നാല്‍, സംഭരിക്കാന്‍ സൊസൈറ്റിയില്ല.
സബ്സിഡി നല്കാന്‍ സര്‍ക്കാരില്ല.
ആനുകൂല്യങ്ങള്‍ നല്കാന്‍ അധികാരികളില്ല.
എന്നിട്ടും കണ്ണന്‍വയലിലെ ആദികന്നഡിഗര്‍ കാലി മേയ്ക്കുന്നു. തമിഴ്നാട് അതിര്‍ത്തിയിലെ ഈ അംബേദ്കര്‍ കോളനിയില്‍ അമ്പതോളം ക്ഷീരകര്‍ഷകരുണ്ട്. 150 ഓളം പശുക്കളും. എല്ലാം നല്ല നാടന്‍ ഇനങ്ങള്‍.
ഹോര്‍മോണ്‍ കുത്തിവയ്പില്ല.
ക്ഷീരോത്തേജക മരുന്നുകളുമില്ല.
എന്നിട്ടും ശരാശരി അഞ്ചെട്ട് ലിറ്റര്‍ പാല്‍ നല്കുന്നു. കറുകമേടുകളില്‍ നിന്ന് അകിട് ചുരന്നെത്തുന്ന സംശുദ്ധമായ പാല്‍.
പക്ഷേ, കണ്ണന്‍വയലിന്റെ ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ പാല്‍സംഭരണ കേന്ദ്രങ്ങളില്ല. വീടുവീടാന്തരം കയറിയിറങ്ങിയാണ് വില്പന. കിട്ടുന്നത് ലിറ്ററിന് 13 രൂപ. ചേരമ്പാടിയിലെ ഹോട്ടലുകളില്‍ എത്തിച്ചാല്‍ 16 രൂപ കിട്ടും. പക്ഷേ, അതിന് 10 രൂപ ബസ്സിന് മുടക്കണം.
ലിറ്ററിന് 25 രൂപയെങ്കിലും കിട്ടാന്‍വേണ്ടി ക്ഷീരകര്‍ഷകര്‍ ഇന്ന് വയനാട്ടില്‍ ബന്ത് നടത്തുമ്പോള്‍ ഇവിടത്തെ കര്‍ഷകനായ മാധവന് ഇതേ പറയാനുള്ളൂ:
“ആലു വ്യാപാര നഷ്ടദല്ലി. ആലു സൊസൈറ്റി ബേക്കു” (പാല്‍ കച്ചവടം നഷ്ടമാണ്. പാലെടുക്കാന്‍ സൊസൈറ്റി വേണം).
സൊസൈറ്റി ഇല്ലാഞ്ഞിട്ടും
നല്ല വില കിട്ടാഞ്ഞിട്ടും
കാലിയെ കൈയൊഴിയാനാവുന്നില്ല.
“തലമുറകളായി കാലി വളര്‍ത്തലാണ് ഞങ്ങളുടെ തൊഴില്‍. രക്തത്തിലലിഞ്ഞുപോയി സാര്‍”.

ലിങ്ക് – കേരളകൌമുദി

Advertisements

2അഭിപ്രായങ്ങള്‍

Filed under കാര്‍ഷികം, വാര്‍ത്ത

2 responses to “ഇവിടെ പാലിന് 13 രൂപ!

 1. പാലു കുടിച്ച് കൊഴുക്കുന്നത് സൊസൈറ്റികള്‍ മാത്രം.
  എന്റെ പശുവില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ വില ഞാനാണ് നിശ്ചയിക്കുന്നത്.
  വാങ്ങാന്‍ ആളുകള്‍ ഏറെ.
  പാല് തികയുന്നില്ല എന്ന ഒരു കുറവേ എനിക്കുള്ളു.
  ഇരുപത് രൂപക്ക് ഞാന്‍ വില്‍ക്കുന്ന പാലിന് ഇരുപത്തിരണ്ട് രൂപ ആവശ്യപ്പെട്ടാലും വാങ്ങുന്നവര്‍ തരും.
  കാരണം ഇപ്പോഴത്തെ മില്‍മയുടെയും, ക്ഷീരയുടെയും രുചിയും ഗുണവും അവര്‍ക്ക് നേരിട്ടറിയാം. അതിന് ഒരു ലാബിന്റെയും ആവശ്യം ഇല്ല.
  പ്രതി ലിറ്റര്‍ ഉല്പാദനച്ചെലവ് എവിടെയെങ്കിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ?

 2. mukkuvan

  when I was in DYFI 25 years back, we started a milma society in our village.. yea.. we had some troubles in the begining…. right from getting a rented place to collect and getting enough milk to get a free pickup van from milma too…

  yea.. a long time passed now that organisation is politicized and everyone fighting for the secretary position….

  isnt any dyfi comrades over there? yeaa. which comrades has time to help those poor villagers now.. they have more money from lottery agents and mafia 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w