ബി.എസ്.എന്‍.എല്‍ മൊബൈല്‍ വഴി പണമയക്കാം

തൃശൂര്‍: ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് സന്ദേശത്തിലൂടെ രാജ്യത്ത് എവിടേക്കും പണമയക്കാന്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാലുടന്‍ പ്രയോഗത്തില്‍ വരുന്ന സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

ബാങ്കിന്റെ സേവനം സമീപത്ത് ലഭ്യമല്ലാത്തവര്‍ക്കും മണി ഓര്‍ഡര്‍ സ്വീകരിക്കാന്‍ കൃത്യമായ വിലാസമില്ലാത്തവര്‍ക്കും ഏറെ ഉപകാരപ്രദമാവുന്നതാണ് പുതിയ സംവിധാനം. തപാല്‍ വകുപ്പുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. പണം അയക്കേണ്ടവര്‍ ഏറ്റവുമടുത്ത തപാല്‍ ഓഫിസില്‍ എത്തി തുക നല്‍കിയാല്‍ ഒരു കോഡ് ലഭിക്കും. ഈ കോഡ് ചേര്‍ത്ത് പണം കിട്ടേണ്ടയാളുടെ മൊബൈലിലേക്ക് എസ്.എം.എസ് അയച്ചാല്‍ മതി. സന്ദേശം കിട്ടുന്നയാള്‍ ഉടന്‍ അടുത്തുള്ള തപാല്‍ ഓഫിസിലെത്തി കോഡ് വെളിപ്പെടുത്തിയാല്‍ പണം കൈപ്പറ്റാം.

സമയലാഭം, കുറഞ്ഞ ചെലവ് എന്നിവ പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. ‘ബി.എസ്.എന്‍.എല്‍ മണി ട്രാന്‍സ്ഫര്‍ സര്‍വീസ്’ എന്നാണ് ഈ മൊബൈല്‍ ബാങ്കിങ് സംവിധാനം അറിയപ്പെടുക. ചണ്ഡീഗഢില്‍ ഇത് വിജയകരമായി പരീക്ഷിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. തപാല്‍ വകുപ്പ് ബി.എസ്.എന്‍.എല്ലുമായി കരാര്‍ ഒപ്പിടാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കിട്ടിയാലുടന്‍ പുതിയ സംവിധാനം നടപ്പിലാകുമെന്നും  അധികൃതര്‍ പറഞ്ഞു.

ലിങ്ക് – മാധ്യമം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w