റബ്ബര്‍ കൃഷിചെയ്യാന്‍ നേതാക്കള്‍ക്ക് പടി കൊടുത്തിട്ടും 500 എണ്ണം വെട്ടിനശിപ്പിച്ചു

പത്തനംതിട്ട:പാടം നികത്തി വെച്ച റബ്ബര്‍ത്തൈകള്‍ രണ്ടാമതും നശിപ്പിക്കാതിരിക്കാന്‍ സി.പി.എം. പ്രാദേശികനേതാക്കള്‍ ഭൂവുടമകളില്‍നിന്ന് പണം വാങ്ങിയതായി ആരോപണം. നേതാക്കളുടെ വാക്ക് വിശ്വസിച്ച് രൂപ മുടക്കി രണ്ടാമത് നട്ട അഞ്ഞൂറില്‍പ്പരം തൈകള്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍തന്നെ വെട്ടിക്കളഞ്ഞു.

എട്ടരമാസം മുമ്പ് മൈലപ്രയില്‍ നടന്ന സംഭവം പാര്‍ട്ടിക്കാരുടെ സമ്മര്‍ദ്ദം കാരണം പുറത്താരും അറിഞ്ഞില്ല. റബ്ബര്‍ത്തൈകള്‍ വെട്ടിക്കളഞ്ഞവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കര്‍ഷകര്‍ പത്തനംതിട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയും സ്വാധീനത്തില്‍ കുടുങ്ങി അന്വേഷണമില്ലാതെ അവസാനിച്ചു. ഇക്കാര്യങ്ങള്‍ കാട്ടി കര്‍ഷകര്‍ അന്നുതന്നെ അഡ്വ. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ.യ്ക്കും പരാതിയുടെ പകര്‍പ്പ് കൈമാറി. എം.എല്‍.എ.കൂടി പരാതിപ്പെട്ടിട്ടും പോലീസ്‌നടപടി ഉണ്ടായില്ല. അടുത്തകാലത്ത് നടന്ന വെട്ടിനിരത്തല്‍ നിയമസഭയില്‍ എത്തിയതോടെയാണ് സംഭവം പുറത്തുപറയാന്‍ കര്‍ഷകര്‍ ധൈര്യപ്പെട്ടത്.

മൈലപ്ര ചിറ്റക്കാട്ട് പി.എം.മൈക്കിള്‍, ചേരിശ്ശേരില്‍ ബേബിക്കുട്ടി എന്നിവരുടെ റബ്ബര്‍ത്തൈകളാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ പിഴുതും വെട്ടിയും നശിപ്പിച്ചത്. 2007 മെയിലാണ് തൈകള്‍ നട്ടത്. തൈ വച്ചതിന്റെ അടുത്തദിവസംതന്നെ ഇവയെല്ലാം പിഴുതുകളഞ്ഞു. കര്‍ഷകരുടെ അന്വേഷണത്തില്‍ സി.പി.എം. പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി. വയല്‍ നെല്‍ക്കൃഷി ചെയ്യാനുള്ളതാണെന്ന കാരണം പറഞ്ഞാണ് പ്രാദേശിക പ്രവര്‍ത്തകര്‍ കൃഷി നശിപ്പിച്ചത്.

സി.പി.എമ്മിന്റെ സമ്മതമില്ലാതെ തൈകള്‍ നടാനാകില്ലെന്നു മനസ്സിലാക്കിയ കര്‍ഷകര്‍ നേതാക്കളെ സമീപിച്ചു. അടുത്ത തൈ നടുന്ന സമയം എത്തുമ്പോള്‍ ആലോചിക്കാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് നേതാക്കള്‍ പണവും വാങ്ങി. എന്നാല്‍ ഇതിന് തെളിവുകളൊന്നും കര്‍ഷകരുടെ പക്കലില്ല.

2008 മെയില്‍ വീണ്ടും തൈകള്‍ നട്ടു. മണ്ണുമാന്തിയന്ത്രംകൊണ്ട് കുഴികുത്തിയാണ് തൈ നട്ടത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ 10 അടി ഉയരത്തില്‍ എത്തിയ തൈകള്‍ വെട്ടിക്കളഞ്ഞു. ഇതിനൊപ്പം നട്ട തൈകളില്‍ നശിപ്പിക്കാത്തവയ്ക്ക് ഇപ്പോള്‍ 15 അടിയിലേറെ പൊക്കമുണ്ട്. മുറിച്ച തൈകള്‍ ഇപ്പോള്‍ കിളിര്‍ത്ത് അഞ്ചടിയിലേറെ ഉയരത്തില്‍ ആയിട്ടുണ്ട്. ഒരു തൈക്ക് 40 രൂപയായിരുന്നു വില.

തൈകള്‍ നശിപ്പിച്ചതിന്റെ അടുത്ത ദിവസംതന്നെ സി.ഐ.ക്ക് പരാതി നല്കി. ഒരു പോലീസുകാരന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടിച്ചതായും പറഞ്ഞു. എന്നാല്‍ തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇടപെട്ട സംഭവം ആയതിനാല്‍ ഇത് പുറത്തുപറയാന്‍ കര്‍ഷകരും ഭയപ്പെട്ടു. സംഭവം സംബന്ധിച്ച് നേരത്തെ പത്തനംതിട്ട സി.ഐ.ക്ക് കൊടുത്ത പരാതിയുടെ പകര്‍പ്പാണ് അഡ്വ. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ.യ്ക്ക് നല്‍കിയത്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w