നദികളിലെ മാലിന്യസംസ്‌കരണം സംസ്ഥാനതല സംവിധാനം അഭികാമ്യം -ഹൈക്കോടതി

കൊച്ചി:ഖര-ആസ്​പത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംസ്ഥാനതലത്തില്‍ സംവിധാനമുണ്ടാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാനതലത്തില്‍ സ്ഥാപിതമാകുന്ന ഏജന്‍സിയുടെ നേതൃത്വത്തില്‍ മേഖലാതല ഖര-ആസ്​പത്രി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇത്‌സംബന്ധിച്ച് സര്‍ക്കാര്‍നിലപാട് മാര്‍ച്ച് 19നകം അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

പ്ലാന്റുകളുടെ നടത്തിപ്പിനുള്ള തുക വീട്, ഹോട്ടല്‍ , ആസ്​പത്രി, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും ലെവി പിരിച്ച് സ്വരൂപിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളില്‍ നിന്നും പിരിക്കാന്‍ താല്പര്യമില്ലെങ്കില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കാം. ഇതുസംബന്ധിച്ച തീരുമാനവും 19ന് കോടതിയെ അറിയിക്കണം.

കുടിവെള്ള സ്‌ത്രോതസ്സായ പെരിയാറിലേക്ക് ഖര-ദ്രാവക മാലിന്യങ്ങള്‍ ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ആലുവ പരിസ്ഥിതി സംരക്ഷണസമിതി സെക്രട്ടറി പ്രൊഫ. എസ്. സീതാരാമന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങുന്നത് നിലവിലുള്ള സാഹചര്യത്തില്‍ എളുപ്പമല്ല. മേഖലാതല മാലിന്യ സംസ്‌കരണ യണിറ്റുകള്‍ അതത് പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാം. കൊച്ചി, ആലുവ, തൃപ്പൂണിത്തുറ നഗരസഭകളിലും തൃക്കാക്കര പഞ്ചായത്തിലും മാലിന്യപ്രശ്‌നം അതീവ രൂക്ഷമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഫണ്ടില്ലായ്മ, ഭൂമിയുടെ ലഭ്യതക്കുറവ്, സ്ഥലവാസികളുടെ എതിര്‍പ്പ് തുടങ്ങിയവയെല്ലാം മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങുന്നതിന് തടസ്സമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ മേഖലാതല പ്ലാന്റുകള്‍ ഗുണകരമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.

ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ആര്‍. രാമനും ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്‍േറതാണ് ഈ ഉത്തരവ്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, ജലം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w