നടു റോഡില്‍ പന്തലിട്ട് ഡിവൈഎഫ്ഐ സമരം

ഡിവൈഎഫ്ഐ തൃശൂര്‍ എജീസ് ഒാഫിസിലേക്കു നടത്തിയ മാര്‍ച്ച് തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിനു സമീപം നടുറോഡില്‍ ഒരുക്കിയ പന്തലിലേക്കു പ്രവേശിക്കുന്നു.
തൃശൂര്‍: പൊലീസ് കാവലില്‍ നടുറോഡില്‍ പന്തലിട്ടു ഡിവൈഎഫ്ഐ നടത്തിയ ഉപരോധ സമരം മൂലം മേഖലാ അക്കൌണ്ടന്റ് ജനറല്‍ (എജീസ്) ഒാഫിസ് പ്രവര്‍ത്തനം മുടങ്ങി. റോഡ് കൊട്ടിയടച്ചു വാഹനഗതാഗതം നിരോധിച്ചു പൊലീസുകാര്‍ സമരത്തിനു സഹായം നല്‍കി. ജീവനക്കാര്‍ ഐജിയെ ഫോണില്‍ വിളിച്ചു പരാതിപ്പെട്ടിട്ടും പൊലീസ് സഹായിച്ചില്ല.

സാമ്പത്തിക വര്‍ഷാവസാനം പ്രമാണിച്ചു വിവിധ വകുപ്പുകളിലെ ആയിരക്കണക്കിനു ജീവനക്കാരുടെ പിഎഫ് രേഖകള്‍ തിരക്കിട്ടു കൈകാര്യം ചെയ്യുന്നതിനിടയിലാണ് എജീസ് ഒാഫിസിന്റെ പ്രവര്‍ത്തനം ഒരു ദിവസത്തേക്കു പൂര്‍ണമായും സ്തംഭിച്ചത്.
തൊഴിലില്ലായ്മയ്ക്കും കേന്ദ്ര അവഗണനയ്ക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ ഒാഫിസുകള്‍ക്കു മുന്‍പില്‍ ഡിവൈഎഫ്ഐ നടത്തുന്ന സമരത്തിന്റെ ഭാഗമായിരുന്നു എജീസ് ഒാഫിസ് ഉപരോധം. വന്‍പൊലീസ് സന്നാഹം റോഡിന്റെ രണ്ടറ്റത്തും ജീപ്പ് സഹിതം കാവല്‍ നിന്നു സമരത്തിനു സംരക്ഷണം നല്‍കി.

ഉപരോധത്തില്‍ പങ്കെടുക്കാനുള്ള പ്രവര്‍ത്തകര്‍ പ്രകടനമായി രാവിലെ പതിനൊന്നരയോടെയാണ് എത്തിയതെങ്കിലും ഏഴരയോടെ തന്നെ ഏതാനും ഡിവൈഎഫ്ഐക്കാര്‍ ഒാഫിസിന്റെ ഗേറ്റ് അടച്ചു പൂട്ടി പുറത്തു കാവലിരുന്നു. നേരത്തേ എത്തിയ അറുപതോളം ജീവനക്കാര്‍ ഇതിനകം ഒാഫിസിനകത്തു കടന്നെങ്കിലും സമരക്കാര്‍ എത്തിയ ശേഷം ആരെയും അകത്തു വിട്ടില്ല. മുപ്പതോളം ഡിവൈഎഫ്ഐക്കാരാണ് ആ സമയം ഉപരോധത്തിനുണ്ടായിരുന്നത്. അത്രയും പേരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചാല്‍ വന്‍ ക്രമസമാധാന പ്രശ്നമാവുമെന്നായിരുന്നു എസ്ഐയുടെ നിലപാട്.

ഒാഫിസ് മേധാവിയായ ഡപ്യൂട്ടി അക്കൌണ്ടന്റ് ജനറല്‍ രണ്ടു ദിവസം മുന്‍പേ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എസ്പിക്കു കത്തു നല്‍കിയിരുന്നു. പിന്നീട് ഫോണിലും സഹായം അഭ്യര്‍ഥിച്ചു. സുപ്രധാനമായ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി ഡപ്യൂട്ടി അക്കൌണ്ടന്റ് ജനറല്‍ എസ്പിക്കു കത്തു നല്‍കി.

ഉപരോധം ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യ്രത്തേക്കാള്‍ പ്രധാനം പട്ടിണിയില്ലാതെ ജീവിക്കാനുള്ള അവകാശമാണെന്നും അതിനു വേണ്ടിയാണു സമരമെന്നും സ്വരാജ് പറഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് വൈകിട്ട് അറിയിച്ചു.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കക്ഷിരാഷ്ട്രീയം, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w