2011 സെന്‍സസ്: ജാതി തിരിച്ച് കണക്കെടുക്കില്ല

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന സെന്‍സസില്‍ ജാതിതിരിച്ചുള്ള കണക്കെടുപ്പ് ഉണ്ടാകില്ലെന്ന് ആഭ്യന്തരസെക്രട്ടറി ജി.കെ.പിള്ള വ്യക്തമാക്കി. പി.എം.കെ, ആര്‍.ജെ.ഡി, ജെ.ഡി.യു. തുടങ്ങിയ പാര്‍ട്ടികള്‍ ജാതിഅടിസ്ഥാനത്തില്‍ കണക്കെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാക്ക വിഭാഗത്തിലെ സംവരണവുമായി ബന്ധപ്പെട്ടായിരുന്നു വിവിധ കക്ഷികള്‍ ഈ ആവശ്യം ഉന്നയിച്ചത്.

ആഭ്യന്തരവകുപ്പിനു കീഴിലുള്ള ‘രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ’ പ്രായം, ലിംഗഭേദം, പട്ടികജാതി-വര്‍ഗം, സാക്ഷരത, മതം, മാതൃഭാഷ തുടങ്ങിയ പതിനഞ്ച് സാമൂഹികസാമ്പത്തികമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാകും 2011-ല്‍ സെന്‍സസ് നടത്തുക. ജാതിവ്യവസ്ഥയ്ക്ക് ഏകീകൃതസ്വഭാവമില്ലാത്ത രാജ്യത്ത് കണക്കെടുക്കുന്നവര്‍ ഒരാളെ എങ്ങനെ ഒരു പ്രത്യേക ജാതിയില്‍പ്പെടുത്തുമെന്ന പ്രശ്‌നമുള്ളതാണ് ജാതിതിരിച്ച് കണക്കെടുക്കുന്നതിന് തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞവര്‍ഷം ഈ ആവശ്യമുന്നയിച്ച് പി.എം.കെ. സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അത് നിരസിച്ചു. ജാതിതിരിച്ചുള്ള സെന്‍സസ് അവസാനമായി നടന്നത് 1931-ലാണ്.

സംസ്ഥാനസര്‍ക്കാറുകളില്‍ ഇടതുപക്ഷം ഭരിക്കുന്ന ബംഗാള്‍മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചത്. മറ്റുചില പിന്നാക്ക സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w