ടയര്‍ നിര്‍മിക്കാന്‍ ബാക്ടീരിയയില്‍ നിന്ന് റബര്‍

ബാംഗ്ലൂര്‍: ടയര്‍ ഉത്പാദനത്തിനുള്ള പ്രത്യേകതരം റബര്‍ നിര്‍മിക്കുന്നതിന് ബാക്ടീരിയ ഉപയോഗിച്ചുള്ള പുതിയ വഴി കണ്ടെത്തി. പുനരുപയോഗിക്കാന്‍ (റിന്യൂവബിള്‍) കഴിയുമെന്നതിനാല്‍ ഈ പുതിയ ‘ബയോടെക് റബര്‍’ സ്വാഭാവിക റബറിന് ഭീഷണിയാകും. ഇപ്പോള്‍ ടയര്‍ വ്യവസായത്തില്‍ കൃത്രിമ റബര്‍ ഉപയോഗിക്കുന്നത് മൂലമുള്ളതിനേക്കാള്‍ വലിയ ഭീഷണിയാണിതുയര്‍ത്തുന്നത്.

പ്രമുഖ ടയര്‍ കമ്പനിയായ ‘ഡുഡിയറി’നുവേണ്ടി ബഹുരാഷ്ട്ര ബയോടെക്‌നോളജി ഗവേഷണ സ്ഥാപനമായ ജീനിന്‍കോറാണ് സൂക്ഷ്മജീവികളെ ഉപയോഗിച്ചുകൊണ്ടുള്ള റബറുത്പാദന രീതി വികസിപ്പിച്ചെടുത്തത്. ഇതുപയോഗിച്ചുകൊണ്ടുള്ള ടയര്‍ അടുത്ത വര്‍ഷം വാണിജ്യ ഉത്പാദനം തുടങ്ങും.

ടയര്‍ നിര്‍മിക്കാനുപയോഗിക്കുന്ന വള്‍ക്കനൈസ് ചെയ്ത റബറിലെ അടിസ്ഥാനഘടകമായ ‘ഐസോ പ്രീന്‍’ ബാക്ടീരിയയിലൂടെ വന്‍തോതില്‍ നിര്‍മിക്കുന്ന രീതിയാണ് ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കരിമ്പില്‍ നിന്നുള്ള പഞ്ചസാരയില്‍ വളര്‍ത്തിയെടുക്കുന്ന ‘ഇ-കോളി’ ഇനത്തില്‍പ്പെട്ട ബാക്ടീരിയ അതിന്റെ ദഹനപ്രക്രിയയ്ക്കിടയില്‍ ചെറിയ തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. ഈ ബാക്ടീരിയയുടെ ദഹന പ്രക്രിയ ജനിതക വിദ്യ ഉപയോഗിച്ച് ഇരട്ടിയാക്കുകയായിരുന്നു. ഇതാണ് ടയറിന്റെ വ്യാവസായിക ഉത്പാദനത്തിന് ബാക്ടീരിയയില്‍ നിന്നുള്ള ഐസോപ്രീന്‍ ഉപയോഗിക്കാമെന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. 98 ശതമാനം ശുദ്ധമായ ഐസോപ്രീന്‍ ഇതിലൂടെ ഉത്പാദിപ്പിക്കാമെന്ന് ജീനിന്‍കോറിന്റെ സീനിയര്‍ ഡയറക്ടര്‍ റിഷ്‌ലാഡുസ് ഇ-മെയിലില്‍ തന്ന മറുപടിയില്‍ പറഞ്ഞു. അമേരിക്കയില്‍ കാലിഫോര്‍ണിയയിലാണ് ജീനിന്‍കോറിന്റെ ആസ്ഥാനം. ഐസോപ്രീനിനെ പോളിമറൈസിങ് പ്രക്രിയയ്ക്ക് വിധേയമാക്കി ടയര്‍ നിര്‍മാണത്തിനുള്ള റബറാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാഭാവിക റബറിന് ആഗോള വിപണിയില്‍ വില കൂടുന്നതാണ് ടയര്‍ കമ്പനികളെ ഭാഗികമായെങ്കിലും കൃത്രിമറബര്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.

പെട്രോളിയത്തില്‍ നിന്നാണ് കൃത്രിമ റബര്‍ നിര്‍മിക്കുന്നത്. എന്നാലിപ്പോള്‍ ക്രൂഡോയിലിനു വില കൂടുന്നത് ടയര്‍ നിര്‍മാണത്തിന് കൃത്രിമ റബറിനെയും ആശ്രയിക്കാന്‍ വയ്യാത്ത സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതാണ് പുതിയ വഴിതേടാന്‍ പ്രേരിപ്പിച്ചതെന്നും റീഷ് വിശദീകരിച്ചു.

സ്വാഭാവിക, കൃത്രിമ റബറുകളേക്കാള്‍ ബാക്ടീരിയയില്‍ നിന്നുള്ള ഐസോപ്രീന്‍ ഉപയോഗിച്ചുള്ള ടയര്‍ നിര്‍മാണം കൂടുതല്‍ ലാഭകരമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതുതന്നെയാണ് സ്വാഭാവിക റബറിന് ഭീഷണിയായി മാറുന്നതും.

പുതിയ സാങ്കേതിക വിദ്യയുടെ വിശദാംശങ്ങള്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ (എം.ഐ.ടി.) മാസികയായ ‘ടെക്‌നോളജി റിവ്യൂ’വില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )