ലൈന്‍ വില്‌പന: കെ.എസ്.ഇ.ബിക്ക് നഷ്ടമായത് 129 കോടി രൂപ

തിരുവനന്തപുരം: ഇടുക്കി പവര്‍ ഹൗസില്‍ നിന്ന് ഉത്തരകേരളത്തില്‍ വൈദ്യുതി എത്തിക്കുന്ന ലൈനിന്റെ മാടക്കത്തറ മുതല്‍ കീഴില്ലം വരെയുള്ള ഭാഗം വിറ്റതിലൂടെ വൈദ്യുതി ബോര്‍ഡിനുണ്ടായത് 129 കോടി രൂപയുടെ നഷ്ടം. 58 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈന്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന് കൈമാറുന്നതിനുള്ള വില എന്തടിസ്ഥാനത്തില്‍ നിശ്ചയിച്ചുവെന്നത് ബോര്‍ഡില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

നിലവിലുള്ള സാഹചര്യങ്ങളില്‍ മാടക്കത്തറ-കീഴില്ലം ലൈന്‍ സ്ഥാപിക്കാന്‍ കുറഞ്ഞത് 135 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഈ ലൈന്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനു കൈമാറിയത് വെറും 6.1741 കോടി രൂപയ്ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് മുതല്‍ കാട്ടാക്കട വരെ 30 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 220 കെ.വി. ലൈന്‍ സ്ഥാപിക്കാന്‍ 70 കോടി രൂപയ്ക്കാണ് കെ.എസ്.ഇ.ബി. ദര്‍ഘാസ് നല്‍കിയിരിക്കുന്നത്. ഈ നിരക്കു വെച്ചു കണക്കുകൂട്ടുമ്പോഴാണ് മാടക്കത്തറ-കീഴില്ലം ലൈനിന് 135 കോടി രൂപ വരുന്നത്. എന്നാല്‍, വനാന്തര്‍ ഭാഗത്തുകൂടി കടന്നു പോകുന്ന ഈ ലൈനിന്റെ നിര്‍മ്മാണച്ചെലവ് ഇതിലുമെത്രയോ അധികമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതോത്പാദന പദ്ധതിയുടെ ഒരു ഔട്ട്‌ഗോയിങ് 220 കെ.വി. ഫീഡറാണ് ലൈന്‍ വില്പനയിലൂടെ വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. മഴക്കാലത്ത് ഇടുക്കി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ നിറയുമ്പോള്‍ ഇവിടങ്ങളില്‍ പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ച് പ്രസരണം നടത്തുകയോ അന്യസംസ്ഥാനങ്ങള്‍ക്കു വിറ്റ് കാശുണ്ടാക്കുകയോ ആണ് ചെയ്യുന്നത്. എന്നാല്‍, ഒരു ഫീഡര്‍ നഷ്ടമായതോടെ ഈ പ്രക്രിയയ്ക്ക് തടസ്സം നേരിടുമെന്ന് ഉറപ്പായിട്ടുണ്ട്.

ലൈന്‍ വില്പനയിലൂടെ ഇല്ലാതായ ഇടുക്കി-മാടക്കത്തറ ഫീഡര്‍, ലോവര്‍ പെരിയാര്‍-മാടക്കത്തറ ഫീഡര്‍ എന്നിവയുടെ ഫുള്‍ ലോഡ് ശേഷി ഇപ്പോഴുള്ള ഇടുക്കി-ലോവര്‍ പെരിയാര്‍-മാടക്കത്തറ ഫീഡറിന്റെ പരമാവധി ശേഷിയേക്കാള്‍ എത്രയോ അധികമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഇടുക്കിയിലെയും ലോവര്‍ പെരിയാറിലെയും മറ്റെല്ലാ ഫീഡറുകളും ഫുള്‍ ലോഡ് ആയിക്കഴിഞ്ഞാല്‍ വെള്ളം തുറന്നുവിടുക മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ള പോംവഴി. ആ വകയിലും ബോര്‍ഡിനു നഷ്ടമാവുക കോടികളാണ്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )