വിവാഹ രജിസ്‌ട്രേഷന്‍: ദുഷ്പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത് – മന്ത്രി

തിരുവനന്തപുരം: വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങളെപ്പറ്റി സമുദായിക വഴിത്തിരിവിന് ഇടയാക്കുന്ന രീതിയില്‍ പോലും ദുഷ്പ്രചാരണം നടക്കുന്നതായി മന്ത്രി പാലോളി മുഹമ്മദ്കുട്ടി. ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു നടക്കുന്ന ഈ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു.

2008 മാര്‍ച്ച് ഒന്നിനുശേഷം നടന്ന എല്ലാ വിവാഹങ്ങളും നിര്‍ബന്ധമായും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. നിലവിലുള്ള ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ വിവാഹ നിയമങ്ങളും സ്‌പെഷ്യല്‍ മാര്യേജ് നിയമവും അനുസരിച്ച് നടക്കുന്ന വിവാഹങ്ങളെല്ലാം ഒരു വിവാഹ രജിസ്‌ട്രേഷന്‍ ചട്ടത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ചട്ടങ്ങള്‍ സാമുദായികചാരങ്ങള്‍ അനുസരിച്ച് വിവാഹങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നില്ല. വിവാഹങ്ങള്‍ സംബന്ധിച്ച് മതസ്ഥാപനങ്ങള്‍ നല്കുന്ന സാക്ഷ്യപത്രങ്ങളുടെ ആധികാരികത ചോദ്യം ചെയ്യുന്നുമില്ല. വിവാഹങ്ങള്‍ സംബന്ധിച്ച് മതസ്ഥാപനങ്ങള്‍ നല്കുന്ന സാക്ഷ്യപത്രങ്ങള്‍ ആധികാരിക രേഖയായി പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം.

സ്‌പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ച് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ ചട്ടങ്ങള്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല.

ചട്ടങ്ങള്‍ നിലവില്‍ വന്ന 2008 ഫിബ്രവരി 29നു മുമ്പ് നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇത്തരം വിവാഹം സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാക്ഷ്യപത്രങ്ങള്‍ വേണമെന്നും നിര്‍ബന്ധിച്ചിട്ടില്ല.

വിദേശത്തുള്ള ഭര്‍ത്താവിനോടൊപ്പമോ ഭാര്യയോടൊപ്പമോ ചേരുന്നതിന് വിസ നല്കുമ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന വിദേശ സര്‍ക്കാരുകളുണ്ട്. ഇക്കൂട്ടര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമെന്നു തോന്നുന്ന മറ്റു ദമ്പതിമാര്‍ക്കും സൗജന്യമായി വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി 2010 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ഈ കാലാവധി കഴിഞ്ഞാലും പഴയ വിവാഹങ്ങള്‍ നിശ്ചിതഫീസ് ഒടുക്കി എന്നുവേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം – മന്ത്രി അറിയിച്ചു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )