രാവിലെ ഏഴിന് ജോലിക്ക് കയറി ഉപരോധസമരത്തെ തോല്‌പിച്ചു

തൃശ്ശൂര്‍: ഇ.പി. ജയരാജന്റെ ഉപദേശം തൃശ്ശൂരിലെ ആദായനികുതിവകുപ്പ് ജീവനക്കാര്‍ സ്വീകരിച്ചു. സി.പി.എം. ഉപരോധം തുടങ്ങുംമുമ്പ് രാവിലെ ഏഴിനുതന്നെ 60 ശതമാനം ഉദ്യോഗസ്ഥരും ജോലിക്കെത്തി. സമരം തീരുംവരെ ഓഫീസിലിരുന്ന് പണിയും ചെയ്തു. ചാവക്കാട് പോസ്റ്റോഫീസിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ അഞ്ചുമുതല്‍ ഏഴുവരെ ജോലി ചെയ്യുകയാണ്.

വിലക്കയറ്റത്തിനെതിരെ അഞ്ചുദിവസം തുടര്‍ച്ചയായ ഉപരോധം സി.പി.എം. നടത്തിവരുന്ന തൃശ്ശൂരിലെ ആദായനികുതിവകുപ്പ് ഓഫീസിലാണ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച മൂന്നുമണിക്കൂര്‍ മുമ്പേ ജോലിക്ക് വന്നത്. കഴിഞ്ഞ രണ്ടുദിവസവും ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും സമരം തുടങ്ങിയിരുന്നതിനാല്‍ അവര്‍ക്ക് അകത്ത് കടക്കാനായില്ല. രാവിലെ 8 മുതല്‍ 5 വരെയാണ് സമരം.

ചൊവ്വാഴ്ച ഉദ്ഘാടനത്തിന് വന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജനെ സമരപ്പന്തലില്‍ ചെന്നുകണ്ട് ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞിരുന്നു. മാര്‍ച്ച്മാസമായതിനാല്‍ ധാരാളം ജോലിയുണ്ടെന്നും അകത്തുകടത്തിവിടണമെന്നുമാണ് അഡീഷണല്‍ കമ്മീഷണര്‍ വീണാരാജും സംഘവും ആവശ്യപ്പെട്ടത്. എന്നാല്‍ രാവിലെ സമരം തുടങ്ങുംമുമ്പ് വേണമെങ്കില്‍ ഓഫീസിലെത്തണമെന്നും വിട്ടുവീഴ്ചകള്‍ പറ്റില്ലെന്നുമാണ് ജയരാജന്‍ നല്‍കിയ മറുപടി. തുടര്‍ന്ന് ജീവനക്കാര്‍ നിരാശരായി മടങ്ങി.

ഏതായാലും ബുധനാഴ്ച എട്ടിന് മുമ്പ് ഉദ്യോഗസ്ഥര്‍ ജോലിക്ക് കയറുകയായിരുന്നു. അതിനും മുമ്പേ തൂപ്പുകാര്‍ എത്തി അവരുടെ പണികള്‍ ചെയ്തു. ഫീല്‍ഡ്‌വര്‍ക്കിനുള്ളവരും നേരത്തെ ഇറങ്ങി. മാര്‍ച്ചില്‍ ജോലികള്‍ മുടങ്ങിയാല്‍ രാത്രിമുഴുവന്‍ ഇരുന്ന് ചെയ്യേണ്ടിവരുമെന്നതിനാല്‍ ജീവനക്കാരും ത്യാഗത്തിന് സന്നദ്ധരായി. സമരം തുടങ്ങിയതിനുശേഷം ആര്‍ക്കും ഉള്ളിലേക്കോ പുറത്തേക്കോ കടക്കാനായില്ലെന്നു മാത്രം. ഒരിടപാടുകാരന്‍ അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ അനുവദിച്ചില്ല. വൈകീട്ട് 4.30 ഓടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുതുടങ്ങി.

എന്നാല്‍ ജില്ലയിലെ മറ്റ് നാല് താലൂക്കുകളില്‍ പോസ്റ്റോഫീസുകളിലാണ് ഉപരോധം. ചാവക്കാട് ഉപരോധം നടക്കുന്നതിനാല്‍ അവിടത്തെ പോസ്റ്റോഫീസ് ഗുരുവായൂര്‍ ഹെഡ്‌പോസ്റ്റ്ഓഫീസിലാണ് പ്രവര്‍ത്തിക്കുന്നത്. സമരക്കാര്‍ പോയതിനുശേഷം അഞ്ചുമുതല്‍ ഏഴുവരെ ചാവക്കാട് പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ജീവനക്കാര്‍ സ്വയമേ ജോലിചെയ്യുകയാണ്. സമീപപ്രദേശങ്ങളിലെ പോസ്റ്റോഫീസുകളിലേക്കുള്ള തപാല്‍ ഉരുപ്പടികളും മറ്റും എത്തുന്നത് ഇവിടെയാണ്. കണക്കുകളും മറ്റും ചാവക്കാട് പോസ്റ്റോഫീസിലെ കമ്പ്യൂട്ടറിലും മറ്റുമായതിനാല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണ്.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “രാവിലെ ഏഴിന് ജോലിക്ക് കയറി ഉപരോധസമരത്തെ തോല്‌പിച്ചു

  1. bhagyam….

    angane enkilum ivarokke joli cheyyunundelo…

    ee uparodham sthiram erpad aakenda kalam athikramichu enna thonnunne…

    veruthe irunnu salary vanguna
    erpadu theerumallo

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w