ഉപരോധ സ്ഥലത്ത് ഗതാഗതം പുനഃസ്ഥാപിക്കണം: ഹൈക്കോടതി

കൊച്ചി: സിപിഎം ഉപരോധത്തിന്റെ പേരില്‍ എറണാകുളം ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്നില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം നീക്കി രണ്ടു വരി ഗതാഗതം പുനസ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഉപരോധത്തിന്റെ പേരില്‍ പൊലീസോ സമരക്കാരോ റോഡ് ഗതാഗതം നിയന്ത്രിക്കുന്നത് എന്തധികാരത്തിലാണെന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

നഗരമധ്യത്തിലെ റോഡിന് ഇരുവശവുമുള്ള ഫുട്പാത്ത് കയ്യേറുകയും വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തതു ജനങ്ങളെ വല്ലാതെ ദുരിതത്തിലാക്കുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതി  അഭിഭാഷകനായ എം. ആര്‍. സുധീന്ദ്രനാണു കോടതിയിലെത്തിയത്.

അതേസമയം, ചേര്‍ത്തലയില്‍ ഗതാഗതം തടസ്സപ്പെടുത്തിയുള്ള
സിപിഎമ്മിന്റെ ഉപരോധ സമരത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കത്തിന്മേല്‍ അടിയന്തര നടപടിയെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കത്ത് ആലപ്പുഴ എസ്പി ക്ക് അയയ്ക്കാനും ആവശ്യമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കാനും ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ റജിസ്ട്രാറെ ചുമതലപ്പെടുത്തി.

വാരനാട് പൂത്തേഴത്ത് വീട്ടില്‍ എം.വിജയനാണ് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. കത്തിനോടൊപ്പം ഒന്‍പതിന് മനോരമയില്‍ വന്ന വാര്‍ത്തയും തെളിവായി ഹാജരാക്കിയിരുന്നു

ലിങ്ക് – മനോരമ

സമരഭൂമിയായി കേരളം (കടപ്പാട് –  ദേശാഭിമാനി )തിരു: ആദ്യകാലസമരസേനാനികള്‍ മുതല്‍ പുതുതലമുറയിലുള്ളവര്‍വരെ അണിചേര്‍ന്ന് ആവേശം പകരുന്ന പ്രക്ഷോഭം ചരിത്രം കുറിക്കുന്നു. വേനലിന്റെ കൊടുംചൂടിനെ അവഗണിച്ച് നാടും നഗരവും അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ തീച്ചൂളയിലാണ്. സിപിഐ എം നടത്തുന്ന ഉപരോധംമൂലം 69 കേന്ദ്ര ഗവമെന്റ് ഓഫീസുകള്‍ തിങ്കളാഴ്ച മുതല്‍ നിശ്ചലമാണ്. കേരളത്തെ പട്ടിണിക്കിടുന്ന കേന്ദ്രനിലപാടിനെതിരെ ജനലക്ഷങ്ങളാണ് കൈകോര്‍ക്കുന്നത്. അഞ്ചുദിവസം പൂര്‍ത്തിയാകുന്നതോടെ ഈ ഉപരോധം കേരളം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നാവുമെന്നുറപ്പായി. വിലക്കയറ്റത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന കേരളമാതൃക ഉയര്‍ത്തിപ്പിടിച്ചാണ് ലക്ഷക്കണക്കിന് സ്ത്രീകളും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും പ്രക്ഷോഭത്തില്‍ അണിചേരുന്നത്. സിപിഐ എമ്മിന്റെ കരുത്തും സംഘടനാശേഷിയും വിളംബരംചെയ്യുന്നു സമരകേന്ദ്രങ്ങള്‍. സമരത്തിലെ അഭൂതപൂര്‍വമായ ബഹുജനമുന്നേറ്റം ഇടതുപക്ഷ വിരോധികളെ വിറളിപിടിപ്പിക്കുക സ്വാഭാവികം. ഐതിഹാസികമായ ജനകീയപ്രക്ഷോഭത്തെ മാധ്യമങ്ങളുടെ സഹായത്തോടെ ആക്ഷേപിക്കാനാണ് എതിരാളികളുടെ ശ്രമം. ഇല്ലാത്ത ഗതാഗതതടസ്സത്തെക്കുറിച്ച് പറഞ്ഞ് സമരത്തില്‍നിന്നുള്ള ശ്രദ്ധതിരിച്ചുവിടാനുള്ള അവരുടെ ശ്രമം പക്ഷേ വിഫലമാവുകയാണ്. കോഗ്രസും യുഡിഎഫും സംഘടിപ്പിക്കുന്ന വഴിപാടുസമരങ്ങളെ മഹത്വവല്‍ക്കരിക്കുന്നവരാണ് ഇക്കൂട്ടര്‍. വിലക്കയറ്റം സാധാരണക്കാരുടെ ദൈനംദിനജീവിതത്തെ പിടിച്ചുലയ്ക്കുന്നതിന്റെ തീക്ഷ്ണമായ അനുഭവങ്ങള്‍ അവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. സ്വമേധയാ സമരമുഖത്തേക്ക് എത്തുന്ന കുടുംബങ്ങള്‍ ഏറെയാണ്. വെയില്‍ തിളയ്ക്കുമ്പോഴും ഒരാള്‍പോലും സമരമുഖത്തുനിന്ന് മാറിനില്‍ക്കുന്നില്ല. പൊതിച്ചോറുമായെത്തിയവര്‍ സമരരംഗത്തിരുന്നുതന്നെ അത് കഴിക്കുന്നു. അല്ലാത്തവര്‍ സമരകേന്ദ്രങ്ങളില്‍ തയ്യാറാക്കുന്ന കഞ്ഞി കഴിക്കുന്നു. വൈകിട്ടുവരെ ഉപരോധം തുടരുകയാണ്. ആസിയന്‍ കരാറിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സംസ്ഥാനത്തെയാകെ കോര്‍ത്തിണക്കിയ മനുഷ്യച്ചങ്ങലയ്ക്കുശേഷമുള്ള മറ്റൊരു മനുഷ്യമഹാമുന്നേറ്റമാണി ത്. വന്‍ജനാവലി ഓരോ കേന്ദ്രത്തിലും സമരത്തിലണിനിരക്കുമ്പോഴും ഉന്നതമായ അച്ചടക്കവും ചിട്ടയും ഉയര്‍ത്തിപ്പിടിക്കുന്നു. സമരംമൂലം ഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ വളന്റിയര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രക്ഷോഭത്തിലെ സ്ത്രീപങ്കാളിത്തം അഭൂതപൂര്‍വമാണ്. സമരവളന്റിയര്‍മാരില്‍ പകുതിയോളം സ്ത്രീകളാണ്. കര്‍ഷകത്തൊഴിലാളികളും കയര്‍, കൈത്തറി, മത്സ്യമേഖലകളിലെ സ്ത്രീകളും സമരാങ്കണത്തിലുണ്ട്. ആദിവാസികളും പിന്നോക്കജനവിഭാഗങ്ങളും യുവാക്കളും വിദ്യാര്‍ഥികളും സമരത്തില്‍ പങ്കാളികളാകുന്നു. സമരകേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യപ്രകടനവുമായി എത്തുന്നത് പതിനായിരങ്ങളാണ്.


Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w