സാം പിട്രോഡ റിപ്പോര്‍ട്ട് ബിഎസ്എന്‍എല്ലിനെ തകര്‍ക്കും

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്ലിന് രക്ഷാമാര്‍ഗം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സാം പിട്രോഡ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ അടിത്തറയിളക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമാണ്, ഒരുലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാനും 30 ശതമാനം ഓഹരി വിറ്റഴിക്കാനുമുള്ള നിര്‍ദേശം. ബിഎസ്എന്‍എല്ലിന്റെ തലപ്പത്ത് സ്വകാര്യമേഖലയിലെ പ്രഗത്ഭനെ അവരോധിക്കണമെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കണമെന്നുമാണ് പിട്രോഡ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശ. ബിഎസ്എന്‍എല്‍ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് നിശബ്ദതപാലിക്കുന്ന കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കമ്പനിയുടെ പൂര്‍ണതകര്‍ച്ച ലക്ഷ്യമിടുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. രണ്ട് സാമ്പത്തികവര്‍ഷമായി ബിഎസ്എന്‍എല്ലിന്റെ ലാഭവും ഓഹരിമൂല്യവും ഇടിയുന്നെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പരിഹാരനിര്‍ദേശങ്ങള്‍ക്കായി കമ്മിറ്റിയെ നിയോഗിച്ചത്. പ്രധാനമന്ത്രിയുടെ ടെലികോം ഉപദേഷ്ടാവായ സാം പിട്രോഡ ചെയര്‍മാനായ സമിതിയില്‍ എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖും ടെലികോം സെക്രട്ടറി പി ജെ തോമസും അംഗങ്ങളാണ്. ടെലികോം രംഗത്ത് ഇന്ത്യയിലെ ഒന്നാമത്തെ കമ്പനിയായിരുന്ന ബിഎസ്എന്‍എല്ലിന്റെ പിന്നോട്ടടി തുടങ്ങിയത് 2006 മുതലാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണനയവും പൊതുമേഖലയോടുള്ള അവഗണനയുമാണ് ഇതിനിടയാക്കിയത്. മൊബൈല്‍ ലൈസന്‍സ് നല്‍കിയതില്‍ ഈ അവഗണന സ്പഷ്ടമായിരുന്നു. സ്വകാര്യകമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി അവര്‍ പ്രവര്‍ത്തന സജ്ജമായശേഷമാണ് ബിഎസ്എന്‍എല്ലിന് ലൈസന്‍സ് നല്‍കിയത്. എങ്കിലും ടെലിഫോ രംഗത്തെ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ബിഎസ്എന്‍എല്‍ വളരെ പെട്ടെന്ന് മൊബൈല്‍ രംഗത്ത് രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഒന്നാംസ്ഥാനത്തുള്ള ഭാരതി എയര്‍ടെല്ലുമായി ശക്തമായ മത്സരം നടക്കുന്ന സമയത്താണ് ബിഎസ്എന്‍എല്ലിന്റെ 4.5 കോടി മൊബൈല്‍ ലൈന്‍ ടെന്‍ഡര്‍ സര്‍ക്കാര്‍ തടഞ്ഞത്. ശക്തമായ പ്രതിഷേധമുയര്‍ത്തി ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങിയതിനെതുടര്‍ന്ന് 2.25 കോടി ലൈനുകള്‍ അനുവദിച്ചെങ്കിലും അത് അപര്യാപ്തമായിരുന്നു. ഇതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. വരുമാനം ഇടിഞ്ഞുതുടങ്ങിയ കമ്പനിയുടെ ഓഹരിമൂല്യവും താഴ്ന്നു. ഈ സാഹചര്യത്തില്‍ 9.3 കോടി മൊബൈല്‍ ലൈനുകള്‍ വാങ്ങാന്‍ കമ്പനി തീരുമാനിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഇടങ്കോലിട്ടതു കാരണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് നടപ്പായില്ല. ഈ ടെന്‍ഡര്‍ റദ്ദുചെയ്യണമെന്നാണ് സാം പിട്രോഡ കമ്മിറ്റി ശുപാര്‍ശചെയ്തത്. പിട്രോഡ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കാനായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ബിഎസ്എന്‍എല്‍ എംപ്ളോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി വി എ എന്‍ നമ്പൂതിരി പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടാനും ഓഹരി വില്‍ക്കാനുമുള്ള ശുപാര്‍ശകള്‍ ബിഎസ്എന്‍എല്ലിനെ തകര്‍ക്കും. 9.3 കോടി മൊബൈല്‍ ലൈന്‍ വാങ്ങാന്‍ കമ്പനിക്ക് അനുമതി നല്‍കുകയും ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചചെയ്ത് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും വേണം. സ്വകാര്യകമ്പനികള്‍ക്ക് അനുകൂലമായ നയങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും ജനതാല്‍പ്പര്യം മുന്‍നിര്‍ത്തി പിട്രോഡ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിന്റെ വിപണി ഇടപെടല്‍

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w