ഗൂഗിള്‍ മാപ്പില്‍ ഇനി വിമാനങ്ങളും

അബുദാബി: ആകാശത്ത് പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം ലൈവായി കാണാന്‍ കഴിയുന്ന ഗൂഗിള്‍മാപ്പ് ശ്രദ്ധനേടുന്നു. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്കും ലോകത്തെ വിമാനക്കമ്പനികള്‍ക്കും മാത്രമല്ല ഇത് ഗുണകരമാവുക. തങ്ങളുടെ വേണ്ടപ്പെട്ടവര്‍ വിമാനത്തില്‍ എവിടെയെത്തി ഏത് ഭാഗത്തുകൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് വീട്ടിലിരുന്ന് കുടുംബാംഗങ്ങള്‍ക്ക് നിരീക്ഷിക്കാം. ആകാശത്ത് പറക്കുന്ന എല്ലാ വിമാനങ്ങളെയും ഗൂഗിള്‍മാപ്പില്‍ അടയാളപ്പെടുത്തി മാതൃക കാണിച്ചത് ആംസ്റ്റര്‍ ഡാമുകാരാണ്. http://www.casper.frontier.nl എന്ന വെബ്‌സൈറ്റാണ് വിമാനറൂട്ട് കാണാനുള്ള സൗകര്യം ഒരുക്കുന്നത്.

ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടെനിന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങളെയെല്ലാം ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ് ഈ വെബ്‌സൈറ്റ്. ഗൂഗിള്‍ മാപ്പിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം നമുക്ക് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാം. അവ എവിടെയെത്തിയെന്ന് മനസ്സിലാക്കാം. ആകാശത്ത് നിന്ന് കാണുന്നതുപോലെ. ഓരോ വിമാനത്തിന്റെ മേലും ക്ലിക്ക് ചെയ്താല്‍ ഫൈ്‌ളറ്റ് നമ്പര്‍, വിമാനവേഗത, എത്ര അടി ഉയരത്തിലാണ് പറക്കുന്നത്, ഏത് ദിശയാണ് എന്ന വിവരങ്ങളെല്ലാം ലഭിക്കുകയും ചെയ്യും. ഇടതുവശത്തു കാണുന്ന ബോക്‌സില്‍ വിമാനത്തിന്റെ ചിത്രവും തെളിയും.

ഓരോ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളും ഓരോ നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ലൈന്‍ കമ്പനികളുടെയും ട്രാവല്‍ ഏജന്റുമാരുടെയും എയര്‍പോര്‍ട്ട് അന്വേഷണ വിഭാഗത്തിന്റെയും ഒന്നും ഔദാര്യമില്ലാതെ ഈ വെബ്‌സൈറ്റ് നോക്കി വിമാനം എവിടെയാണെന്ന് മനസ്സിലാക്കാം. കൊച്ചിയിലേക്കോ കരിപ്പൂരിലേക്കോ തിരുവനന്തപുരത്തേക്കോ യാത്രക്കാരെ സ്വീകരിക്കാന്‍ പുറപ്പെടുന്നതിന് മുമ്പ് വിമാനം എവിടെയെത്തിയെന്ന് മനസ്സിലാക്കി യാത്ര തുടങ്ങാം. ലാപ്‌ടോപ്പ് കൈയിലുണ്ടെങ്കില്‍ വിമാനത്തിന്റെ സഞ്ചാരഗതി വണ്ടിയിലിരുന്നും കാണാം. വിമാനത്തെ ആരെങ്കിലും റാഞ്ചിക്കൊണ്ട് പോവുന്നുണ്ടെങ്കില്‍ അതും കമ്പ്യൂട്ടറില്‍ കാണാം. ആകാശത്തുവെച്ച് വിമാനം തകരുന്നുവെങ്കില്‍ അത് കാണാനുള്ള നിര്‍ഭാഗ്യവും നമുക്കുണ്ടാവും.

കഴിഞ്ഞ ദിവസത്തെ വിമാനങ്ങളുടെ യാത്ര മനസ്സിലാക്കാനുള്ള ആര്‍ക്കേവ്‌സ് സംവിധാനവുമുണ്ട്പുതിയ ഗൂഗിള്‍മാപ്പില്‍. ദിവസവും സമയവും രേഖപ്പെടുത്തിയാല്‍ ആ സമയത്ത് ഏതൊക്കെ ഫൈ്‌ളറ്റുകള്‍ എങ്ങോട്ടൊക്കെയാണ് പറന്നുകൊണ്ടിരുന്നത് എന്നും മനസ്സിലാക്കാം.

ലോകം മുഴുവന്‍ ഈ സേവനം ലഭ്യമാകുന്നത് എന്നാണെന്ന് നമുക്ക് കാത്തിരുന്നു കാണാം.

ലിങ്ക് – മാതൃഭൂമി
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w