അധിക വൈദ്യുതിക്ക്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഉറപ്പാക്കാന്‍ ചാര്‍ജ്വര്‍ധനയ്ക്ക് കെഎസ്ഇബിയുടെ ശിപാര്‍ശ. ഇരുന്നൂറു യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപ യോക്താക്കള്‍ക്ക് ചാര്‍ജ് കൂട്ടു ന്ന തരത്തിലാണ് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് ശിപാര്‍ശ സമര്‍പ്പിച്ചത്. ഇതനുസരിച്ച് 200 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്ന അധിക വൈദ്യുതിക്ക് പുറത്തുനിന്നു വാങ്ങു ന്ന ചാര്‍ജ് നല്കേണ്ടിവരും.

വ്യവസായ, വാണിജ്യ ആവശ്യത്തിന് മൊത്തം ഉപഭോഗത്തിന്റെ 25 ശതമാനത്തിന് കൂടിയ നിരക്കും ശിപാര്‍ശ ചെയ്യുന്നു. ഇപ്പോഴുള്ള നിരക്കില്‍ ഉപഭോഗത്തിന്റെ 75 ശതമാനമേ നല്കാന്‍ കഴിയൂ എന്നും ബാക്കിവരുന്ന വൈദ്യുതിക്ക് ബോര്‍ഡ് പുറത്തുനിന്നു വാങ്ങുന്ന നിരക്ക് ഈടാക്കേണ്ടിവരുമെന്നുമാണ് ഇന്നലെ ചേര്‍ന്ന കെഎസ്ഇബിയുടെ ഫുള്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്യുന്നത്. അധികനിരക്ക് റഗുലേറ്ററി കമ്മീഷന് തീരുമാനിക്കാം.

തത്കാലം ലോഡ് ഷെഡിംഗിനും പവര്‍കട്ടിനും ശിപാര്‍ശയില്ല. ഏപ്രില്‍, മേയ് മാസങ്ങളിലായിരിക്കും അധിക വൈദ്യുതിക്ക് കൂടുതല്‍ ചാര്‍ജ് ഈടാക്കുക. ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് അധിക വൈദ്യുതിക്ക് ചാര്‍ജ് കൂട്ടാന്‍ ശിപാര്‍ശ ചെയ്യുന്നതെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നു. ബോര്‍ഡ് യോഗം ചേരുന്നതിനു മുമ്പ് അംഗങ്ങള്‍ വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശിപാര്‍ശ സമര്‍പ്പിച്ചെങ്കിലും പൊതുജനങ്ങളില്‍നിന്നും മറ്റും ഹിയറിംഗ് നടത്തിയശേഷം വേ ണം റഗുലേറ്ററി ബോര്‍ഡിന് തീരുമാനമെടുക്കാന്‍. എന്നാല്‍ പ്രതിസന്ധിയുടെ തീവ്രത കണക്കിലെടുക്കുമ്പോള്‍ ഉടന്‍തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് കെഎസ്ഇബി അധികൃതരുടെ പ്രതീക്ഷ.

ലിങ്ക് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )