പാകിസ്താന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു -തരൂര്‍

ന്യൂദല്‍ഹി: പാകിസ്താനുമായി സമഗ്ര സംഭാഷണത്തിന്റെ വിദൂര സാധ്യത പോലും ഇപ്പോഴില്ലെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചയുടെ വാതില്‍ അടയരുതെന്ന താല്‍പര്യംകൊണ്ടാണ് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ക്ക് ഇന്ത്യ മുന്നിട്ടിറങ്ങിയത്. എന്നാല്‍, തീവ്രവാദത്തിനെതിരെ അര്‍ഥപൂര്‍ണമായ നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിക്കുമ്പോള്‍ കണ്ണടച്ചിരുട്ടാക്കാനാണ് പാകിസ്താന്‍ ഇപ്പോഴും ശ്രമിച്ചുവരുന്നതെന്നും തരൂര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

കഴിഞ്ഞ മാസം ദല്‍ഹിയില്‍ നടന്ന ഇന്ത്യ^പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ചര്‍ച്ച വഴിമുട്ടരുതെന്നുണ്ട്. ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയിലും തീവ്രവാദം തന്നെയാകും മുഖ്യവിഷയമായി നാം  മുന്നോട്ടുവെക്കുക. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷവും അകല്‍ച്ചയും സൃഷ്ടിക്കുന്ന ഘടകം തീവ്രവാദ ശക്തികള്‍ക്ക് ഒരുകൂട്ടര്‍ നല്‍കിവരുന്ന തുറന്ന പിന്തുണയാണ്. ഇക്കാര്യത്തില്‍ ഒരു പുനരാലോചനയും പാകിസ്താന്റെ ഭാഗത്തുനിന്ന് കാണുന്നില്ല.

തീവ്രവാദത്തേക്കാള്‍ ജമ്മു^കശ്മീരാണ് യഥാര്‍ഥ പ്രശ്നമെന്നു പറഞ്ഞ് സെക്രട്ടറിതല ചര്‍ച്ചയിലും പാകിസ്താന്‍ അത് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യത തള്ളാനാവില്ല. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ് ഇന്ത്യക്കുള്ളത്. കശ്മീര്‍ ഉള്‍പ്പെടെ ഏതു പ്രശ്നം ചര്‍ച്ച ചെയ്യുന്നതിലും വിരോധമില്ല. അതേ സമയം പ്രഖ്യാപിത ഇസ്ലാമാബാദ് ചര്‍ച്ചയുടെ ഉള്ളടക്കത്തെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പ്രതികരിക്കുന്നത് ശരിയല്ല.

പരസ്പര സൌഹൃദം വീണ്ടെടുക്കുന്നതില്‍  സമഗ്രസംഭാഷണത്തിനുള്ള പ്രസക്തി നിരാകരിക്കുന്നില്ല. എന്നാല്‍, രണ്ട് മൂന്ന് ഉപാധികള്‍ പൂര്‍ത്തീകരിക്കാതെ സമഗ്ര സംഭാഷണം പരിഗണിക്കാന്‍പോലും ഇന്ത്യക്ക് കഴിയില്ല. 160ല്‍പരം പേരുടെ മരണത്തിനിടയാക്കിയ മുംബൈ തീവ്രവാദി ആക്രമണത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതാണ് ഇതിലൊന്ന്. ഇന്ത്യയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ആകെ ഏഴു പേര്‍ക്കെതിരെ മാത്രമാണ് പാക് സര്‍ക്കാര്‍ ഇതിനകം നടപടിയെടുത്തത്. തുലോം ചെറുതാണെങ്കിലും അതിനെ നാം സ്വാഗതം ചെയ്യുന്നു. എന്നാല്‍, ഇന്ത്യ വ്യക്തമായ തെളിവുകള്‍ നല്‍കിയ പലരും ഇപ്പോഴും പരസ്യമായി  രംഗത്തുണ്ട്.

അതിര്‍ത്തിയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന തീവ്രവാദി ക്യാമ്പുകള്‍ അടച്ചുപൂട്ടണമെന്നതാണ് ഇന്ത്യ മുന്നോട്ടുവെച്ച രണ്ടാമത്തെ ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു നടപടിയും പാക് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. അത്തരം തീവ്രവാദി ക്യാമ്പുകളൊന്നും  തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പാകിസ്താന്റെ മറുവാദം. എന്നാല്‍, ഇന്ത്യയെ ലക്ഷ്യംവെച്ച് എണ്ണമറ്റ ക്യാമ്പുകള്‍ പാകിസ്താനില്‍ സജീവമാണെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും വ്യക്തമായ തെളിവോടെ ചൂണ്ടിക്കാട്ടിയതാണ്. എന്നിട്ടും കണ്‍മുന്നിലെ യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുകയാണ് പാകിസ്താന്‍. നല്ല അയല്‍പക്ക ബന്ധങ്ങള്‍ക്ക് ഇത്തരം സമീപനം എത്രകണ്ട് ഗുണം ചെയ്യുമെന്ന കാര്യം പാക് സര്‍ക്കാര്‍ ആലോചിക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ലിങ്ക് –മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w