വ്യത്യസ്തയായ വനിത സൈബര്‍ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യാ മേനോന്‍


കൊച്ചി: സാങ്കേതിക വിദ്യ പുത്തന്‍ മേഖലയിലേക്കു കൂടി വ്യാപിച്ചതോടെ കുറ്റകൃത്യങ്ങളും ഹൈടെക്കായി. സൈറ്റ് ഹാക്കിംഗും ഇന്റര്‍നെറ്റ് പണം തട്ടിപ്പും പ്രൊഫൈല്‍ തെഫ്റ്റുമൊക്കെയായി ഹൈടെക് കുറ്റവാളികളും വര്‍ധിച്ചു. ഇന്നോളം സ്ത്രീകളാരും കടന്നു വരാത്ത സൈബര്‍ ലോകത്തേക്കു കടന്നെത്തി കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യാ മേനോന്‍ എന്ന സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ വ്യത്യസ്തയാകുകയാണ്.
ഇന്റര്‍നെറ്റിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നടത്തുന്ന കുറ്റകൃത്യങ്ങളാണ് സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരുന്നത്. മൊബൈലിലൂടെയുള്ള ഒരു എസ്.എം.എസ് മുതല്‍ ഇന്റര്‍നെറ്റിലൂടെയുള്ള പണം തട്ടിപ്പ് വരെ ഇതിന്റെ പരിധിയില്‍ വരും. കുറ്റവാളികളെ കുടുക്കാന്‍ സോഫ്ട്വേര്‍ തന്ത്രങ്ങളൊരുക്കുന്ന ഇന്ത്യയിലെ ഏക സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററാണ് ഈ തൃശൂര്‍ക്കാരി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കേസ് അന്വേഷണങ്ങള്‍ക്ക് ധന്യയുടെ സഹായം തേടിയെത്തുന്നു.
കേരളത്തിലെ സൈബര്‍ പോലീസിനും മറ്റു പോലീസ് ഏജന്‍സികള്‍ക്കും ധന്യ പലപ്പോഴും തുണയായിട്ടുണ്ട്. ദുബായിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഔദ്യോഗിക രേഖാ മോഷണം, സിംഗപ്പൂര്‍ ബാങ്കിലെ പണം തട്ടിപ്പ് കേസ്…. ഇങ്ങനെ സൈബര്‍ ലോകത്തെ ഹാക്കേഴ്സിനെ വീഴ്ത്തി ധന്യാ മുന്നേറുകയാണ്. തികച്ചും അവിചാരിതമായാണ് ധന്യ മേനോന്‍ ഈ രംഗത്തേക്ക് എത്തുന്നത്. 2004 ല്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോ കൊച്ചിയില്‍ ഒരു സെമിനാര്‍ നടത്തി. ആ സെമിനാറില്‍ പങ്കെടുത്ത ധന്യയ്ക്ക് സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹമുണ്ടായി.
മുത്തച്ഛന്റെ ജ്യേഷ്ഠന്‍ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ പി.ബി. മേനോന്റെ പിന്തുണ കൂടി ഉണ്ടായതോടെ ധന്യ പൂനയിലെ ഏഷ്യന്‍ സ്കൂള്‍ ഓഫ് സൈബര്‍ ലോയില്‍ ഈ വിഷയത്തില്‍ പി.ജി കോഴ്സിനു ചേര്‍ന്നു. 2006ല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ഇവര്‍ ഏഷ്യന്‍ സ്കൂളിന്റെ കണ്‍സള്‍ട്ടന്റായി. അന്ന് മുതല്‍ തുടങ്ങിയതാണ് ഈ ജോലി. കൊമേഴ്സ് ബിരുദധാരിയായ ധന്യയ്ക്ക് ബി.ടെക്, എം.ബി.എ എന്നീ ബിരുദങ്ങള്‍ കൂടിയുണ്ട്. ഒരു കൌതുകത്തിന് ഈ മേഖല തെരഞ്ഞെടുത്ത ധന്യ ഇന്ന് ഈ ജോലിയില്‍ പൂര്‍ണ സംതൃപ്തയാണ്.
‘പെണ്‍കുട്ടികളുടെ അശ്ളീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പ്രചരിച്ച് പല കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്ന സംഭവങ്ങള്‍ ഇപ്പോള്‍ കൂടുതലായി നടക്കുന്നുണ്ട്. മിക്കപ്പോഴും രണ്ടുപേരുടെയും സമ്മതത്തോടെ നട ക്കുന്ന കാര്യങ്ങള്‍ പിന്നീട് ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത്തരം ചതിക്കുഴികള്‍ തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ക്കു കഴിയണം”- ധന്യാ മേനോന്‍ പറയുന്നു. തൃശൂര്‍ പൂങ്കുന്നം പാട്ടത്തില്‍ കുടുംബാംഗമായ ധന്യയ്ക്ക് പൂര്‍ണ പിന്തുണയേകി ഭര്‍ത്താവ് ശ്യാമും മകന്‍ പ്രണവും കൂടെയുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ധന്യാ മേനോന്‍ നല്‍കുന്ന മുന്നറിയിപ്പ്: ഇന്റര്‍നെറ്റിനെ വിശ്വസിക്കരുത്. പാസ് വേ ഡും യൂസര്‍ ഐഡിയും സുരക്ഷിതമാക്കുക. പരിചിതമല്ലാത്ത ഐഡികളില്‍ നിന്നു വരുന്ന മെയിലുകള്‍ തുറക്കരുത്. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തു വരുന്ന ഇ-മെയിലുകളിലെ ചതി മനസിലാക്കുക. ഓര്‍ക്കുട്ടിലും ഫെയ്സ്ബുക്കിലും പ്രൊഫൈല്‍ തെഫ്റ്റും അബ്യൂസ് കേസുകളും നടക്കുന്നതിനാല്‍ സ്ത്രീകള്‍ നെറ്റില്‍ സ്വന്തം ഫോട്ടോ നല്കരുത്.

ലിങ്ക് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാങ്കേതികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )