സി.പി.എമ്മിന്റെ ജി.പി.ഒ. ഉപരോധം: തൊഴിലന്വേഷകര്‍ വട്ടം ചുറ്റുന്നു

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ സി.പി.എം നടത്തുന്ന ജി.പി.ഒ. ഉപരോധം കാരണം ജി.പി.ഒ. വഴിമാത്രം സമര്‍പ്പിക്കേണ്ട യു.പി.എസ്.സിയുടെ അപേക്ഷാപത്രം കിട്ടാനാവാതെ ഉദ്യോഗാര്‍ഥികള്‍ വലയുന്നു.

ഉപരോധക്കാര്‍ കല്ലമ്മന്‍ റോഡ് കൈയേറിയത് ‘മാതൃഭൂമി’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച സമരക്കാര്‍ ഈ റോഡ്‌വഴി കാല്‍നട യാത്രക്കാരെ മാത്രം കടത്തിവിട്ടു.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ വിവിധ പരീക്ഷകള്‍ക്കുള്ള അപേക്ഷ ലഭിക്കുന്ന ഏക കേന്ദ്രമാണ് ജി.പി.ഒ. പല അപേക്ഷകളും സമര്‍പ്പിക്കേണ്ട അവസാന തീയതികള്‍ അടുക്കുകയാണ്.

എന്നാല്‍ ജീവനക്കാരെയോ ഉദ്യോഗാര്‍ഥികളെയോ അകത്ത് കടത്തിവിടാതെ സമരം തുടരുന്നത് ഫലത്തില്‍ ഉപരോധം ഉദ്യോഗാര്‍ഥികളോടായി.
ഇതിനുപുറമെ നെറ്റ്, സെറ്റ്, മറ്റു സംസ്ഥാനങ്ങളിലെ സ്വാശ്രയ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കലും സമരം കാരണം മുടങ്ങിയിരിക്കുകയാണ്.
തപാല്‍ ഉരുപ്പടികള്‍ ക്രമീകരിക്കുന്ന ജോലികള്‍ ഉപരോധം കാരണം ഫോര്‍ട്ട് പോസ്റ്റ്ഓഫീസിലേക്ക് മാറ്റിയതുകാരണം അറുപതോളം ജീവനക്കാരുടെ ജോലി ദുരിതപൂര്‍ണമായി.
ഉപരോധം വെള്ളിയാഴ്ചവരെ നീളുമെന്നതിനാല്‍ സ്​പീഡ് പോസ്റ്റ് ജി.പി.ഒയിലേക്ക് മാറ്റി.
തിരുവനന്തപുരം ജി.പി.ഒ.യിലെ പോസ്റ്റ്ഓഫീസില്‍ 135 ജീവനക്കാരും ഡിവിഷണല്‍ ഓഫീസില്‍ 45 പേരും അക്കൗണ്ട്‌സ് വിഭാഗത്തില്‍ 75 ജീവനക്കാരുമാണുള്ളത്. ഉപരോധം കാരണം ഡ്യൂട്ടി ഷിഫ്ട്‌ചെയ്ത് ഉപരോധം നീക്കുന്ന സമയംമുതല്‍ രാത്രി 8 വരെ ജോലിചെയ്യേണ്ട ഗതികേടിലാണ് ജീവനക്കാര്‍.

ഇതില്‍ പോസ്റ്റ്മാന്‍, സോര്‍ട്ടിങ് വിഭാഗത്തില്‍ ജോലിചെയ്യുന്നവരുമാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. സി.പി.എം. അനുഭാവ പോസ്റ്റല്‍ സംഘടനയില്‍ ഉള്ളവരാണ് ഈ വിഭാഗം ജീവനക്കാരില്‍ കൂടുതലും.
ബുധനാഴ്ച കെ.കെ.ഷൈലജ എം.എല്‍.എ. ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. വാമദേവന്‍ അധ്യക്ഷനായിരുന്നു. ആറ്റിപ്ര ജി.സദാനന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍, വിജയമോഹനന്‍, ഇ.ജി.മോഹനന്‍, കെ.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉപരോധസമരം തുടങ്ങിയപ്പോള്‍ത്തന്നെ പോലീസ് അറസ്റ്റുചെയ്യുമെന്ന് കരുതി. എന്നാല്‍ ഉപരോധസമരം തുടങ്ങിയിട്ടും പോലീസ് അറസ്റ്റുചെയ്യുന്നില്ലെന്ന് സമാപനയോഗം ഉദ്ഘാടനം ചെയ്ത് സി.പി.എം. നേതാവ് വി.ശിവന്‍കുട്ടി എം.എല്‍.എ. പറഞ്ഞു.

ലിങ്ക് – മാതൃഭൂമി
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w