കൃഷിവകുപ്പ് നേരിട്ട് പച്ചക്കറി വിത്തുകള്‍ ശേഖരിക്കുന്നു: പദ്ധതി 8 ജില്ലകളില്‍

ചേര്‍ത്തല: പച്ചക്കറി വിത്തുകള്‍ ഉത്പാദിപ്പിക്കുവാനും ശേഖരിക്കുവാനുമായി കൃഷി വകുപ്പ് ചരിത്രത്തിലാദ്യമായി നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നു. കൃഷിവകുപ്പിന് കീഴില്‍ തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിട്ടി വഴിയാണ് സ്‌പെഷല്‍ വെജിറ്റബിള്‍ സീഡ് പ്രൊഡക്ഷന്‍ പ്രോഗ്രാം നടപ്പാക്കുന്നത്. സംസ്ഥാനത്തെ 8 ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കൃഷിഭവനുകള്‍ വഴിയാണ് പച്ചക്കറി വിത്ത് വിതരണവും ശേഖരണവും.

കൃഷിഭവനു കീഴിലെ നല്ല കൃഷിക്കാരെ രജിസ്റ്റര്‍ ചെയ്യിച്ച് അവര്‍ക്ക് ആദ്യം ഗുണമേന്മയുള്ള പച്ചക്കറി വിത്ത് നല്‍കും. തുടര്‍ന്ന് നിശ്ചിത കാലയളവിനുള്ളില്‍ ആനുപാതികമായി തിരികെ കൂടുതല്‍ വിത്ത് ശേഖരിക്കുകയാണ് ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ നേരിട്ടാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തിരുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട കൃഷി ഭവനുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

ആലപ്പുഴയില്‍ മാരാരിക്കുളം തെക്ക്, വടക്ക്, കടക്കരപ്പള്ളി, തുറവൂര്‍, ചേര്‍ത്തല തെക്ക്, പാണാവള്ളി, പള്ളിപ്പുറം, കോടംതുരുത്ത്, പട്ടണക്കാട്, മുളക്കുഴ ചെറിയനാട്, വെണ്മണി, തെക്കേക്കര എന്നീ 13 കൃഷിഭവനുകള്‍ വഴിയാണ് വിത്ത് വിതരണവും ശേഖരണവും.

തിരികെ നല്‍കുന്ന വിത്തിന് കര്‍ഷകര്‍ക്ക് ന്യായവില നല്‍കും. കൂടാതെ വിത്ത് കൃഷിചെയ്യുന്നതിന് ആനുകൂല്യങ്ങളും. കൃഷിഭവനുകളെ ആശ്രയിച്ച് കേരള സ്റ്റേറ്റ് സീഡ് ഡവലപ്‌മെന്റ് അതോറിട്ടി തന്നെയാണ് ഇക്കാര്യങ്ങള്‍ ചെയ്യുക. സംസ്ഥാനത്ത് ഗുണമേന്മയുള്ള പച്ചക്കറികളുടെ ഉത്പാദനം വര്‍ധിപ്പിക്കുക, വീട്ടു വളപ്പിലെ കൃഷി വ്യാപിപ്പിച്ച് ഉത്പാദനം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ നല്ല പച്ചക്കറി വിത്ത് ഏങ്ങനെ ഉത്പാദിപ്പിക്കാമെന്ന കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഒരു പരിശീലനവും ഇതുവഴി ലഭിക്കും. 2010 ജനവരി 25ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് കൃഷിവകുപ്പ് ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w