സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പണിമുടക്കില്‍ ബദല്‍ സംവിധാനങ്ങളില്ലാതെ ജനം വലയും

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ഇന്ന് നടത്തുന്ന പണിമുടക്കില്‍ സംസ്ഥാനത്ത് വാഹന ഗതാഗതം പൂര്‍ണമായും സ്തംഭി ക്കും.

പണിമുടക്കിന് സര്‍ക്കാര്‍ അനുകൂലമായതിനാല്‍ യാത്രാക്ളേശം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാകില്ല. മോട്ടോര്‍ വാഹന പണിമുടക്കിന് വ്യാപാരി വ്യവസായി സമിതി കൂടി പിന്തുണ പ്രഖ്യാപിച്ചതോ ടെ ഹര്‍ത്താലിന്റെ പ്രതീതി ഉളവാക്കും.

സ്വകാര്യബസുകള്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും പുറമെ ഓട്ടോറിക്ഷ, ടാക്സി, ചരക്കുവാഹന ങ്ങളുമെല്ലാം പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.

സിഐടിയു, ബിഎംഎസ്, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി എന്നീ സംഘടനകളുടെ സംയുക്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് പണിമുടക്ക്.

പണിമുടക്കില്‍ കെഎസ്ആര്‍ടിസി തൊഴിലാളികളും പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിഇഎ (സിഐടിയു) ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ അറിയിച്ചു. ഇന്ന് എല്ലാ വിഭാഗവും പണിമുടക്കുമെങ്കിലും കെഎസ്ആര്‍ടിസി ജീവനക്കാരുടേത് പതിവുപോലെ ശമ്പളത്തോടെയുള്ള സമരമായിരിക്കും. മുന്‍കാല സൂചനാ സമരങ്ങളിലൊന്നും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം കട്ടുചെയ്ത പതിവില്ല.

എന്നാല്‍ ഇത്തവണ സമര ത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ ശമ്പളം കട്ടു ചെയ്യണമെന്നാവശ്യപ്പട്ട് ചില സന്നദ്ധ സംഘടനകള്‍ കോടതിയെ സ മീപിക്കുമെന്ന് അറിയുന്നു.

ലിങ്ക് – ദീപിക

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )