എങ്ങനെയെന്നറിയില്ല; പകര്‍ച്ചപ്പനി പോയി

ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന്റെ മുഖത്തു പഴയ പിരിമുറുക്കമില്ല. ആശ്വാസവും ആഹ്ലാദവും ആരോഗ്യ മന്ത്രാലയത്തിന്റെ ഇടനാഴികളിലും കാണാനുണ്ട്. എച്ച്1 എന്‍1 പനി നിയന്ത്രണത്തിലായതാണ് ഇൌ ആശ്വാസത്തിനു കാരണം. രോഗവ്യാപനവും ജനങ്ങളുടെ പരിഭ്രമവും ആസാദിനെ ആശങ്കാകുലനാക്കിയിരുന്നു. വൈറസിനു കീഴടങ്ങിയവരെ കണ്ടെത്തി മാറ്റാനും ചികില്‍സ നല്‍കാനും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തു. ആശുപത്രികളെ ചികില്‍സാ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പണം അനുവദിച്ചു. പക്ഷേ, രോഗം വലിയ ഭീഷണി ഉയര്‍ത്താതെ കെട്ടടങ്ങി. ഇന്ത്യക്കാരുടെ രോഗപ്രതിരോധ ശേഷിയാണോ ഇതിനു കാരണമെന്നു ഡോക്ടര്‍മാര്‍
അദ്ഭുതപ്പെടുന്നു.

കാലാവസ്ഥയിലെ മാറ്റമാകാം രോഗത്തെ അടക്കിയതെന്നു തല്‍ക്കാലം സമാധാനിക്കുകയാണു വിദഗ്ധര്‍. ഒക്ടോബര്‍, നവംബര്‍ കാലത്തെ സൌമ്യമായ കാലാവസ്ഥയിലാണു വൈറസുകള്‍ തലപൊക്കുന്നത്. കടുത്തു ചൂടിലും തണുപ്പിലും ഇവ അടങ്ങും. മലനാടുകളിലൊഴികെ രാജ്യത്ത് ഇപ്പോള്‍ കടുത്ത വേനലാണ്. രോഗം സംശയിക്കാവുന്ന ഒരു കേസു പോലും പരിശോധനയ്ക്കായി ലാബുകളില്‍ എത്തുന്നില്ല.

പുതിയ പകര്‍ച്ചവ്യാധികള്‍ ഇന്ത്യയില്‍ നാശം വിതയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു വാക്സിന്‍ കണ്ടെത്താന്‍ ആസാദ് ഇന്ത്യന്‍ കൌണ്‍സില്‍ ഒാഫ് മെഡിക്കല്‍ റിസര്‍ച്ചിനോടും സ്വകാര്യ മേഖലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. പകര്‍ച്ചപ്പനിക്കെതിരായ
വാക്സിന്‍ തയാറെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ അദ്ദേഹത്തെ തേടിയെത്തിരിക്കുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചു വികസിപ്പിച്ചെടുത്ത വാക്സിന്‍ കാലവര്‍ഷത്തിനു പിന്നാലെ ലഭ്യമാകുമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

മനുഷ്യരിലുള്ള പരീക്ഷണം വിജയമായിരുന്നുവെന്നും ഒരു മാസത്തിനുള്ളില്‍ കമ്പനികള്‍ ഡ്രഗ് കണ്‍ട്രോളര്‍ ഒാഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമെന്നുമാണു മന്ത്രിക്കു ലഭിച്ച വിവരം. അവസാനവട്ട പരിശോധനകള്‍ക്കായി ആരോഗ്യ മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡ്രഗ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ വന്‍തോതില്‍ ഉല്‍പാദനത്തിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കും. പുതിയ വാക്സിന്‍ വിജയമായാല്‍ പകര്‍ച്ചപ്പനിയെ പേടിക്കേണ്ട. എങ്കിലും, പനിയുടെ ഭീകര വകഭേദങ്ങളെ ചെറുക്കാന്‍ വാക്സിനുകള്‍ക്കും പുതിയ വകഭേദങ്ങള്‍ കണ്ടെത്തേണ്ടി വരും.

വാല്‍ക്കഷണം: വനിതാ സംവരണ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിക്കു മുന്നില്‍ രോഷപ്രകടനം നടത്തിയതിനു സസ്പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാംഗം രാജ്നീതി പ്രസാദ് തന്റെ പേരില്‍ ഉൌറ്റംകൊള്ളുന്നയാളാണ്. രാജ്നീതിയെന്നാല്‍ രാഷ്ട്രീയശാസ്ത്രമെന്നര്‍ഥം. രാജ്കുമാര്‍ എന്നാണ് അച്ഛനമ്മമാരിട്ട പേര്. പക്ഷേ, സ്കൂളില്‍ പഠിക്കുമ്പോഴേ രാഷ്ട്രീയം തലയ്ക്കുപിടിച്ചു പേരു മാറ്റിയതാണ്.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )