ഖജനാവ് ചോര്‍ച്ച തടയാന്‍ പുതിയ ഉത്തരവ്

കൊല്ലം:പോലീസടക്കം വിവിധ വകുപ്പുകള്‍ പിഴയായും മറ്റും പിരിക്കുന്ന പണം പൂര്‍ണമായി ഖജനാവില്‍ എത്തുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.

ഡ്യൂപ്ലിക്കേറ്റ് രസീത് ബുക്കും വ്യാജ രസീതുബുക്കും ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്ന കാര്യം ധനകാര്യവകുപ്പിലെ പരിശോധനാവിഭാഗമാണ് കണ്ടെത്തിയത്. ഉദാഹരണത്തിന് ഹെല്‍മെറ്റ് വേട്ടയുടെയും മറ്റും പേരില്‍ പോലീസ് പിരിക്കുന്ന പിഴ മുഴുവന്‍ ഖജനാവില്‍ എത്തുന്നില്ല.

സംസ്ഥാന ട്രഷറി കോഡ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുമ്പോള്‍ ടി.ആര്‍.-5 എന്ന ഫോമില്‍ രസീത് നല്‍കണം. നിലവില്‍ കാര്‍ബണ്‍ പേപ്പര്‍ വച്ചാണ് രസീത് എഴുതിക്കൊടുക്കുന്നത്. ഒറിജിനല്‍ രസീത് പണം ഒടുക്കുന്നയാള്‍ക്ക് നല്‍കുമ്പോള്‍ കാര്‍ബണ്‍ കോപ്പി ഓഫീസില്‍ സൂക്ഷിക്കുന്നു.

എന്നാല്‍ ഇത്തരം രസീതുബുക്കുകള്‍ കൃത്രിമമായി ഉണ്ടാക്കാം. ഡ്യൂപ്ലിക്കേറ്റും ചമയ്ക്കാം. രസീതില്‍ കേന്ദ്രീകൃത നമ്പര്‍ ഇല്ലാത്തതാണ് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലയിലെ ധനകാര്യ പരിശോധന ഇന്‍സ്‌പെക്ടറായിരുന്ന എം.മുഹമ്മദ് ഹാരീസ് എഴുതിയ നോട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

ഇതുപ്രകാരം രസീത്ബുക്കുകള്‍ ഗവണ്‍മെന്റ് പ്രസ്സില്‍ അച്ചടിക്കുമ്പോള്‍ അവയ്ക്ക് കേന്ദ്രീകൃത നമ്പര്‍ നല്‍കും. ലോട്ടറി ടിക്കറ്റില്‍ എന്നപോലെ ഒരു രസീതിന് ഒരു നമ്പറായിരിക്കും. ഓരോ ടി.ആര്‍. രസീതിനും ആറക്ക നമ്പര്‍ നല്‍കും. നമ്പരിനുമുമ്പ് എ.എ.എന്ന കോഡും ഉണ്ടായിരിക്കും. 999999 എണ്ണം കഴിയുമ്പോള്‍ കോഡ് മാറും. ഓരോ സീരീസിലും 10,000 രസീത് ബുക്കുകള്‍ തയ്യാറാക്കും.

ധനകാര്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഡോ. പി. പ്രഭാകരന്‍േറതായി പുറത്തിറങ്ങിയിട്ടുള്ള ഉത്തരവിന്റെ നമ്പര്‍ ജി.ഒ.(പി) നമ്പര്‍ 77/2010 ഫിന്‍ എന്നാണ്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w